Latest

6/recent/ticker-posts

Header Ads Widget

എംജി യൂണിവേഴ്സിറ്റി അറിയിപ്പുകള്‍



ബി.എഡ്. പ്രവേശനം; അപേക്ഷ തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള അധ്യാപക പരിശീലന കോളജുകളിൽ ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഏജകാലകം വഴി (ക്യാപ്) നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. 

  • www.cap.mgu.ac.in എന്ന ക്യാപ് വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. 
  • മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിലേക്കും ഏകജാലകം വഴി അപേക്ഷിച്ചശേഷം അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ അപേക്ഷയ്‌ക്കൊപ്പം നൽകണം. 
  • ഭിന്നശേഷി, സ്‌പോർട്‌സ് സംവരണ സീറ്റിലേക്കും ഓൺലൈനായി അപേക്ഷിക്കണം.


പി.ജി; ക്യാറ്റ് താൽകാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

മഹാത്മ ഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും ഇന്‍റർ സ്‌കൂൾ സെന്‍ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാം പ്രവേശന പരീക്ഷ ഫലത്തിന്‍റെ അടിസ്ഥാനത്തിലുള്ള താൽകാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. 

  • എം.എ. ഇംഗ്ലീഷ്, മലയാളം, ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്‍റ് സ്റ്റഡീസ്, സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍റ് ആക്ഷൻ എന്നീ പ്രോഗ്രാമുകളിലേക്ക് അതത് പഠന വകുപ്പുകൾ നടത്തുന്ന ഇന്‍റർവ്യൂവിന് ശേഷം അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
  • മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്‍റ് സ്‌പോർട്‌സ് സയൻസസിന്‌ കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾക്ക് വെയിറ്റേജ് നൽകിയും എം.എഡിന് നിയമാനുസൃത വെയിറ്റേജ് മാർക്ക് നൽകിയും അതത് പഠന വകുപ്പുകൾ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. 
  • സംവരണക്രമത്തിന്‍റെ അടിസ്ഥാനത്തിൽ സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി സെലക്ഷൻ ലിസ്റ്റ് പഠന വകുപ്പുകൾ തയാറാക്കും. 
  • പ്രവേശനവുമായി ബന്ധപ്പെട്ട തുടർ നടപടിക്കായി പഠന വകുപ്പുകളുമായി ബന്ധപ്പെടുക. 
  • താൽകാലിക റാങ്ക് പട്ടിക www.cat.mgu.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
  • ഫോൺ: 0481-2733595, 
  • ഇമെയിൽ: cat@mgu.ac.in


തൊഴിലധിഷ്ഠിത ഹൃസ്വകാല പ്രോഗ്രാമുകൾക്ക് അപേക്ഷ തീയതി നീട്ടി

യു.ജി.സി. – എൻ.എസ്.ക്യു.എഫിന്റെ അഭിമുഖ്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല നടത്തുന്ന തൊഴിലധിഷ്ഠിത ഹൃസ്വകാല പ്രോഗ്രാമുകൾക്ക് നവംബർ 15 വരെ അപേക്ഷിക്കാം. 

  • ആറുമാസത്തെ സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്, 
  • ഒരുവർഷത്തെ ബേക്കറി ആന്റ് കോൺഫെക്ഷണറി ഡിപ്ലോമ, 
  • ഡേറ്റ ആന്റ് ബിസിനസ് അനലെറ്റിക്‌സ്, 
  • ഫുഡ് പ്രോസസിംഗ് ആന്റ് ക്വാളിറ്റി അഷ്വറൻസ് പി.ജി. ഡിപ്ലോമ എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 
  • www.dasp.mgu.ac.in, www.dasp.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. 
  • വിശദവിവരത്തിന് ഫോൺ: 0481-2731066.


പുനഃപരീക്ഷ; അപേക്ഷിക്കാം

കോവിഡ് 19 നിയന്ത്രണം മൂലം ആറാം സെമസ്റ്റർ എൽ.എൽ.ബി.(ത്രിവത്സരം-റഗുലർ, സപ്ലിമെന്ററി) ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ ബി.ടെക്. (പുതിയ സ്‌കീം/ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) പരീക്ഷയെഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് പുനഃപരീക്ഷയ്ക്ക് അപേക്ഷിക്കാം. 

  • forms.gle/PgQvzNUpwPqV14pL8 എന്ന ലിങ്കിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അവസാന തീയതി നവംബർ ഒന്ന്. 
  • പരീക്ഷയെഴുതിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.


സ്പെഷൽ ബി.എഡ്. പ്രവേശനം; അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള അധ്യാപക പരിശീലന കോളജുകളിൽ സ്പെഷൽ ബി.എഡ്. പ്രോഗ്രാമിന്റെ മെരിറ്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് ഏജകാലകം വഴി (ക്യാപ്) നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

  • www.cap.mgu.ac.in, www.cap.mgu.ac.in എന്ന ക്യാപ് വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.


MG ബിരുദ പ്രവേശനം; എസ്.സി./എസ്.ടി. രണ്ടാം പ്രത്യേക അലോട്ട്മെന്റിന് രജിസ്ട്രേഷൻ 31 മുതൽ

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ബിരുദപ്രവേശനത്തിന് പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്കുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്റിന് ഒക്ടോബർ 31 മുതൽ നവംബർ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. 

  • നവംബർ മൂന്നിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 
  • ഒന്നാം പ്രത്യേക അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിച്ചവരും മുൻ അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയവരും ഒക്ടോബർ 30ന് വൈകിട്ട് നാലിനകം സ്ഥിരപ്രവേശനം നേടണം. 
  • നിശ്ചിതസമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടിയില്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാക്കപ്പെടും. വിശദവിവരം [www.cap.mgu.ac.in](//www.cap.mgu.ac.in/) എന്ന വെബ്സൈറ്റിൽ ലഭിക്കും.


പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. മോഡൽ 3 സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റഗുലർ, 2014-2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

  • പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ഒൻപതുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

Post a Comment

0 Comments