Latest

6/recent/ticker-posts

Header Ads Widget

കണ്ണൂർ യൂണിവേഴ്സിറ്റി: യു. ജി മൂന്നാം ഘട്ട അലോട്ട്മെന്റ് നിർദ്ദേശങ്ങൾ




2020 – 21 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് //www.admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ 05.10.2020, ന് പ്രസ്ദ്ധീകരിച്ചു. 

  • മൂന്നാം ഘട്ടത്തിൽ ആദ്യമായി (First time) അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 2020 ഒക്ടോബർ 5,6,7 തീയതികളിൽ Admission ഫീസ് SBI Collect വഴി നിർബന്ധമായും അടക്കേണ്ടതാണ്. 
  • ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതായിരിക്കും.
  • അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830/- രൂപയും SC/ST വിഭാഗത്തിന് 770/- രൂപയുമാണ്.
  • U G Admission-Admission Fee(General/SEBC), UG Admission–Admission Fee(SC/ST) എന്നീ കാറ്റഗറികളിൽ മാത്രം ഓൺലൈനായി ഫീസ് അടക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  • മറ്റു കാറ്റഗറികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
  • ഒന്ന്,രണ്ട് അലോട്ട്മെന്റിൽ, അലോട്ട്മെന്റ് ലഭിച്ച്, ഫീസ് അടച്ച് ഫീസ് ഒടുക്കിയ വിവരങ്ങൾ അപ്‌ലോഡ് ചെയ്ത വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല.

  • അഡ്മിഷൻ ഫീസ് അടച്ച വിദ്യാർഥികൾ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം 07.10.2020 ന് 5 മണിക്ക് മുൻപായി //www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ നൽകി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. 
  • അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം യഥാസമയം വെബ്‌സൈറ്റിൽ ചേർക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്.




കോളേജ് പ്രവേശനം

  • ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ സയൻസ് വിഷയങ്ങൾക്ക് ഒക്ടോബർ 7,8,9 തീയതികളിലും കൊമേഴ്‌സ് വിഷയങ്ങൾക്ക് ഒക്ടോബർ 12,13,14 തീയതികളിലും ആർട്സും ഭാഷാ വിഷയങ്ങൾക്കും ഒക്ടോബർ 15,16,19,20,21 തീയതികളിലും അഡ്‌മിഷന് വേണ്ടി ഹാജരാകേണ്ടതാണ്. 
  • അഡ്മിഷൻ ഷെഡ്യൂൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. 
  • ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ , അതാത് കോളേജ് പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്അ
  • ഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ മൂന്നാം അലോട്ട്മെന്റിന് ശേഷം മാത്രം വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്
ആവശ്യമായ രേഖകൾ 
  • അലോട്ട്മെന്റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.
  • 1. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്
  • 2. രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ SBI Collect വഴി ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്
  • 3. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്
  • 4. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്
  • 5. വിടുതൽ സർട്ടിഫിക്കേറ്റ്
  • 6. കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കേറ്റ്
  • 7. അസ്സൽ കമ്മ്യുണിറ്റി / EWS വിഭാഗങ്ങളിലുള്ളവർക്കുള്ള സർട്ടിഫിക്കേറ്റ്
  • 8. അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കേറ്റ് (SEBC വിഭാഗങ്ങൾക്ക്)
  • 9.ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കേറ്റ്
  • 10. HSE, VHSE, CBSC, ISCE, NIOS, കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്
  • 11. അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌




താത്കാലിക പ്രവേശനം

  • ഹയർ ഓപ്ഷൻ നിലനിർത്തുന്നവർക്ക് ആവശ്യമെങ്കിൽ താത്ക്കാലിക പ്രവേശനം നേടാവുന്നതാണ്. 
  • ഇതിനായി അവർ സർട്ടിഫിക്കറ്റുകളെല്ലാം ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരാക്കി പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. 
  • ഇത്തരം വിദ്യാർത്ഥികൾ മറ്റു ഫീസുകൾ കോളേജിൽ അടക്കേണ്ടതില്ല. 
  • അടുത്ത അലോട്ട്മെന്റുകളിൽ ഈ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിന്നും സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങി പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാവുന്നതാണ്. 
  • താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോളേജുകൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. 
  • ഹയർ ഓപ്ഷൻ നിലവിലില്ലാത്ത എല്ലാ വിദ്യാർത്ഥികളും മുഴുവൻ ഫീസ് അടച്ച് അന്നു തന്നെ സ്ഥിരം പ്രവശനം നേടേണ്ടതാണ്


ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്

  • ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. 
  • ഓൺലൈൻ പേയ്മെന്റ് വഴി ഫീസടച്ചവർ ഈ വെബ്‌സൈറ്റിലെ Payment History എന്ന ലിങ്ക് വഴി പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ് . 
  • ഈ പ്രിന്റ് ഔട്ട് അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്.



Post a Comment

0 Comments