202021 അധ്യയന വർഷം 42 പുതുതലമുറ പ്രോഗ്രാമുകൾക്കുള്ള അറിയിപ്പ് കേരള സർവ്വകലാശാല പുറപ്പെടുവിച്ചു.
17 അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകളും 16 പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളും അടക്കം 33 പ്രോഗ്രാമുകൾ കോളജുകളിലും ഒന്‍പത് പ്രോഗ്രാമുകൾ സർവകലാശാല വകുപ്പുകളിലും ഈ വർഷം തന്നെ തുടങ്ങാനാണ് സർവകലാശാല ലക്ഷ്യമിട്ടിരിക്കുന്നത്.
പി.ജി പ്രോഗ്രാമുകൾ
- സ്പേസ് ഫിസിക്സ്,
- ഡ്രഗ് ഡിസൈൻ,
- നാനോ സയൻസ്,
- ഡേറ്റാ അനലിറ്റിക്സ്,
- കാലാവസ്ഥ വ്യതിയാനവും ഡിസാസ്റ്റർ മാനേജ്മെന്റും,
- എത്നോ ബോട്ടണി,
- ബിഹേവിയറൽ ഇക്കണോമിക്സ്,
- ഇന്റർനാഷണൽ റിലേഷൻസ്,
- ഇന്റർനാഷണൽ ട്രേഡ്,
- റൂറൽ മാനേജ്മെന്റ്
ഡബിൾ മെയിൻ യു.ജി പ്രോഗ്രാമുകൾ
- മാത്തമാറ്റിക്സ്
- കന്പ്യൂട്ടർ സയൻസ്
- ബോട്ടണി
- ആയുർവേദിക് ഫാർമസി
- മലയാളം ഇംഗ്ലീഷ് സാഹിത്യങ്ങൾ
- രാഷ്ട്രമീമാംസ
- സ്ത്രീ പഠനം
- ബ്ലൂ ഇക്കണോമി
- മാരിടൈം ലോ
സർവകലാശാല പഠന വകുപ്പുകളിൽ പിജി പ്രോഗ്രാമുകൾ
- കേരള പഠനം,
- ഹെറിറ്റേജ് സ്റ്റഡീസ്,
- എഡ്യൂക്കേഷണൽ ടെക്നോളജി,
- അപ്ലൈഡ് അക്വാകൾച്ചർ,
- റിന്യുവബിൾ എനർജി,
- ആർട്ടിഫിഷ്യൽ എൻജിനിയറിംഗ്,
- റേഡിയോ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി
പുതിയ പ്രോഗ്രാമുകളുടെ വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ ഒന്‍പത്. ഒക്ടോബർ 15ന് ചേരുന്ന അക്കാദമിക് കൗണ്‍സിൽ യോഗം പ്രസ്തുത വിഷയങ്ങളുടെ സിലബസ് പരിഗണിക്കും.
0 Comments