ഗവണ്മെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ജി.സി.ഐ) നടത്തുന്ന രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
- കോഴ്സില് ചേരാന് ഉയര്ന്ന പ്രായപരിധിയില്ല
- അപേക്ഷ ഒക്ടോബർ 15 മുതൽ നൽകാം
- ഒക്ടോബർ 27നകം അപേക്ഷ സമർപ്പിക്കണം
എളുപ്പത്തിൽ ഗവണ്മെന്റ് ജോലി (PSC /UPSC ) ഉൾപ്പെടെ നേടാൻ സഹായിക്കുന്ന കോഴ്സാണ് ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്. പലപ്പോഴും വിദ്യാർത്ഥികൾ ശ്രദ്ധിക്കാതെ പോകുന്ന ഈ കോഴ്സിന് നിരവധി തൊഴിൽ സാധ്യതകളുണ്ട്.
സെക്രട്ടറി, സ്റ്റെനോഗ്രാഫർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്ക് വേണ്ട അടിസ്ഥാന യോഗ്യതയാണ് ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്
- സെക്രട്ടേറിയൽ പ്രാക്ടീസ്, കൊമേഴ്സ്, അക്കൗണ്ടൻസി, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ,കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ വിഷയങ്ങൾ സംയോജിപ്പിച്ചു തയ്യാറാക്കിയ 2 വർഷകാലാവധിയുള്ള (4 സെമസ്റ്റർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് പ്രോഗ്രാമാണ് ജി.സി.ഐ.കളിൽ പരിശീലിപ്പിക്കുന്നത്.
- വേർഡ് പ്രോസസ്സിംഗ് (ഇംഗ്ലീഷ് & മലയാളം),ഡി.ടി.പി (ഇംഗ്ലീഷ് & മലയാളം), ഡാറ്റാ എൻട്രി, ഫോട്ടോ ഷോപ്പ്, ടാലി എന്നിവയിൽ പ്രാവീണ്യം നേടുന്നതിനൊപ്പം ടൈപ്പ് റൈറ്റിംഗ്, ഷോർട്ട് ഹാൻഡ് എന്നിവയിലും ഈ കോഴ്സ് വഴി വൈദഗ്ദ്യം നേടാവുന്നതാണ്.
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് & പേഴ്സണാലിറ്റി ഡവലപ്പ്മെന്റ്, ബിസിനസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങൾ ഈ കോഴ്സിന്റെ സവിശേഷതകളാണ്.
- കേരളത്തിൽ ഗവണ്മെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മാത്രമാണ് ഈ പ്രോഗ്രാം പരിശീലിപ്പിക്കുന്നത്.
സീറ്റുകളുടെ എണ്ണം
- ഒരു സ്ഥാപനത്തിൽ പരമാവധി 60 സീറ്റുകളിൽ പ്രവേശനം
- നൽകുന്നതായിരിക്കും.
- സംസ്ഥാനത്തെ ഗവണ്മെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടിക നൽകിയിട്ടുണ്ട്
അപേക്ഷ സമർപ്പിക്കൽ:
- എല്ലാ ഗവണ്മെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസുകളിലും അധ്യാപകരെയും അനധ്യാപകരെയും ഉൾപ്പെടുത്തി ഹെൽപ്പ് ഡസ്കകൾ പ്രവർത്തിക്കുന്നതാണ്.
- ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ സ്വയംസാക്ഷ്യപ്പെടുത്തിയ താഴെ സൂചിപ്പിക്കുന്ന പ്രമാണങ്ങൾ സഹിതം അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം വൈകീട്ട് 4 മണിക്കുള്ളിൽ രജിസ്ട്രേഷൻ ഫീസ് ആയി 50 രൂപയും (അൻപത് മാത്രം) അടച്ച് പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കേണ്ടതാണ്.
- ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ അപേക്ഷിക്കുന്നവർ ഓരോ സ്ഥാപനത്തിലും പ്രത്യേകംഅപേക്ഷ സമർപ്പിക്കേണ്ടതാണ്.
ആവശ്യമായ രേഖകൾ
- എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ സർട്ടിഫിക്കറ്റിന്റെ ശരിപ്പകർപ്പ്
- പ്ലസൂ, വി.എച്ച്.എസ്.ഇ/ അഥവാ തത്തുല്യ യോഗ്യത പരീക്ഷ പാസ്സായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ സർട്ടിഫിക്കറ്റിന്റെ ശരിപ്പകർപ്പ്.
- സംവരണത്തിനർഹതയുള്ള വിദ്യാർത്ഥികൾ തങ്ങൾക്ക് അർഹതയുള്ള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പ്.
- യുദ്ധത്തിൽ മരണമടഞ്ഞ ജവാന്മാരുടെ വിധവകൾ ആയത് തെളിയിക്കുന്നതിന് ബന്ധപ്പെട്ട അധികാരമുള്ള ഉദ്യോഗസ്ഥർ നൽകിയ സർട്ടിഫിക്കറ്റിന്റെ ശരിപ്പകർപ്പ്.
