Latest

6/recent/ticker-posts

Header Ads Widget

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ



📍 അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാന്‍ അവസരം

  • കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ 2017-18 വരേയുള്ള വര്‍ഷത്തില്‍ ബി.എ., ബി.കോം., ബി.എസ്.സി. മാത്തമാറ്റിക്‌സ്, ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്.) ബിരുദത്തിന് ചേര്‍ന്ന് നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കു സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വഴി അഞ്ചാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാവുന്നതാണ്. 
  • അഡ്മിഷന്‍ സംബന്ധിച്ച രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പിഴയില്ലാതെ ഒക്‌ടോബര്‍ 20 വരേയും 100 രൂപ പിഴയോടു കൂടി ഒക്‌ടോബര്‍ 27 വരേയും അപേക്ഷിക്കാം.




📍  പരീക്ഷാ ഫലം

  • കാലിക്കറ്റ് സര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി, എം,എ. ഹിസ്റ്ററി (സി.യു.സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 
  • പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 21 വരെ അപേക്ഷിക്കാം. എം.എസ്.സി. മാത്തമാറ്റിക്‌സ് (സി.യു.സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു, പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 23 വരെ അപേക്ഷിക്കാം.


  • നാലാം സെമസ്റ്റര്‍ എം.എസ്.സി. സൈക്കോളജി, എം.എ. ഇസ്ലാമിക് സ്റ്റഡീസ് (സി.യു.സി.എസ്.എസ്.), 2019 ഏപ്രിലില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഓണേഴ്‌സ് റഗുലര്‍/സപ്ലിമെന്ററി തുടങ്ങിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു, 
  • പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 22 വരെ അപേക്ഷിക്കാം.


  • 2020 ഏപ്രിലില്‍ നടത്തിയ 2016, 2017, 2018 പ്രവേശനം നാലാം സെമസ്റ്റര്‍ എം.എസ്.സി. ഫിസിക്‌സ് (സി.യു.സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 
  • പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 23 വരെ അപേക്ഷിക്കാം.




📍  പരീക്ഷകള്‍


  • കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം, 2015 സ്‌കീം), മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2020, മൂന്നാം വര്‍ഷ ബി.എസ്.എസി. മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി ആന്റ് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (2013 പ്രവേശനം മുതല്‍, 2012 സ്‌കീം) റഗുലര്‍/സപ്ലിമെന്ററി നവംബര്‍ 2019 എന്നീ പരീക്ഷകള്‍ ഒക്‌ടോബര്‍ 22-ന് ആരംഭിക്കും.

  • നാലാം സെമസ്റ്റര്‍ മൂന്നു വര്‍ഷ എല്‍.എല്‍.ബി. (2008 സ്‌കീം, 2014 പ്രവേശനം) നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 28-ന് ആരംഭിക്കും.


  • സര്‍വകലാശാലാ നാനോസയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.ടെക്. 2019 മാര്‍ച്ച് റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ ഒക്‌ടോബര്‍ 22-ന് ആരംഭിക്കും.




Post a Comment

0 Comments