Latest

6/recent/ticker-posts

Header Ads Widget

പ്ലസ് വൺ: ആദ്യ അലോട്ട്മെന്റ് പ്രവേശനം പൂർത്തിയായി


ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ഇന്നലെ അവസാനിച്ചപ്പോൾ 50.95 ശതമാനം പേർ സ്ഥിര പ്രവേശനം നേടി. 

  • ആകെ അലോട്ട്മെന്റ് നടന്ന 2,22,455 സീറ്റുകളിൽ 1,13,337 പേരാണസ്ഥിരപ്രവേശനം നേടിയത്. 
  • 87,030 പേർ രണ്ടാംഅലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനുകൾ  പ്രതീക്ഷിച്ച് താൽക്കാലിക പ്രവേശനമാണ് നേടിയത് (39.12 ശതമാനം). 
  • അതേസമയം 18,473 പേരാണ് അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാതിരുന്നത് (8.30ശതമാനം). 


സ്പോർട്സ്ക്വാട്ട

  • സ്പോർട്സ്ക്വാട്ടയിൽ 46.47 ശതമാനം പേർ സ്ഥിരപ്രവേശനം നേടിയപ്പോൾ 30.07 ശതമാനം പേർ താൽക്കാലിക പ്രവേശനമാണ് നേടിയത്. 
  • 20.73 ശതമാനം പേർ പ്രവേശനം നേടിയില്ല. 

ഏറ്റവും കൂടുതൽ വിദ്യാർഥികൾ സ്ഥിരപ്രവേശന വും താൽക്കാലിക പ്രവേശനവും  നേടിയത് മലപ്പുറത്താണ്. ഇവിടെ മൊത്തം അലോട്ട്മെന്റ് നടന്ന 30,919 പേരിൽ 15,540 പേർ സ്ഥിരവും 12878 പേർ താൽക്കാലിക പ്രവേശനവും നേടി.

Post a Comment

0 Comments