Latest

6/recent/ticker-posts

Header Ads Widget

പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം


പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക്/ നോൺ മെട്രിക് ട്രേഡുകളിൽ 2020-2021 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in ലെ ഐ.ടി.ഐ അഡ്മിഷൻ 2020 എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 

സീറ്റ് അലോട്ട്മെന്റ് 

  • എസ്.സി. വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം
  • എസ്.റ്റി വിഭാഗത്തിന് 10 ശതമാനം
  • മറ്റു വിഭാഗത്തിന് 10 ശതമാനം
  • ഈ മാസം 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷകൾ സമർപ്പിക്കണം. 


ഓൺലൈൻ അപേക്ഷകർക്കുള്ള നിർദേശങ്ങൾ

  • അപേക്ഷ പൂർണ്ണമായും സൗജന്യമാണ്. എസ്.എസ്.എൽ.സി വിജയിച്ചതോ പരാജയപ്പെട്ടതോ ആയ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
  • അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പ്രോസ്പെക്ടസ്സിലെ നിർദ്ദേശങ്ങൾ അപേക്ഷകർ വായിച്ചിരിക്കേണ്ടതാണ്. 
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് www.scdd.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്ന് അപേക്ഷ ഫോമുകൾ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം അപേക്ഷാഫോറവും എസ്.എസ്.എൽ.സി ബുക്കിന്റെ സ്കാൻ ചെയ്ത പകർപ്പും സഹിതം www.scdd.kerala.gov.in എന്ന വെബ്സൈറ്റിൽ ITI Admission 2020 എന്ന ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.



ഓൺലൈൻ അപേക്ഷാ  നിർദ്ദേശങ്ങൾ: 

  • 1, www.scdd.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്ന് അപേക്ഷാ ഫോമുകൾ ഡൗൺലോഡ് ചെയ്യുക, (മെട്രിക് ട്രേഡിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിന് മെട്രിക് ട്രേഡിന്റെ അപേക്ഷാ ഫോറവും നോൺമെടിക് ട്രേഡിലേലേക്ക് നോൺ മെടിക് ട്രേഡിന്റെ അപേക്ഷാ ഫോറവും ഉപയോഗിക്കാവുന്നതാണ്)
  • 2, ഡൗൺലോഡ് ചെയ്ത അപേക്ഷകൾ പ്രിന്റ് ഔട്ട് എടുത്തശേഷം പൂരിപ്പിക്കുക.
  • 3, പൂരിപ്പിച്ച അപേക്ഷ 1-ാം പേജിലും എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ് അടുത്ത പേജുകളിലും അധിക യോഗ്യതയുണ്ടെങ്കിൽ ആയവ വരുന്ന രീതിയിൽ തുടർന്നുള്ള അപേക്ഷ ഫോമും എസ്.എസ്.എൽ.സി ബുക്കും സ്കാൻ ചെയ്യുക (2MB ക്ക് താഴെ File size ലുള്ള ഒരു pdf file ആയി അപ്ലോഡ് ചെയ്യേണ്ടതാണ്). അപേക്ഷയും, അനുബന്ധരേഖകളും പൂർണ്ണമായും സ്കാൻ ചെയ്തവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
  • www.scdd.kerala.gov.in എന്ന വെബ് സൈറ്റിൽ ITI Admission 2020 എന്ന ലിങ്കിൽ പ്രവേശിച്ചശേഷം Apply now എന്ന ബട്ടൺ click ചെയ്യുക.
  • 5. Mobile നമ്പർ enter ചെയ്യുക. .
  • 6.തുടർന്ന് മൊബൈലിൽ ലഭിക്കുന്ന OTP enter ചെയ്ത് അടുത്ത പേജിലേക്ക് പ്രവേശിക്കുക.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം 

  • ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ്, അയ്യങ്കാളി ഭവൻ, വെള്ളയമ്പലം, കവടിയാർ.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471 2316680, 
  • ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, ഫോൺ: 0495 2371451, 
  • ജില്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവരിൽ നിന്നും വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. 

  • ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾക്ക്: 9947683806, 9446516428.
















Post a Comment

0 Comments