Latest

6/recent/ticker-posts

Header Ads Widget

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ






⏩ യു.ജി. ട്യൂഷന്‍ ഫീസ് നാലു തവണകളായി അടക്കാം


കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ യു.ജി. അഞ്ചും ആറും സെമസ്റ്റര്‍ (മൂന്നാം വര്‍ഷം – 2018 പ്രവേശനം) വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീസ് അടക്കുന്നതിനുള്ള നോട്ടീസ് പ്രസിദ്ധീകരിച്ചു. കോവിഡ് 19 മഹാമാരി കണക്കിലെടുത്ത് ട്യൂഷന്‍ ഫീസ് നാലു തവണകളായി അടക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2407356, 2407494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക. പി.ആര്‍ 865/2020




⏩ പരീക്ഷാ ഫലം


കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു., സി.യു.സി.എസ്.എസ്. ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാം. പി.ആര്‍ 866/2020


⏩ പരീക്ഷ


കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക് റഗുലര്‍/സപ്ലിമെന്ററി ജനുവരി 2020 (ഇന്റേണല്‍) പരീക്ഷ ഒക്‌ടോബര്‍ 27-ന് ആരംഭിക്കും. പി.ആര്‍ 867/2020


⏩ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം


കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ സി.സി.എസ്.എസ്. ഏപ്രില്‍ 2020 റഗുലര്‍ പി.ജി., യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലേയും രണ്ടാം സെമസ്റ്റര്‍ ബി.എഡ്. (രണ്ടു വര്‍ഷം – 2019 പ്രവേശനം) ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് ഒക്‌ടോബര്‍ 28 വരെ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.




⏩ പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്‌സ് (2011 സ്‌കീം) 3, 5 സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി, എല്‍.എല്‍.ബി. യൂണിറ്ററി (3 വര്‍ഷം – 2015 സ്‌കീം) ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഒക്‌ടോബര്‍ 27 വരെ പിഴ കൂടാതേയും 170 രൂപ പിഴയോടു കൂടി ഒക്‌ടോബര്‍ 30 വരേയും ഫീസടച്ച് നവംബര്‍ 2 വരെ രജിസ്റ്റര്‍ ചെയ്യാം.







Post a Comment

0 Comments