Latest

6/recent/ticker-posts

Header Ads Widget

തൊഴിലന്വേഷണം വിരല്‍ത്തുമ്പിലാക്കി സ്‌റ്റേറ്റ് ജോബ് പോര്‍ട്ടൽ

 തൊഴിലന്വേഷകര്‍ക്ക് വിരല്‍ത്തുമ്പില്‍ ജോലി തിരയാന്‍ അവസരം നല്‍കുന്ന സര്‍ക്കാര്‍ സംവിധാനമാണ് കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍. തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും മറ്റ് സേവനദാതാക്കളെയും ഒരുകുടക്കീഴിലെത്തിക്കാന്‍ അവസരമൊരുക്കുകയാണ് statejobportal.kerala.gov.in  എന്ന ഈ പോര്‍ട്ടല്‍ 

  • പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങള്‍ ജോബ് പോര്‍ട്ടലിലൂടെ അറിയാനാകും. 
  • സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പാണ് ഈ ഏകജാലക സംവിധാനം ഒരുക്കിയിട്ടുള്ളത്. 
  • വിവിധ മേഖലകളില്‍ നൈപുണ്യവികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും തൊഴില്‍രംഗങ്ങളില്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമായി തുടങ്ങിയതാണ് സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍. 
  • കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (KASE) ആണ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനം നടത്തുന്നത്.

ആർക്കൊക്കെ രജിസ്റ്റർ ചെയ്യാം 

  • സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍, വ്യവസായപരിശീലന വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ്, എംപ്ലോയ്‌മെന്റ് സര്‍വീസ്, സാങ്കേതിക വിദ്യാഭ്യാസവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയായി പുറത്തിറങ്ങുന്നവര്‍ക്ക് തൊഴിലന്വേഷകരുടെ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യാം. 
  • സ്വയംസംരംഭകരാകാന്‍ താത്പര്യമു ള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും തൊഴില്‍ദാതാവായും രജിസ്റ്റര്‍ചെയ്യാം. 
  • തൊഴിലന്വേഷകര്‍ക്ക് സ്വന്തം വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കി അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്താം. 

ജോലി നോക്കാൻ ആപ്പും 

  • statejobportal.kerala.gov.in  എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ചെയ്യേണ്ടത്. 
  • കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്റെ മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാണ്. അതുവഴിയും രജിസ്റ്റര്‍ ചെയ്യാം. 
  • മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. 
  • ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


റെജിസ്ട്രേഷൻ എങ്ങനെ  ??

  • രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
  • തൊഴിലന്വേഷകര്‍ Register as Job Seeker എന്ന ലിങ്ക് വഴി രജിസ്റ്റര്‍ചെയ്യണം. 
  •  
  • അടിസ്ഥാനതലം മുതല്‍ മാനേജ്‌മെന്റ് തലം വരെ വിവിധ മേഖലകളിലെ തൊഴിലവസരങ്ങള്‍ ഇവിടെ കണ്ടെത്താം. 
  • തൊഴിലവസരങ്ങളെക്കുറിച്ച് ഉദ്യോഗാര്‍ഥിക്ക് കൃത്യസമയത്ത് പോര്‍ട്ടലില്‍നിന്ന് അറിയിപ്പ് ലഭിക്കും.  
  • തൊഴിലന്വേഷകര്‍ക്ക് ഇവയില്‍നിന്ന് തങ്ങള്‍ക്കനുയോജ്യമായ ജോലി തിരഞ്ഞെടുക്കാനാകും
  • Apply for this job എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മതി. 
  • രജിസ്റ്റര്‍ചെയ്യുമ്പോള്‍ ഉപയോഗത്തിലുള്ള സ്വന്തം മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും നല്‍കുക. ഉടന്‍ തന്നെ യൂസര്‍ ഐഡിയും പാസ്‌വേഡും ലഭിക്കും. 
  • അടുത്ത ഘട്ടത്തില്‍ യോഗ്യതയും പ്രവൃത്തി പരിചയവുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായി നല്‍കണം. സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സും ഡിജിലോക്കറില്‍ സൂക്ഷിക്കാനുള്ള സൗകര്യം പോര്‍ട്ടലിലുണ്ട്. ഡിജിലോക്കറും ആധാറും പോര്‍ട്ടലിലെ അക്കൗണ്ടി ലേക്കു ലിങ്ക് ചെയ്യാനുമാകും. ഇതിനുശേഷമാണ് പോര്‍ട്ടലിലേക്ക് പ്രവേശനം ലഭിക്കുന്നത്. 
  • ഓരോ കമ്പനിയും തൊഴിലവസരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഉദ്യോഗാര്‍ഥിക്ക് ആ യോഗ്യതയുണ്ടെങ്കില്‍ ഇ-മെയില്‍ വഴിയും എസ്.എം.എസ്. വഴിയും വിവരം ലഭിക്കും. ഇത്തരത്തില്‍ സന്ദേശം കിട്ടിയാലുടന്‍ പോര്‍ട്ടലിലെ അക്കൗണ്ടിലെത്തി ജോലിക്കപേക്ഷിക്കാം. ഇന്റവ്യൂ തീയതിയും സ്ഥലവും സന്ദേശമായി ലഭിക്കും.


