Latest

6/recent/ticker-posts

Header Ads Widget

വിദ്യാസമുന്നതി പരിശീലന ധനസഹായ പദ്ധതി : ഒക്ടോബർ 9 വരെ അപേക്ഷിക്കാം


കേരള സംസ്ഥാനത്തെ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെടുന്ന തൊഴിൽ അന്വേഷകരായ വിദ്യാർഥികൾക്ക്  മത്സരപ്പരീക്ഷാ പരിശീലനത്തിനുള്ള "വിദ്യാസമുന്നതി' സ്കോളർഷിപ്പിന് ഒക്ടോബർ 9 വരെ അപേക്ഷിക്കാം. 


യോഗ്യതാ മാനദണ്ഡങ്ങൾ:

  • അപേക്ഷകർ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്നവരാകണം.
  • അപേക്ഷകർ www.kswcfc.org എന്ന വെബ്സൈറ്റിലെ ഓൺലൈൻ ഡാറ്റാബാങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 
  • ഇതിൽ നിന്നും ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് മാത്രമേ പരിശീലന ധനസഹായ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ. 
  • രജിസ്ട്രേഷൻ ഒരു തവണ മാത്രം ചെയ്യേണ്ടതും പ്രസ്തുത രജിസ്ട്രേഷൻ നമ്പർ സൂക്ഷിച്ച് വയ്ക്കേണ്ടതുമാണ്.
  • കോർപ്പറേഷൻ ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കുവാൻ ഈ രജിസ്ട്രേഷൻ നമ്പർ അനിവാര്യമാണ്.
  • അപേക്ഷകരുടെ (പിതാവിന്റെ മാതാവിന്റെ രക്ഷകർത്താവിന്റെ) കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം (2,00,000/-) രൂപയിൽ താഴെ ആയിരിക്കണം


അപേക്ഷിക്കുന്ന വിധം : 

പരിശീലന ധനസഹായ പദ്ധതിക്കുള്ള അപേക്ഷകൾ ഓൺലൈനായിട്ടാണ് സ്വീകരിക്കുന്നത്. 

  • ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ താഴെ പറഞ്ഞിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം നിർബന്ധ മായും ലഭ്യമാക്കേണ്ടതുമാണ്.
  • 1. ജാതി തെളിയിക്കുന്ന രേഖ - വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് (മറ്റ് രേഖകൾ സ്വീകാര്യമല്ല).
  • 2. വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്).
  • 3. പരിശീലനം നടത്തുന്ന സ്ഥാപനത്തിൽ നിന്നും വാങ്ങേണ്ട സർട്ടിഫിക്കറ്റ്. (വെബ്സൈറ്റിൽ ലഭ്യമായ മാത്യകയിൽ തന്നെ സമർപ്പിക്കേണ്ടതാണ്).
  • 4. അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യപേജിന്റെ പകർപ്പ്. (അക്കൗണ്ട് നമ്പർ, ബ്രാഞ്ച്, IFSC വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം).
  • 5. ആധാർ കാർഡ്


വിവിധ വിഭാഗങ്ങളും കിട്ടാവുന പരമാവധി തുകയും 

മെഡിക്കൽ /  എൻജിനീയറിങ്

  • ധന സഹായം  10,000 രൂപ
  • 10ൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോഉജി ഇവയിലോരോന്നിനും B+ അഥവാ 70 %
  • 12 കഴിഞ്ഞവർക്ക് ഫിസിക്സ്, കെമിസ്ട്രി, ഓപ്ഷനൽ വിഷയം ഇവയിലോരോന്നിനും  B+ അഥവാ 70 % മാർക്ക് വേണം 
  • 20 വയസ്സിൽ താഴെ ആയിരിക്കണം 

പിജി. 

  • ധന സഹായം 10,000 രൂപ 
  • ഡിഗ്രിക്ക് 60 % വേണം
  • പ്രായപരിധിയില്ല.

ബാങ്ക്, പിഎസ്സി, യുപിഎ സ്സി, മറ്റ് മത്സരപ്പരീക്ഷകൾ 

  • ധന സഹായം:  6,000 രൂപ

സിവിൽ സർവീസസ് 

  • സിവിൽ സർവീസസ് പ്രിലിമിനറി: 15,000 രൂപ
  • മെയിൻസ് - പ്രിലിമിനറി ജയിച്ചവർക്ക് 25,000 രൂപ
  • ഇന്റർവ്യൂ - മെയിൻസ് ജയിച്ച്ർക്ക്. 30,000 രൂപ


പ്രത്യേകം ശ്രദ്ധിക്കുക 

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് അപേക്ഷയുടെയും, ഉള്ളടക്കം ചെയ്യുന്ന രേഖകളുടെയും പകർപ്പ് തപാലിൽ കേരള സംസ്ഥാന മൂന്നാക്ക സമുദായ കോർപ്പറേഷനിൽ അയച്ചുതരേണ്ടതില്ല