- ഭിന്നശേഷിക്കാർക്കുള്ള സംവരണത്തിന് അർഹരായവർ ആയത് തെളിയിക്കുന്നതിന്ബന്ധപ്പെട്ട ജില്ലാ മെഡിക്കൽ ബോർഡ് നൽകിയ സർട്ടിഫിക്കറ്റിന്റെ ശരിപ്പകർപ്പും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ ശരിപ്പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം
തെരഞ്ഞെടുപ്പു രീതി
- എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ഗ്രേഡ് പോയിന്റ് ആസ്പദമാക്കിയാണ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.
- ആകെ ഗ്രേഡ് പോയിന്റിനോടൊപ്പം ഇംഗ്ലീഷിനു ലഭിച്ച ഗ്രേഡ്പോയിന്റ് കൂടി ചേർത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കുന്നു.
- അന്തിമ ഗ്രേഡ് പോയിന്റിനെ ആകെ വിഷയങ്ങളുടെ എണ്ണത്താടൊപ്പം ഇംഗ്ലീഷ് - പേപ്പറുകളുടെ എണ്ണം കൂടി ചേർത്ത് ലഭിക്കുന്ന എണ്ണം കൊണ്ട് ഹരിച്ച് ശരാശരി ഗ്രേഡ്പോ യിന്റ് കണക്കാക്കുന്നു.
- പ്ലസ് ടൂ, വി.എച്ച്.എസ്.ഇ/ തത്തുല്യ പരീക്ഷ പാസ്സായവർക്ക് ശരാശരി ഗ്രേഡ്പോയിന്റിനോടൊപ്പം 1 ഗ്രേഡ് പോയിന്റ് അധികമായി ചേർക്കാവുന്നതാണ്.
- പ്രവേശനത്തിനുള്ള യോഗ്യത പരീക്ഷ തവണകളായി പാസ്സായിട്ടുള്ള കുട്ടികളുടെ ശരാശരി ഗ്രേഡ് പോയിന്റിൽ നിന്നും ഓരോ തവണയും 0.5 ഗ്രേഡ് പോയിന്റ് വീതം കുറവ് ചെയ്യുന്നതായിരിക്കും.
- മേൽ പറഞ്ഞ വിധം കണക്കാക്കുന്ന ശരാശരി ഗ്രേഡ് പോയിന്റിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും സംവരണ തത്വങ്ങൾക്ക് വിധേയമായി പ്രവേശനം നൽകുന്നതായിരിക്കും.
- തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക സ്ഥാപനത്തിലെ നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിക്കുന്നതാണ്.
- റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ അതാത് സ്ഥാപനമേധാവികൾ പ്രവേശന നടപടികൾ സ്വീകരിക്കുന്നതും,
- പ്രവേശനത്തിന് നിശ്ചയിച്ചിട്ടുള്ള തീയതികളിൽ അപേക്ഷകർ പ്രവേശനം ലഭിച്ച സ്ഥാപനങ്ങളിൽ നേരിട്ട്
- ഹാജരാകേണ്ടതുമാണ്.
.
ഹാജരാക്കേണ്ട രേഖകൾ
പ്രവേശനസമയത്ത് താഴെ സൂചിപ്പിക്കുന്ന പ്രമാണങ്ങളുടെ അസ്സൽ ഹാജരാക്കേണ്ടതാണ്.
- 1 എസ്.എസ്.എൽ.സി തത്തുല്യ പരീക്ഷ സർട്ടിഫിക്കറ്റ്
- 2 പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ തത്തുല്യ പരീക്ഷ പാസ്സായവരുടെ മാർക്ക് ലിസ്റ്റ്
- 3 വിടുതൽ സർട്ടിഫിക്കറ്റ്
- 4 സ്വഭാവ സർട്ടിഫിക്കറ്റ്
- 5. സംവരണത്തിന് അർഹരായവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- 6. ഭിന്നശേഷി വിഭാഗക്കാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഡിസെബിലിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
ഫീസ്:
പ്രവേശനം ലഭിക്കുന്ന അപേക്ഷകർ താഴെ സൂചിപ്പിക്കുന്ന ഫീസ് പ്രവേശന സമയത്തു തന്നെ അടക്കണ്ടതാണ്.
- പ്രവേശനം സംബന്ധിച്ച മുഴുവൻ വിവരങ്ങളും www.sitekerala.ac.in എന്നവെബ്സൈറ്റിലും സ്ഥാപനത്തിലെ നോട്ടീസ് ബോർഡിലും പ്രസിദ്ധികരിക്കുന്നതായിരിക്കും.അപേക്ഷകർക്ക് പ്രത്യേകം അറിയിപ്പുകൾ നൽകുന്നതല്ല.
വിശദ വിവരങ്ങൾക്ക് താഴെ നൽകിയ നോട്ടിഫിക്കേഷൻ വായിക്കുക
0 Comments