ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്സി/ജൈന സമുദായങ്ങളിൽപ്പെട്ട 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന പെൺകുട്ടികൾക്ക് “ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അവസാന തിയതി 2020 ഒക്ടോബർ 31
സ്കോളർഷിപ് തുക
- ഒൻപത് , 10 ക്ലാസ്സുകാർക്ക് വർഷം 5000 രൂപ
- പ്ലസ് വൺ/ പ്ലസ് ടു കുട്ടികൾക്ക് വർഷം 6000 രൂപ
യോഗ്യത / നിബന്ധനകൾ:
- മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്സി/ജൈന സമുദായങ്ങളിൽപ്പെട്ട ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രം
- മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക് വേണം.
- വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
- ഒരേ ക്ലാസിലെ ഒരു കുടുംബത്തിൽ നിന്നുള്ള രണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകില്ല
- സ്കോളർഷിപ്പ് പുതുക്കൽ ഇല്ല. ഓരോ വർഷവും പുതിയ അപേക്ഷകൾ സമർപ്പിക്കണം
- അപേക്ഷയുടെ പ്രിന്റ് ഔട്ട് / രേഖകൾ ഫൗണ്ടേഷനിലേക്ക് തപാൽ മാർഗം അയക്കേണ്ടതില്ല
എങ്ങിനെ അപേക്ഷിക്കാം
- ബീഗം ഹസ്രത്ത് മഹൽ ദേശീയ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം
- ഓൺലൈൻ അപേക്ഷക്ക് രണ്ട് ഘട്ടങ്ങൾ ഉണ്ട്
- ഘട്ടം -1: ഓൺലൈൻ രജിസ്ട്രേഷൻ. ശേഷം പ്രിൻസിപ്പൽ വെരിഫിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുക.
- അപേക്ഷിക്കാൻ ആവശ്യമായ എല്ലാ രേഖകളും തയ്യാറാക്കി വീണ്ടും ലോഗിൻ ചെയ്യുക
- ഘട്ടം -2: സ്കൂൾ / കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ ശേഷം പ്രിൻസിപ്പൽ സ്ഥിരീകരണ ഫോമും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക
- അപേക്ഷയുടെ പ്രിന്റൗട്ട് അല്ലെങ്കിൽ ഏതെങ്കിലും രേഖകൾ തപാൽ മാർഗം അയക്കേണ്ടതില്ല
പ്രധാന തിയ്യതികൾ
- അപേക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷന് അവസാന തീയതി - 2020 ഒക്ടോബർ 31.
- ആവശ്യമായ രേഖകളോടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി - 2020 നവംബർ 15.
ആവശ്യമായ രേഖകള്‍:
- ഫോട്ടോ
- ആധാര്‍ കാര്‍ഡ്
- മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്
- ബാങ്ക് പാസ് ബുക്ക് (നാഷനലൈസ്ഡ് ബാങ്ക്)
- വരുമാന സര്‍ട്ടിഫിക്കറ്റ് (ഇംഗ്ലീഷില്‍)
- മാതാപിതാക്കളുടെ / രക്ഷിതാവിന്റെ വരുമാന സർട്ടിഫിക്കറ്റ് ഗ്രാമപ്രധാൻ / സർപഞ്ച്, മുനിസിപ്പൽ ബോർഡ്, കൗൺസിലർ, എംഎൽഎ, എംപി അല്ലെങ്കിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഏതെങ്കിലും ഗസറ്റഡ് ഓഫീസർ അല്ലെങ്കിൽ യോഗ്യതയുള്ള അതോറിറ്റിയിൽ നിന്നുള്ളതായിരിക്കണം
- വരുമാന സർട്ടിഫിക്കറ്റ് ഹിന്ദി / ഇംഗ്ലീഷ് ഭാഷയിലായിരിക്കണം. വരുമാന സർട്ടിഫിക്കറ്റ് പ്രാദേശിക ഭാഷയിലാണെങ്കിൽ, നോട്ടറൈസ് ചെയ്ത ഹിന്ദി / ഇംഗ്ലീഷ് പതിപ്പ് ഒപ്പം ഉണ്ടായിരിക്കണം
- അപേക്ഷകരുടെ ഐഡൻറിറ്റി ഉറപ്പ് വരുത്തുന്നതിന് വേണ്ടി സ്കൂൾ വെരിഫിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്ത് ഫോട്ടോ സഹിതം സ്കൂൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ ശേഷം ഫോം സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണ്
- ആവശ്യമായ എല്ലാ രേഖകളും (ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം) ഓൺലൈൻ ആപ്ലിക്കേഷനോടൊപ്പം അപ്ലോഡ് ചെയ്യണം.
ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് / രേഖകൾ ഫൗണ്ടേഷനിലേക്ക് തപാൽ മാർഗം അയക്കേണ്ടതില്ല
Help Desk
Candidates can contact the Help Desk for resolution of the technical problems on
011-23583788/89
scholarship-maef@nic.in
scholarshipmaef@gmail.com
0 Comments