Latest

6/recent/ticker-posts

Header Ads Widget

Plus One Admission: Second Allotment List Published

plus-one-second-allotment-list-published


ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ഒന്നാം ഘട്ടത്തിലെ രണ്ടാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കാൻഡിഡേറ്റ്  ലോഗിനിലെ Second Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെൻറ് റിസൽട്ട്  പരിശോധിക്കാവുന്നതാണ്. 

 രണ്ടാം ഘട്ട അലോട്മെന്റിലേക്കുള്ള പ്രവേശനം  ഒക്ടോബർ 6 വരെ നടക്കും 


 ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം-2020 അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ

  • അലോട്ട്മെൻറ് ലഭിച്ചവർ പ്രസ്തുത പേജിൽ നിന്നും അലോട്ട്മെൻറ് ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ രണ്ട് പേജുള്ള അലോട്ട്മെൻറ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സമയവും പ്രവേശനത്തിന് വേണ്ട രേഖകളും കൃത്യമായി മനസ്സിലാക്കണം. 
  • അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും അഡ്മിഷൻ സമയത്ത് പ്രിൻറ് എടുത്ത് നൽകുന്നതാണ്. 
  • ഒന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെൻറിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിച്ചിട്ടില്ലെങ്കിൽ ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.
  • അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. 
  • പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം കാൻഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഓൺലൈനായി അടക്കാവുന്നതാണ്. 
  • ഇത്തരത്തിൽ ഓൺലൈനായി ഫീസടക്കാൻ കഴിയാത്തവർക്ക് സ്കൂളിൽ ഫീസടയ്ക്കാവുന്നതാണ്. അലോട്ട്മെൻറ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളൂ. 
  • അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല. 
  • വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഒരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 
  • അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ഠ സമയത്ത് തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.
  • അലോട്ട്മെൻറ് ലെറ്ററിന്റെ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പ് വച്ചിരിക്കണം, 




സ്പോർട്സ് ക്വാട്ട  , കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ
  • രണ്ടാം അലോട്ട്മെൻറിനോടൊപ്പം പോർട്സ് ക്വാട്ട രണ്ടാം അലോട്ട്മെന്റ്റ് പ്രകാരമുള്ള അഡ്മിഷൻ , കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ എന്നിവയും നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ അവർക്ക്ഏ റ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കേണ്ടതാണ്. 
  • പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ഒരു ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാൻ സാധിക്കുകയില്ല.


സപ്ലിമെൻററി  അലോട്ട്മെന്റ് 
  • അപേക്ഷിച്ചിട്ടും ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കി നൽകണം. 
  • സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും 2020 ഒക്ടോബർ 1 ന് ശേഷം പ്രസിദ്ധീകരിക്കുന്നതാണ്. 
  • ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് രണ്ടാമത്തെ  അലോട്ട്മെന്റിനു ശേഷം സപ്ലിമെൻററി അലോട്ട്മെൻറിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 
  • മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റു തിരുത്തി അപേക്ഷ പുതുക്ക സമർപ്പിക്കാവുന്നതാണ്. 
  • അപേക്ഷ സമർപ്പിക്കുന്നതിൻറയും മറ്റു വിശദവിവരങ്ങളും പിന്നീട് പ്രസിദ്ധീകരിക്കുന്നതും ആയതിനുശേഷം മാത്രം അപേക്ഷ പുതുക്കി നൽകേണ്ടതുമാണ്.

