Trending

കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ




UG അപേക്ഷ തിരുത്താൻ അവസരം

2020-21 വർഷത്തെ യു.ജി. ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് യോഗ്യതാ പരീക്ഷയ്ക്ക് (പ്ലസ്‌ടു) റീവാല്വേഷനിൽ മാർക്ക് കൂടിയ വിദ്യാർഥികൾക്ക് പുതുക്കിയ മാർക്ക് ചേർക്കുന്നതിനും റിസർവേഷൻ കാറ്റഗറി, വെയിറ്റേജ് മാർക്കിന്റെ ‌അർഹത, യോഗ്യതാപരീക്ഷയുടെ മാർക്ക് എന്നിവ തെറ്റായി രേഖപ്പെടുത്തിയ അപേക്ഷകർക്ക് തിരുത്തുന്നതിനും നാലാമത്തെ അലോട്ട്മെന്റിനുമുമ്പ് അവസരം നൽകും.

  • ഇതിനായി അപേക്ഷകർ അനുബന്ധരേഖകൾ സഹിതം ugsws@kannuruniv.ac.in എന്ന ഇ മെയിലിലേക്ക് ഒക്ടോബർ 30-നകം അപേക്ഷ അയക്കണം. 
  • സർവകലാശാലയുടെ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പരീക്ഷാഫലം വൈകിവന്നതിനാൽ നാലാമത്തെ അലോട്ട്മെന്റിന്‌ മുമ്പായി പ്രസ്തുത വിദ്യാർഥികൾക്ക് യു.ജി. കോഴ്‌സുകൾക്ക് അപേക്ഷിക്കാനും അവസരമുണ്ട്. 
  • ഇതിനായി ഒക്ടോബർ 30-ന് അഞ്ചുവരെ സമയം അനുവദിച്ചു. 
  • ഫോൺ: 0497 2715284/261, 7356948230.


പരീക്ഷാത്തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷകൾ നവംബർ 11-നും സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാംസെമസ്റ്റർ ബിരുദാനന്തര ബിരുദ, ബി.പി.എഡ്. റഗുലർ/ സപ്ലിമെന്ററി (മേയ് 2020) പരീക്ഷകൾ നവംബർ 16-നും ആരംഭിക്കും.


പ്രായോഗിക പരീക്ഷകൾ

മൂന്നാംസെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി-2007 അഡ്മിഷൻ മുതൽ- പാർട്ട് ടൈം ഉൾപ്പെടെ), ഒക്ടോബർ 2019 പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 28 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.


പരീക്ഷ മാറ്റിവച്ചു

03.11.2020 ന് ആരംഭിക്കാനിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം. ബി. എ. ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (ഏപ്രിൽ 2020) പരീക്ഷകൾ 16.11.2020 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള ലിങ്ക് പരീക്ഷ ആരംഭിക്കുന്ന തീയതി മുതൽ ലഭ്യമാകും


ഹാൾ ടിക്കറ്റ്

03.11.2020 ന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ-ഉൽ ഉലമ-പ്രിലിമിനറി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്- വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ) പരീക്ഷയുടെ ഹാൾടിക്കറ്റുകൾ 30.10.2020 മുതൽ സർവകലാശാല വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയ കേന്ദ്രങ്ങളിൽ തന്നെ പരീക്ഷക്ക് ഹാജരാകണം. ഹാൾടിക്കറ്റിൽ ഫോട്ടോ പതിച്ച് അറ്റസ്റ് ചെയ്യണം. അറസ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഹാൾ ടിക്കറ്റിനോടൊപ്പം ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത ഒറിജിനൽ തിരിച്ചറിയൽ കാർഡുമായി പരീക്ഷക്ക് ഹാജരാകാം.


സപ്ലിമെന്ററിയായി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളും ഒന്നാം വർഷ പരീക്ഷക്കുള്ള ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത്, ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന സെന്ററിൽ തന്നെ പരീക്ഷക്ക് ഹാജരാകണം.


Post a Comment

Thank You for Messege, We will back you soon....

Previous Post Next Post