Latest

6/recent/ticker-posts

Header Ads Widget

എം.ജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ



📡 എം.ജി. സർവകലാശാല ബിരുദപഠനം നാലാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

മഹാത്മ ഗാന്ധി സർവകലാശാലക്ക് കീഴിലെ കോളജുകളിൽ ബിരുദ പ്രവേശനത്തിനുള്ള നാലാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. 2020 ഒക്ടോബർ 21 വൈകിട്ട് നാലിനകം പ്രവേശനം കൺഫോം ചെയ്യണം.

നാലാം അലോട്ട്മെന്‍റിൽ സ്ഥിര പ്രവേശനം മാത്രമാണുള്ളത്. വിശദ വിവരത്തിന് ക്യാപ്പ് വെബ്സൈറ്റ് (www.cap.mgu.ac.in) സന്ദർശിക്കുക.

ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്‍റിൽ താൽകാലിക പ്രവേശനം നേടിയവരും ഒക്ടോബർ 21നകം സ്ഥിരം പ്രവേശനം കൺഫോം ചെയ്യണം.

ഒക്ടോബർ 21നകം പ്രവേശനം കൺഫോം ചെയ്തില്ലെങ്കിൽ അലോട്ട്മെന്‍റ് റദ്ദാക്കപ്പെടുമെന്ന് സർവകലാശാല പി.ആർ.ഒ ഫേസ്ബുക്കിലൂടെ അറിയിച്ചു





📡 ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷൻ; രജിസ്‌ട്രേഷൻ നവംബർ ആറു മുതൽ ഒൻപതു വരെ

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ഏകജാലകം വഴിയുള്ള ബിരുദപ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി നവംബർ ആറു മുതൽ ഒമ്പതുവരെ പുതുതായി ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ നൽകാത്തവർക്കും മുൻ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചവർക്കടക്കം എല്ലാ വിഭാഗക്കാർക്കുമായാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്.

നിലവിൽ പ്രവേശനം ലഭിച്ചവർ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷിച്ച് അലോട്ട്‌മെന്റ് ലഭിച്ചാൽ നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. പുതിയ അലോട്ട്‌മെന്റിലേക്ക് നിർബന്ധമായും പ്രവേശനം നേടണം. ഓൺലൈൻ അപേക്ഷയിലെ തെറ്റുമൂലം അലോട്ട്‌മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും ഫീസ് പ്രത്യേകം അടയ്ക്കാതെ പുതുതായി ഓപ്ഷൻ നൽകാം. നിലവിലുള്ള അപേക്ഷ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് [www.cap.mgu.ac.in](//www.cap.mgu.ac.in/) എന്ന ക്യാപ് വെബ്‌സൈറ്റിലെ ‘അക്കൗണ്ട് ക്രിയേഷൻ’ ലിങ്കിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന പുതിയ അപേക്ഷ നമ്പരും നിലവിലുള്ള പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതുതായി ഓപ്ഷൻ നൽകാം. പുതിയ അപേക്ഷ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കണം.

ലോഗിൻ ചെയ്ത് അപേക്ഷയിൽ മുമ്പ് വന്നിട്ടുള്ള തെറ്റുകൾ തിരുത്താവുന്നതും പുതുതായി ഓപ്ഷൻ നൽകാവുന്നതുമാണ്. മുമ്പ് രജിസ്‌ട്രേഷൻ നടത്താത്തവർക്കും മറ്റുള്ളവർക്കും ഫീസടച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശ്രമിക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷൻ നൽകിയ ശേഷം അപേക്ഷ ‘സേവ്’ ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല. വിവിധ കോളജുകളിൽ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം ക്യാപ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.





📡 പി.ജി. പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ 21 വരെ

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ക്യാപ് ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 21ന് വൈകിട്ട് നാലിന് അവസാനിക്കും. www.cap.mu.ac.in എന്ന ക്യാപ് വെബ്സൈറ്റിലെ പി.ജി. ക്യാപ് 2020 ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

മെറിറ്റ്‌ സീറ്റിലേക്കും എസ്.സി./എസ്.ടി., എസ്.ഇ.ബി.സി., ഇ.ഡബ്ല്യൂ.എസ്. സംവരണ സീറ്റിലേക്കും ക്യാപ് സംവിധാനത്തിലൂടെയാണ് അലോട്ട്മെന്റ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല.

ഒക്ടോബർ 21ന് വൈകിട്ട് നാലുവരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം ലഭിക്കും. ആദ്യ അലോട്ട്മെന്റ് നവംബർ അഞ്ചിന് നടക്കും. ഒന്നാംവർഷ പി.ജി. ക്ലാസുകൾ നവംബർ 30ന് ആരംഭിക്കും.





📡  പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ വിവിധ എൽ.എൽ.ബി. കോഴ്‌സ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 24 മുതൽ ആരംഭിക്കും. ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ഒക്‌ടോബർ 23 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 30 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും(പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിനു പുറമേ അടയ്ക്കണം. വിശദവിവരം [www.mgu.ac.in](//www.mgu.ac.in/) എന്ന വെബ്‌സൈറ്റിൽ ലഭിക്കും.


അഫിലിയേറ്റഡ് കോളജുകളിലെ ഒമ്പതാം സെമസ്റ്റർ വിവിധ എൽ.എൽ.ബി. കോഴ്‌സ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും. ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ഒക്‌ടോബർ 23 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 30 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും(പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിനു പുറമേ അടയ്ക്കണം. വിശദവിവരം [www.mgu.ac.in](//www.mgu.ac.in/) എന്ന വെബ്‌സൈറ്റിൽ ലഭിക്കും.








Post a Comment

0 Comments