Latest

6/recent/ticker-posts

Header Ads Widget

Plus One/ Plus Two സർട്ടിഫിക്കറ്റിലെ തെറ്റുകൾ തിരുത്താം

 


ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിലെ (Plus One/ Plus Two)  തെറ്റുകൾ തിരുത്തുന്നതിനുള്ള അപേക്ഷാ ഫോം, നിർദ്ദേശങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു

തിരുത്താൻ കഴിയുന്ന കാര്യങ്ങൾ 

  • 1️⃣  പരീക്ഷാർത്ഥിയുടെ പേര്
  • 2️⃣  പിതാവിൻറെ പേര്
  • 3️⃣  മാതാവിൻറെ പേര്
  • 4️⃣  ജനന തീയതി

📝 അപേക്ഷിക്കുന്ന വിധം 

അപേക്ഷാഫോമിൽ , പരീക്ഷാർത്ഥി പഠിച്ച സ്കൂളിലെ പ്രിൻസിപ്പലിന്റെ ശുപാർശയോടു കൂടി വിവരങ്ങൾ രേഖപ്പെടുത്തി ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗം ഡയറക്ടർക്ക്  The Joint Director (Exam), O/o Director of General Education, Higher Secondary Wing , Housing Board Buildings, Santhinagar, Thiruvananthapuram-1 എന്ന വിലാസത്തിൽ അയക്കണം 

  • സ്കൂൾ റെക്കോർഡുകൾക്ക് അനുസൃതമായി മാത്രമേ തിരുത്തലുകൾ വരുത്തുകയുള്ളൂ.
  •  പുതിയ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഫീസ്: 40 രൂപ 
  • ജില്ല /ഉപജില്ല ട്രഷറിയിൽ 0202-01-102-97 (03) Other Receipts) എന്ന  ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് അടക്കണം 

ആവശ്യമായ രേഖകൾ 

എല്ലാ തിരുത്തലുകൾക്കും ഇനിപ്പറയുന്ന രേഖകൾ പൊതുവായി സമർപ്പിക്കേണ്ടതാണ്.

  • (i) യഥാർത്ഥ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ്
  • (ii) എസ്എസ്എൽസിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  • (iii) ഒറിജിനൽ ചാലൻ രസീത്.
  • (iv) 42 രൂപ വിലമതിക്കുന്ന തപാൽ സ്റ്റാമ്പുള്ള സ്വയം വിലാസം എഴുതിയ കവർ  

☑️സ്കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തിരുത്തുകൾ വരുത്തുക.അപൂർണ്ണമായ അപേക്ഷകൾ നിരസിക്കപ്പെടും 



Post a Comment

0 Comments