Latest

6/recent/ticker-posts

Header Ads Widget

കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍


📗 ഒ​ന്നാം വ​ർ​ഷ ബി​രു​ദ, പ്ര​വേ​ശ​നം 2020: പു​തി​യ ര​ജി​സ്ട്രേ​ഷ​നും, ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​നും അ​വ​സ​രം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ യു.​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് 15വ​രെ പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം

 • നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​നു​ള്ള, എ​ല്ലാ​വ​ർ​ക്കും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ മാ​റ്റം (തി​രു​ത്ത​ൽ) വ​രു​ത്തു​ന്ന​തി​ന് എ​ട്ടു മു​ത​ൽ 15വ​രെ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. 
 • പു​തി​യ ഓ​പ്ഷ​നു​ക​ൾ ചേ​ർ​ക്കാ​നും, ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ക്യാ​ൻ​സ​ൽ ചെ​യ്യാ​നും, റീ​വാ​ല്യൂ​വേ​ഷ​ൻ, ഗ്രേ​സ് മാ​ർ​ക്ക് തു​ട​ങ്ങി മാ​ർ​ക്കു​ക​ളി​ലെ തി​രു​ത്ത​ലു​ക​ൾ, കാ​റ്റ​ഗ​റി മാ​റ്റം തു​ട​ങ്ങി ഏ​തെ​ങ്കി​ലും തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​വാ​ൻ ഉ​ണ്ടെ​ങ്കി​ൽ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. 
 • നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ക്കാ​ഡ​മി​ക് വി​വ​ര​ങ്ങ​ളി​ൽ മാ​ത്രം (മാ​ർ​ക്കി​ലെ തി​രു​ത്ത​ലു​ക​ൾ ഉ​ൾ​പ്പ​ടെ) മാ​റ്റ​ങ്ങ​ൾ വ​രു​ത്താം. 
 • പ്ര​വേ​ശ​നം നേ​ടി​ക്ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ് എ​ന്നി​വ​യി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്ക​ണം.  അ​ല്ലാ​ത്ത പ​ക്ഷം തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​നി​ൽ ല​ഭി​ച്ച കോ​ള​ജും കോ​ഴ്സും നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം.
 • തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി ക​ഴി​ഞ്ഞാ​ൽ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്ക​ണം. 
 • മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ ഫീ​സ് ഒ​ടു​ക്കാ​തെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​യ അ​പേ​ക്ഷ​ക​ർ​ക്ക് 15 വ​രെ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ, പാ​സ്വേ​ർ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത ശേ​ഷം 'Reconsider' എ​ന്ന ടാ​ബ് (tab) ഉ​പ​യോ​ഗി​ച്ച് അ​വ​രെ വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷി​ക്കാം. ഇ​ത്ത​രം അ​പേ​ക്ഷ​ക​രെ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കും.

 • സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തി​രു​ത്ത​ൽ, Reconsider എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ്വ​മേ​ധ​യാ ത​ന്നെ അ​വ ചെ​യ്യ​ണം
 • വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.
📗 ഒ​ന്നാം വ​ർ​ഷ ബി​രു​ദ​പ്ര​വേ​ശ​നം:​എ​യ്ഡ​ഡ്, സെ​ൽ​ഫ് ഫി​നാ​ൻ​സ് കോ​ള​ജു​ക​ളി​ലെ പു​തി​യ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ ബി​രു​ദ​പ്ര​വേ​ശ​നം 2020 എ​യ്ഡ​ഡ്, സെ​ൽ​ഫ് ഫി​നാ​ൻ​സ് കോ​ള​ജു​ക​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15 വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ.

കോ​ഴ്സു​ക​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ:


