Latest

6/recent/ticker-posts

Header Ads Widget

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ



ഒക്‌ടോബര്‍ 27 മുതല്‍ നവംബര്‍ 2 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി വെച്ചു.

  • കാലിക്കറ്റ് സര്‍വകലാശാല സ്ഥിതി ചെയ്യു പഞ്ചായത്തുകള്‍ കോവിഡ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ സര്‍വകലാശാല ഓഫീസുകള്‍ ഒക്‌ടോബര്‍ 27 മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുതു വരെ പ്രവര്‍ത്തിക്കില്ല. 
  • അവശ്യസര്‍വീസുകളായ സെക്യൂരിറ്റി വിഭാഗം, ഹെല്‍ത്ത് സെന്റര്‍, ആംബുലന്‍സ്, എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ വാട്ടര്‍/ഇലക്ട്രിസിറ്റി, പരീക്ഷ ഭവന്‍, ഫിനാന്‍സ് തുടങ്ങിയവ ചുരുക്കം ജീവനക്കാരെ വെച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കും. 
  • ഒക്‌ടോബര്‍ 27 മുതല്‍ നവംബര്‍ 2 വരെ നടത്താന്‍ നിശ്ചയിച്ചിരു എല്ലാ പരീക്ഷകളും മാറ്റി വെച്ചു. 
  • നവംബര്‍ 3 മുതല്‍ നടക്കു പരീക്ഷകള്‍ക്ക് മാറ്റമില്ല. ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി ചെയ്യും. 
  • ഔദ്യോഗിക മീറ്റിംഗുകളും മാറ്റി വെച്ചിട്ടുണ്ട്.

 

പി.ജി. പ്രവേശനം ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

  • കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.
  • ഒക്‌ടോബര്‍ 28-ന് ഉച്ചക്ക് ഒരു മണി വരെ അപേക്ഷയില്‍ സമര്‍പ്പിച്ച ഓപ്ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണങ്ങള്‍ നടത്താവുതാണ്. 
  • കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407016 എന്ന നമ്പറില്‍ ബന്ധപ്പെടാവുതാണ്.

 

എം.എഡ്. അഡ്മിഷന്‍ 2020

  • കാലിക്കറ്റ് സര്‍വകലാശാല എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡിന് ചേരാന്‍ താല്‍പര്യമുള്ളവരും അഡ്മിഷന് വേണ്ടി ഓലൈന്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളും ഇന്റര്‍വ്യൂ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് സർവകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Post a Comment

0 Comments