നൽകേണ്ട സർട്ടിഫിക്കറ്റുകൾ 
  • യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ് , സ്വഭാവ സർട്ടിഫിക്കറ്റ് ,ബോണസ് പോയിൻറ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെയും അസ്സൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ബോർഡുകളിൽ നിന്നും ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ അനുവദിക്കുന്നതാണ്. 
  • പ്രവേശനത്തിനായി വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുന്ന യോഗ്യത തെളിയിക്കുന്ന പകർപ്പുകൾ സ്വീകരിക്കാവുന്നതാണ്.
  • ആവശ്യമെങ്കിൽ സ്കൂൾ അധികൃതർ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസ്തുത റിസൾട്ടിൻറ സാധുത ഉറപ്പാക്കുന്നതാണ്.
  • പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റിൻറയും സ്വഭാവ സർട്ടിഫിക്കറ്റിൻറയും അസ്സൽ നിർബന്ധമായും ഹാജരാക്കിയിരിക്കണം.
  • മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള സംവരണ സീറ്റുകളിലേയ്ക്ക് അപേക്ഷിച്ച് EWS റിസർവേഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളവർ പ്രവേശന സമയത്ത് വില്ലേജ് ഓഫീസിൽ നിന്നും EWS റിസർവേഷന് ആവശ്യമുള്ള Annexure 1 മാതൃകയിലുള്ള സർട്ടിഫിക്കറ്റ്അ ല്ലെങ്കിൽ Annexure 2 മാതൃകയിലുള്ള Income & Assets സർട്ടിഫിക്കറ്റ്  ഹാജരാക്കണം. 
  • AAY/PHH വിഭാഗങ്ങളിൽപ്പെടുന്ന റേഷൻ കാർഡിൽ പേര്ഉ ൾപ്പെട്ടിട്ടുള്ളവരാണ് Annexure 1 മാതൃകയിലുള്ള വില്ലേജ് ഓഫീസിൽ നിന്നുള്ള  സർട്ടിഫിക്കറ്റും റേഷൻ കാർഡും ഹാജരാക്കേണ്ടത് അല്ലാത്തവർ Annexure 2 മാതൃകയിലുള്ള Income & Assets സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
  • അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം നിർദ്ദിഷ്ഠ സമയത്ത് തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.




പ്രവേശനസമയത്ത് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളെ സംബന്ധിച്ച് അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ

1. യോഗ്യതാ സർട്ടിഫിക്കറ്റ് വിടുതൽ സർട്ടിഫിക്കറ്റ്,സ്വഭാവ സർട്ടിഫിക്കറ്റ് ബോണസ്പോ യിൻറ്, ടൈബേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസ്സൽ ഹാജരാക്കണം.

2. പ്രായ പരിധി ഇളവ് വേണ്ടുന്നവർ പ്രോസ്പെക്ടസ്സിൽ പ്രതിപാദിക്കുന്ന
തരത്തിലുള്ള ഉത്തരവുകളുടെ അസ്സൽ ഹാജരാക്കണം. (അപേക്ഷകർക്ക് 2020
ജൂൺ മാസം ഒന്നിന് പതിനഞ്ച് വയസ് പൂർത്തിയായിരിക്കണം. എന്നാൽ ഇരുപത്വ യസ് കവിയാൻ പാടില്ല.കേരളത്തിലെ പൊതു പരീക്ഷാ ബോർഡിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ വിജയിക്കുന്ന അപേക്ഷകർക്ക് കുറഞ്ഞ പ്രായ പരിധിയില്ല.

3. വിഭിന്ന ശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ 40 ശതമാനത്തിൽ കുറയാത്ത വൈകല്യമുണ്ടെന്നു തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

4 സാമൂദായിക സംവരണം പരിശോധിക്കുന്നതിന്. SSLC ബുക്കിലെ സമുദായ വിവരങ്ങൾ മതിയാകും. എന്നാൽ SSLC ബുക്കിൽ നിന്നും വിഭിന്നമായ സാമുദായിക വിവരമാണ് സംവരണ വിഭാഗക്കാർ അപേക്ഷയിൽ
നൽകിയിട്ടുള്ളതെങ്കിൽ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  • SC/ST/OEC വിദ്യാർത്ഥികൾ റവന്യൂ അധികൃതർ നൽകിയ വരുമാന
  • സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും ഹാജരാക്കണം. 
  • അനുബന്ധം 3 ൽ ഉൾപ്പെട്ട ഒ.ബി.എച്ച് ലെ വിഭാഗക്കാർ റവന്യൂ അധികൃതരിൽ നിന്നും ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ മാത്രമേ ഫീസാനുകൂല്യം ലഭിക്കുകയുള്ളൂ.
5, തമിഴ്/കന്നട ഭാഷാ ന്യൂനപക്ഷമാണെങ്കിൽ ആ വിവരം യോഗ്യതാ സർട്ടിഫിക്കറ്റിൽ  എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ മാതൃഭാഷയുടെ (ഒന്നാംഭാഷ) കോളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും. അല്ലാത്ത പക്ഷം രജിസ്ട്രർ ചെയ്തു തദ്ദേശ ഭാഷാന്യൂനപക്ഷ സംഘടനയുടെ സെക്രട്ടറി/ചെയർമാൻ പ്രസ്തുത സംഘടനയുടെ അംഗത്വ രജിസൂറിന്റെ അടിസ്ഥാനത്തിൽ ലെറ്റർഹെഡിൽ നൽകുന്ന
സർട്ടിഫിക്കറ്റ് ഹാജരാക്കണം.


6. താമസിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടേയും താലൂക്കിൻറയും പേരിൽ ബോണസ് പോയിൻറുകൾ ലഭിക്കുന്നവർ SSLC ബുക്കിൽ വിവരങ്ങളുണ്ടെങ്കിൽ മറ്റ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. അല്ലാത്ത പക്ഷംറേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കണം,

7 . എൻ.സി.സി ക്ക് 75  ശതമാനം ഹാജരുണ്ടെന്ന എൻ.സി.സി ഡയറക്ടറേറ്റ് നൽകുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പുരസ്കാർ ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രംസ്കൗട്ട് വിഭാഗത്തിൽ ബോണസ് പോയിൻറിന് അർഹതയുണ്ടാകും.

8.  ആർമി നേവി/എയർഫോഴ്സ് എന്നീ സേനാവിഭാഗങ്ങളിലെ സർവീസിലുള്ള ജവാന്റെ ആശ്രിതർ എന്നുള്ളതിന് പ്രസ്തുത ജവാൻ സർവീസ് സർട്ടിഫിക്കറ്റ്ഹാ ജരാക്കണം. ആർമി നേവി എയർഫോഴ്സ് എന്നീ സേനാവിഭാഗങ്ങളിൽ നിന്നും വിരമിച്ച എക്സ് സർവീസ് ജവാന്റെ ആശ്രിതർ എന്നുള്ളതിന് സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം

9 . നീന്തൽ അറിവിനുള്ള 2 ബോണസ് പോയിന്റ് ലഭിക്കുന്നതിന് അപേക്ഷകൻ താമസിക്കുന്ന കോർപറേഷൻ/മുനിസിപ്പാലിറ്റി ഗ്രാമപഞ്ചായത്തിൽ രൂപീകരിച്ചിട്ടുള്ള പോർട്ട്സ് കൗൺസിലുകൾ നീന്തൽ പരിശീലനം നൽകി പ്രസ്തുത സ്പോർട്ട്സ്കൗ ൺസിലുകൾ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം  അല്ലെങ്കിൽ
കോർപറേഷൻ/മുനിസിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് തലത്തിൽ പോർട്ട്സ്
കൗൺസിലുകൾ രൂപികരിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ നീന്തൽ സർട്ടിഫിക്കറ്റ്
നൽകുന്നതിനുള്ള അധികാരം ബന്ധപ്പെട്ട ജില്ലാ സ്പോർട്ട്സ് കൗൺസിലിന്
നൽകിയിട്ടുള്ളതിനാൽ ടി സർട്ടിഫിക്കറ്റ് ഹാജരാക്കണം
അല്ലെങ്കിൽ
കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള ഏജൻസികൾ
നടത്തിയ മത്സരങ്ങളിൽ ലഭിച്ച മികവ് പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ
ഹാജരാക്കണം

10. സുഡന്റ് പോലീസ് കേഡറ്റുകൾ GO(Ms) No.214/2012/Homme dated
04/08/2012 വിവക്ഷിച്ച മാതിരി SPC Project Kerala malam moşladlang ഹാജരാക്കണം.

11. ടൈ ബ്രേക്കിന് പോയിന്റ് നൽകുന്ന ഇനങ്ങളിൽ NTSE ഒഴികെയുള്ളവ പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന സമയത്ത് പങ്കെടുത്തവയായിരിക്കണം. NTSE ക്ക് പോയിൻറ്ല ഭിക്കാൻ എട്ടാം ക്ലാസ്സിൽ അല്ലെങ്കിൽ പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന സമയത്ത് SCERT യോ NCERT യോ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

12. എക്സാ കരിക്കുലർ ആക്ടിവിറ്റീസിനും കോ-കരിക്കുലർ ആക്ടിവിറ്റീസിനും
ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം നിർദ്ദിഷ്സ മയത്ത് തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.





സ്പോർട്സ് ക്വാട്ട അലോട്ട്‌മെന്റ്
 
  • അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിലെ  Candidate Login-Sports ലെ  Sports Results എന്ന ലിങ്കിൽ ലഭിക്കും.  
  • വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 

Post a Comment

0 Comments