 • എ​സ്ഡി​വി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, ആ​ല​പ്പു​ഴ ബി​കോം ഫൈ​നാ​ൻ​സ്. 
 • മാ​ർ ഈ​വാ​നി​യ​സ് കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, മാ​വേ​ലി​ക്ക​ര ബി​കോം ഫൈ​നാ​ൻ​സ്.
 • മാ​റ്റ​ർ ഡി ​സി​എം​ഐ കോ​ള​ജ്, ഏ​നാ​ത്ത്, പ​ത്ത​നാ​പു​രം ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടാ​ക്സ് പ്രൊ​സീ​ജി​യ​ർ & പ്രാ​ക്ടീ​സ്
 • മാ​ർ ക്രി​സോ​സ്റ്റം കോ​ള​ജ്, അ​ടൂ​ർ​ ബി​സി​എ. പി​എം​എ​സ്എ പൂ​ക്കോ​യ​ത്ത​ങ്ങ​ൾ മെ​മ്മോ​റി​യ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, ക​ട​യ്ക്ക​ൽ​ ബി​കോം കോ​ഓ​പ്പ​റേ​ഷ​ൻ. 
 • ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ്, മാ​ര​ന​ല്ലൂ​ർ​ ബി​എ​സ്‌​സി സൈ​ക്കോ​ള​ജി. 
 • കെ​എ​ൻ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കാ​ഞ്ഞി​ര​ങ്കു​ളം, തി​രു​വ​ന​ന്ത​പു​രം​ ബി​എ​സ്‌​സി കെ​മി​സ്ട്രി. 
 • നാ​ഷ​ണ​ൽ കോ​ള​ജ്, അ​ന്പ​ല​ത്ത​റ​ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ. 
 • എ.​ജെ. കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ബി​എ​സ്‌​സി ബോ​ട്ട​ണി. 
 • ലൂ​ർ​ദ്സ് മാ​താ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി കു​റ്റി​ച്ച​ൽ ബി​വോ​ക്ക് ഫു​ഡ് പ്രോ​സ​സിം​ഗ് & മാ​നേ​ജ്മെ​ന്‍റ് . 
 • ഡി​ബി കോ​ള​ജ് ശാ​സ്താം​കോ​ട്ട​ബി​വോ​ക്ക് ഫു​ഡ് പ്രോ​സ​സിം​ഗ് & മാ​നേ​ജ്മെ​ന്‍റ് +ബി.​വോ​ക്ക് സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ്.
 • സെ​ന്‍റ് മൈ​ക്ക​ൽ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല​ബി.​വോ​ക്ക് സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ്, ബി​വോ​ക്ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ്. 
 • വൈ​റ്റ് മെ​മ്മോ​റി​യ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ഫോ​ർ വി​മ​ണ്‍, വെ​ള്ള​റ​ട​ ബി​എ​സ്‌​സി കെ​മി​സ്ട്രി. 
 • ശ​ങ്ക​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ്, ചാ​ത്ത​ന്നൂ​ർ​ ബി​എ ഇ​ക്ക​ണോ​മി​ക്സ്. 
 • സി​എ​ച്ച്എം​എം കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സി​ഡ് സ്റ്റ​ഡീ​സ്, ചാ​വ​ർ​കോ​ട്, വ​ർ​ക്ക​ല​ ബി​എ ഇം​ഗ്ലീ​ഷ്.
 • കെ​വി​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് ചേ​ർ​ത്ത​ല ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി. 
 • മാ​ർ ബെ​സേ​ലി​യ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി അ​ഞ്ച​ൽ ബി​വോ​ക്ക് സോ​ഫ്റ്റ്‌​വേ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ്.
📗  ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം: സെ​ൽ​ഫ് ഫി​നാ​ൻ​സ് കോ​ള​ജു​ക​ളി​ലെ പു​തി​യ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.


സെ​ൽ​ഫ് ഫി​നാ​ൻ​സ് കോ​ള​ജു​ക​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15നു ​വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ. 

കോ​ഴ്സു​ക​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ 

 • സ​ര​സ്വ​തി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, വി​ള​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം​എം​എ ഇം​ഗ്ലീ​ഷ്. 
 • ശ്രീ​ശ​ങ്ക​ര വി​ദ്യാ​പീ​ഢം കോ​ള​ജ്, കി​ളി​മാ​നൂ​ർ​എം​എ ഇം​ഗ്ലീ​ഷ്. 
 • മാ​ർ​ത്തോ​മ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ആ​യൂ​ർ​എം​എ ഇം​ഗ്ലീ​ഷ്. 
 • മ​ദ​ർ തെ​രേ​സ കോ​ള​ജ്, നെ​ല്ലി​ക്കാ​ട് , തി​രു​വ​ന​ന്ത​പു​രം​എം​എ ഇം​ഗ്ലീ​ഷ്
 • കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, പെ​രി​ശേ​രി എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്. 
 • വി​ഗ്യാ​ൻ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സ്, കാ​ട്ടാ​ക്ക​ട​എം​എ ഇം​ഗ്ലീ​ഷ്. 
 • മ​രി​യ​ൻ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, മേ​നം​കു​ളം​എം​കോം
 • എ​ൻ​എ​സ്എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, പേ​ര​യം എം​എ ഇം​ഗ്ലീ​ഷ്. 
 • ശ്രീ ​വി​ദ്യാ​ധി​രാ​ജ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് എം​എ​സ്‌​സി ഫി​സി​ക്സ്. 
 • എം​ജി​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, ക​ഠി​നം​കു​ളം​എം​കോം .
📗  ബി​എ​ഡ് ബി​രു​ദ​പ്ര​വേ​ശ​നം​ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് അ​വ​സ​രം

 • ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​വാ​ൻ അ​വ​സ​രം. 
 • തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി ക്ക​ഴി​ഞ്ഞ് ഓ​പ്ഷ​നു​ക​ൾ ക്ര​മ​മ​നു​സ​രി​ച്ച് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ച് ‘Save and Refresh ന​ൽ​കി ‘Submit’ ചെ​യ്ത​ശേ​ഷം പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്ക​ണം. 
 • തി​രു​ത്ത​ലു​ക​ൾ​ക്ക് വേ​ണ്ടി സ​ർ​വ​ക​ലാ​ശാ​ല​യെ സ​മീ​പി​ക്കേ​ണ്ട​തി​ല്ല.


📗  എം.എസ് .ഡബ്ലിയു , എം.എ.എച്ച്.ആർ.എം അഡ്മിഷൻ

 • സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസിലെ എം.എസ്.ഡബ്ള്യു , എം.എ.എച്ച്.ആർ.എം കോഴ്സിലേക്കുpള്ള 2020-21 അധ്യയന വർഷത്തേക്കുള്ള അഡ്മിഷനു വേണ്ടിയുള്ള ഗ്രൂപ്പ് ഡിസ്കഷൻ, പേർസണൽ ഇൻറർവ്യൂ 2020 ഒക്ടോബർ 12ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 
 • കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.


📗  പ്രാക്ടിക്കൽ

 • ആറാം സെമസ്റ്റർ ബി.ടെക് സപ്ലിമെൻററി പരീക്ഷ (2013 സ്കീം) ഡിസംബർ 2019, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ 2020 ഒക്ടോബർ 9 ന് നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ (13607-മൈക്രോപ്രോസസർ ലാബ്) 2020 ഒക്ടോബർ 13 ലേക്ക് മാറ്റിവെച്ചിരിക്കുന്നു. 
 • പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.


📗  പരീക്ഷ രജിസ്ട്രേഷൻ

 • വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്റ്റർ ബി.എ (2017,2018 അഡ്മിഷൻ) പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് അടച്ച് ചെയ്യാവുന്നതാണ്. 
 • പിഴ കൂടാതെ 2020 ഒക്ടോബർ 16 വരെയും 150 രൂപ പിഴയോടുകൂടി ഒക്ടോബർ 21 വരെയും 400 രൂപ പിഴയോടുകൂടി ഒക്ടോബർ 23 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.


 • മൂന്നാം സെമസ്റ്റർ എം.എ/ എം.എസ്.സി/ എം.കോം/ എം.എസ്.ഡബ്ള്യു / എം.എം.സി ജെ (റെഗുലർ/ സപ്ലിമെൻററി) പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ 2020 ഒക്ടോബർ 8 ന് ആരംഭിച്ചിരിക്കുന്നു. 
 • പിഴകൂടാതെ 2020 ഒക്ടോബർ 16 വരെയും 150 രൂപ പിഴയോടുകൂടി ഒക്ടോബർ 21 വരെയും 400 രൂപ പിഴയോടുകൂടി ഒക്ടോബർ 23 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.


📗  ഗ്രേസ് മാർക്ക്

 • കേരള സർവ്വകലാശാല എഫ്.ഡി.പി സി.ബി.സി.എസ് / സി.ആർ 2016-2019 അധ്യയനവർഷത്തിലെ ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർഥികൾ (എൻ.എസ്.എസ്, എൻ.സി.സി, സ്പോർട്സ് മുതലായവ) ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ കോളേജ് തലത്തിലും ഗ്രേസ് മാർക്ക് ശുപാർശ ചെയ്യേണ്ട അതാത് വിഭാഗങ്ങളുടെ ഓഫീസിൽ നിന്നുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കേരള സർവകലാശാല പരീക്ഷാ കൺട്രോളർക്ക് 2020 ഒക്ടോബർ 31നു മുൻപായി സമർപ്പിക്കേണ്ടതാണ്. 
 • അതിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല


📗  പരീക്ഷ ഫലം

 • 2020 ജൂൺ മാസം നടത്തിയ (ആന്വൽ സ്‌കീം) അവസാന വർഷ ബി.എ പൊളിറ്റിക്കൽ സയൻസ് (ഓൺലൈൻ മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കരട് മാർക്ക്‌ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
 • 2020 മാർച്ച് മാസം നടത്തിയ ബി.കോം (എസ്.ഡി.ഇ – 2017 അഡ്മിഷൻ അഞ്ചും ആറും സെമെസ്റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2020 ഒക്ടോബർ 13. വിശദ വിവരം വെബ്സൈറ്റിൽ.