  • തൊഴില്‍ദാതാക്കള്‍ക്ക് Register as Employer എന്ന ഓപ്ഷന്‍ വഴി രജിസ്റ്റര്‍ചെയ്യാം. 
  • രജിസ്റ്റര്‍ചെയ്ത തൊഴില്‍ദാതാക്കള്‍ തൊഴിലവസരങ്ങളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കണം. 
  • യോഗ്യത, പ്രായപരിധി, ജോലിസ്ഥലം, ജോലിയുടെ സ്വഭാവം, ഉദ്യോഗസ്ഥര്‍ വഹിക്കേണ്ട ഉത്തരവാദിത്വം, ഒഴിവുകളുടെ എണ്ണം, ശമ്പളം തുടങ്ങിയ വിവരങ്ങളാണ് നല്‍കുക. 
  • 218 തൊഴില്‍ദാതാക്കളാണ് നിലവില്‍ പോര്‍ട്ടലിലുള്ളത്. 

 ഉറപ്പ് വരുത്തിയ തൊഴിൽ വിവരങ്ങൾ 

  • തൊഴിലന്വേഷകരുടെയും തൊഴില്‍ദാതാക്കളുടെയും വിശ്വാസ്യത ഉറപ്പാക്കി മാത്രമേ പോര്‍ട്ടലില്‍ പ്രവേശനമനുവദിക്കൂ. 
  • നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് രജിസ്റ്റര്‍ചെയ്ത അക്കൗണ്ടിന് പോര്‍ട്ടലില്‍ പ്രവേശനമനുവദിക്കുന്നത്. 
  • ഉദ്യോഗാര്‍ഥി നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണമല്ലെങ്കില്‍ അവസരം നഷ്ടമാകും. 

മറ്റു സേവനങ്ങള്‍ 

  • രജിസ്‌ട്രേഷനുപുറമെ ഡേറ്റ അനാലിസിസ്, ഡിജിലോക്കര്‍, ലേണിങ് മാനേജ്‌മെന്റ് സംവിധാനം, ജോബ് ബ്ലോഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
  • ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് രാജ്യാന്തര പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്ക് ആയ ലിങ്ക്ഡ് ഇന്‍ സേവനം ലഭ്യമാണ്. 
  • പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ സ്വന്തമാക്കാം. ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ ഉള്ളവര്‍ക്ക് അതുവഴി ജോബ് പോര്‍ട്ടലിലെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യാം. 
  • കോളേജുകള്‍ക്കും പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും തങ്ങളുടെ വിദ്യാര്‍ഥികളുടെ വിവരം രജിസ്റ്റര്‍ചെയ്യാനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്. വിവിധ കമ്പനികളുടെ തൊഴില്‍മേളകളുടെ വിവരങ്ങളും തൊഴിലന്വേഷകര്‍ക്ക് ഉപയോഗപ്രദമായ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കുള്ള ലിങ്കും വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

Help Line : 0471-2735949, 7306402567

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕




Post a Comment

0 Comments