Latest

6/recent/ticker-posts

Header Ads Widget

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ



ബി.എഡ്. പ്രവേശനം ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-22 വര്‍ഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിന്റെ ഓന്നാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 

  • അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തില്‍പ്പെ’വര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും നവംബര്‍ 3-ന് 4 മണിക്കു മുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്.
  • നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്റേറ്ററി ഫീസ് അടക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുതും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയില്‍ നിും പുറത്താകുതുമാണ്. 
  • ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യേണ്ടതാണ്, അല്ലാത്തപക്ഷം, തുടർന്നു ലഭിക്കുന്ന അലോട്ട്‌മെന്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതും നിലവില്‍ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതുമാണ്.


പി.ജി. രണ്ടാം സെമസ്റ്റര്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നവംബര്‍ 4 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പി.ജി. രണ്ടാം സെമസ്റ്റര്‍ (റഗുലര്‍ – സി.ബി.സി.എസ്.എസ്., സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ നവംബര്‍ 18 ബുധനാഴ്ച മുതലാണ് ആരംഭിക്കുക. 

നവംബര്‍ 6 മുതല്‍ ഉച്ചക്ക് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം അതേ ദിവസങ്ങളില്‍ രാവിലെ 9.30-ന് നടക്കും.

Post a Comment

0 Comments