  • വിദ്യാർത്ഥികൾക്ക് നാഷണലൈസ്ഡ്/ ഷെഡ്യൂൾഡ് ബാങ്കുകളുടെ ഏതെങ്കിലും ഒരു ശാഖയിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.
  • സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ ലഭ്യതക്കനുസൃതമായാണ് അപേക്ഷകർക്ക്ധ നസഹായം ലഭ്യമാക്കുന്നത്. കുറഞ്ഞ വരുമാന പരിധിയിൽപ്പെടുന്നവർക്ക്മു ൻഗണന നൽകികൊണ്ടും, ഫണ്ടിന്റെ ലഭ്യതയ്ക്കനുസൃതമായിട്ടുമാണ്ഗു ണഭോക്താക്കളുടെ അന്തിമപട്ടിക തയ്യാറാക്കുന്നത്.
  • അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ളതും, അപേക്ഷകരായ വിദ്യാർത്ഥികളുടെ പേരിൽ ഉള്ളതുമായ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ ധനസഹായം ലഭ്യമാക്കുകയുള്ളൂ. 
  • ബാങ്ക് അക്കൗണ്ട് നമ്പർ രേഖപ്പെടുത്തുന്നതിലെ പിഴവുകൾ മൂലം ഉണ്ടാകുന്ന miscredit ന് അപേക്ഷകർ മാത്രം ഉത്തരവാദിയായിരിക്കും.
  • ഓൺലൈൻ അപേക്ഷയിലെ നേരിയ പിഴവുകൾ അപേക്ഷ നിരസിക്കുന്നതിനി കാരണമാകുമെന്നതിനാൽ അപേക്ഷ സമർപ്പിക്കുന്ന നടപടിക്രമങ്ങൾ അതീവ ജാഗ്രതയോടെ പൂർത്തിയാക്കേണ്ടതാണ്. 
  • വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള മാത്യകയിൽ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
  • അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 09/10/2020 ആണ്.
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വരെ അപേക്ഷ തിരുത്തുന്നതി നുള്ള അവസരം ലഭിക്കും. 
  • പരിശോധനയിൽ തെറ്റായ വിവരം രേഖപ്പെടുത്തിയിട്ടുള്ളതും, അവ്യക്തമായ രേഖകൾ Upload ചെയ്തിട്ടുള്ളതും, അപൂർണ്ണമായതുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും. പിന്നീടുള്ള പരാതികൾ സ്വീകരിക്കുന്നതല്ല.
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് അപേക്ഷയുടെയും, ഉള്ളടക്കം ചെയ്യുന്ന രേഖകളുടെയും പകർപ്പ് തപാലിൽ കേരള സംസ്ഥാന മൂന്നാക്ക സമുദായ കോർപ്പറേഷനിൽ അയച്ചുതരേണ്ടതില്ല.
  • കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ പ്രസ്തുത പരീക്ഷാ പരിശീലന സഹായം മുമ്പ് ലഭിച്ചവർ പുതുതായി അപേക്ഷിക്കാൻ അർഹരല്ല.


തെരഞ്ഞെടുപ്പ്  രീതി 

  • ധനസഹായത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് അപേക്ഷയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പരിലേക്ക് SMS ലഭിക്കുന്നതാണ്. 
  • SMS ലഭിക്കുന്ന അപേക്ഷകർ  മാതം താഴെപ്പറയുന്ന രേഖകൾ തപാലിൽ  അയച്ചുതരേണ്ടതാണ്.

അയക്കേണ്ട രേഖകൾ 
  • ഓൺലൈൻ അപേക്ഷയുടെ പകർപ്പ്.
  • ജാതി തെളിയിക്കുന്ന രേഖ - വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് | SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് (മറ്റ് രേഖകൾ സ്വീകാര്യമല്ല) 
  • വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകുന്നത്).
  • പരിശീലനം നടത്തുന്ന സ്ഥാപനത്തിൽ നിന്നും വാങ്ങേണ്ട സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമായ മാതൃകയിൽ തന്നെ സമർപ്പിക്കേണ്ടതാണ്).
  • അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യപേജിന്റെ പകർപ്പ്. (അക്കൗണ്ട് നമ്പറും, ബ്രാഞ്ചും വ്യക്തമായി രേഖപ്പെടുത്തിയത്).
  • ആധാർ കാർഡിന്റെ പകർപ്പ്.
  • പരിശീലനത്തിനായി ഫീസ് ഒടുക്കിയതിന്റെ അസ്സൽ രസീത്.


അയച്ചുതരേണ്ട വിലാസം 
  • Kerala State Welfare Corporation for Forward Communities Ltd
  • എൽ 2 കുലീന
  • ജവഹർ നഗർ, കവടിയാർ
  • തിരുവനന്തപുരം - 695 003

🔰 അവസാന തീയതി: ഒക്ടോബർ 09

Help Line 

  • ഫോൺ: 0471 2311215 
  • വാട്സ്ആപ് : 6238170312



Notification -Guidelines

medical / enfineeringbank / psc / coaching 

civilservice coaching

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕




Post a Comment

0 Comments