Latest

6/recent/ticker-posts

Header Ads Widget

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ


ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി., സി.ബി.സി.എസ്.എസ്.-യു.ജി.) ബി.എ., ബി.എസ്.സി., ബി.എസ്.സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.കോം., ബി.ബി.എ., ബി.എ. മള്‍ട്ടിമീഡിയ, ബി.സി.എ., ബി.കോം. ഓണേഴ്‌സ്, ബി.കോം. വൊക്കേഷണല്‍ സ്ട്രീം, ബി.എസ്.ഡബ്ല്യു, ബി.ടി.എച്ച്.എം., ബി.വി.സി., ബി.എം.എം.സി., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണല്‍, ബി.ടി.എഫ്.പി., ബി.വോക്, ബി.ടി.എ., ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ബി.എ. ഫിലിം ആന്റ് ടെലിവിഷന്‍, ബി.എ. മള്‍ട്ടിമീഡിയ, ബി.എ. അഫ്‌സല്‍ ഉലമ, (2015 മുതല്‍ 2018 വരെ പ്രവേശനം) ഏപ്രില്‍ 2020 സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി., സി.ബി.സി.എസ്.എസ്.-യു.ജി.) ബി.എ., ബി.എസ്.സി., ബി.കോം., ബി.ബി.എ., ബി.എ. മള്‍ട്ടിമീഡിയ, ബി.എ. അഫ്‌സല്‍ ഉലമ (2019 പ്രവേശനം) ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളുടേയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സമയം നീട്ടിയിരിക്കുന്നു

പിഴ കൂടാതെ ഒക്‌ടോബര്‍ 9 വരേയും 170 രൂപ പിഴയോടു കൂടി ഒക്‌ടോബര്‍ 16 വരേയും ഫീസടക്കാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയതി ഒക്‌ടോബര്‍ 20 ആണ്.



പരീക്ഷകള്‍


കാലിക്കറ്റ് സര്‍വകലാശാലാ 2020 മാര്‍ച്ച് 23 മുതല്‍ ആരംഭിക്കേണ്ടിയിരുന്ന ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്‌സ് (2011 സ്‌കീം, 2012 പ്രവേശനം മുതല്‍) ഒമ്പതാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരവും, മൂന്നു വര്‍ഷ എല്‍.എല്‍.ബി. (2008 സ്‌കീം, 2014 പ്രവേശനം) ആറാം സെമസ്റ്റര്‍ നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകള്‍ ഒക്‌ടോബര്‍ 22-നും മൂന്നു വര്‍ഷ എല്‍.എല്‍.ബി. (2008 സ്‌കീം, 2014 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 9-നും ആരംഭിക്കും.



ഓണ്‍ലൈന്‍ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ബി.എ., ബി.കോം., ബി.എസ്.സി. (മാത്തമാറ്റിക്‌സ്), ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്. എസ്.ഡി.ഇ.) യു.ജി. പ്രോഗ്രാമുകള്‍ക്ക് 2015 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ അഡ്മിഷന്‍ നേടി ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത എസ്.ഡി.ഇ. വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിന് ഓണ്‍ലൈന്‍ ആയി ഒക്‌ടോബര്‍ 15 വരെ അപേക്ഷിക്കാവുന്നതാണ്. 100 രൂപ ഫൈനോടു കൂടി ഒക്‌ടോബര്‍ 21 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ പഠനവിഭാഗത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.



പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഡ്. റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 21 വരെ അപേക്ഷിക്കാം.


പുനര്‍മൂല്യനിര്‍ണയ ഫലം


കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ്) പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.




അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ഷോര്‍ട്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു


കാലിക്കറ്റ് സര്‍വകലാശാലയില്‍ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി വിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ നിന്നും ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ഷോര്‍ട്ട്‌ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.


നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ കരാര്‍ നിയമനം


കാലിക്കറ്റ് സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ രൗൃലരറീര@ൌീര.മര.ശി എന്ന ഇമെയില്‍ വിലാസത്തില്‍ ഒക്‌ടോബര്‍ 11 മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. യോഗ്യരായി കണ്ടെത്തുന്നവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഒക്‌ടോബര്‍ 13-ന് നടക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന് മുമ്പായി സര്‍വകലാശാലാ വെബ്‌സൈറ്റിലൂടെ അറിയിക്കുന്നതാണ്.




Post a Comment

0 Comments