Header Ads

പ്ലസ് വണ്‍ പ്രവേശനം: കാന്‍ഡിഡേറ്റ് ലോഗിന്‍ നിർമിക്കാൻ ഇന്ന് വരെ മാത്രം

 


പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാനുള്ള സമയം ഇന്ന് (4-09-2020) വൈകുന്നേരം അഞ്ചിന് അവസാനിക്കും. 

ഇതുവരെ കാന്‍ഡിഡേറ്റ്  ലോഗിന്‍ ചെയ്യാത്തവര്‍ ഈ സമയത്തിനകം ലോഗിന്‍ പൂര്‍ത്തിയാക്കണം. 

പ്രവേശന നടപടിയിയുമായി മുന്നോട്ട് പോകണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്തിരിക്കണം. 

സെപ്റ്റംബര്‍ 14ന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 

അപേക്ഷയില്‍ തിരുത്തലുകള്‍ അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്തിരിക്കണം. കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാന്‍ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

സൈറ്റിലെ നിര്‍ദേശങ്ങള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കിയതിന് ശേഷം കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യുക.

പ്ലസ് വൺ അഡ്മിഷൻ പുന:ക്രമീകരിച്ച പ്രേവശന തിയ്യതികൾ 

  • ✓കാൻഡിഡേറ്റ്  ലോഗിൻ  സെപ്തംബർ 4 ന്  വൈകീട്ട് 5 വരെ സമയം ഉണ്ട് 
  • ✓ട്രയൽ അലോട്ട്മെന്റ്:- 05-09-2020
  • ✓ആദ്യ അലോട്ട്മെന്റ് തിയ്യതി:- 14-09-2020
  • ✓മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്ന തിയ്യതി:- 06-10-2020
  •  ✓ക്ലാസുകൾ തുടങ്ങുന്ന തീയ്യതി:- സർക്കാർ തീരുമാനം ആകുന്ന മുറക്ക്
  • ✓സപ്ലിമെന്ററി ഘട്ടം 09-10-2020 മുതൽ 31/10/2020 വരെ 
  • ✓അഡ്മിഷൻ അവസാനിപ്പിക്കാനുള്ള തീയതി 31/10/2020

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.