Latest

6/recent/ticker-posts

Header Ads Widget

കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ



എം.ഫില്‍ പ്രവേശനം – തീയതി നീട്ടി

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകള്‍, യൂണിവേഴ്‌സിറ്റി കോളേജ്, സംസ്‌കൃത കോളേജ്, എ. എന്‍.സി.പി.ഇ. എന്നിവിടങ്ങളിലേക്കുളള 2020-21 വര്‍ഷത്തെ എം.ഫിൽ പ്രവേശനത്തിന് അപേക്ഷിക്കാനുളള അവസാനതീയതി നവംബര്‍ 2 വരെ നീട്ടിയിരിക്കുന്നു.


പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന – തീയതി നീട്ടി

ഒക്‌ടോബര്‍ 20 ന് പ്രസിദ്ധീകരിച്ച പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എ .എ .ബി./ബി.കോം.എ .എ .ബി./ബി.ബി.എ.എ .എ .ബി. പത്താം സെമസ്റ്റര്‍ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള തീയതി നവംബര്‍ 10 വരെ നീട്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .


UIM എം.ബി.എ. – സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ (UIMs) എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സിലേക്കുളള 2020-22 അദ്ധ്യയന വര്‍ഷത്തെ ഒഴിവുളള സീറ്റിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ 2020 നവംബര്‍ 2,3 തീയതികളിൽ അടൂര്‍, ആലപ്പുഴ, കുണ്ടറ, പുനലൂര്‍ എന്നീ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. കെ-മാറ്റ് പോസിറ്റീവ് സ്‌കോര്‍ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.


പിഎച്ച്.ഡി കോഴ്‌സ് വര്‍ക്ക് – പുതുക്കിയ ടൈംടേബിള്‍

2020 ആഗസ്റ്റിൽ തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന കേരളസര്‍വകലാശാലയുടെ പിഎച്ച്.ഡി. കോഴ്‌സ് വര്‍ക്ക് പരീക്ഷ (ജൂലൈ 2020 സെഷന്‍), 2020 നവംബര്‍ 16, 17, 18 തീയതികളിൽ നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.


സൂക്ഷ്മപരിശോധന

2019 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എ .എ .ബി., 2019 ഒക്‌ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എ .എ .ബി., 2019 ഡിസംബറിൽ നടത്തിയ ഒന്‍പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എ .എ .ബി. എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനിൽ (EJ X) ഒക്‌ടോബര്‍ 30, നവംബര്‍ 2, 3 എന്നീ തീയതികളിൽ ഹാജരാകേണ്ടതാണ്.


പരീക്ഷാഫീസ്

ബി.കോം. ആന്വൽ സ്‌കീം പാര്‍ട്ട് മൂന്ന് ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയ്ക്ക് ഒക്‌ടോബര്‍ 30 മുതൽ രജിസ്റ്റര്‍ ചെയ്യാം. 

  • പിഴകൂടാതെ നവംബര്‍ 10 വരെയും, 150 രൂപ പിഴയോടെ നവംബര്‍ 13 വരെയും 400 രൂപ പിഴയോടെ നവംബര്‍ 17 വരെയും അപേക്ഷിക്കാം. 
  • വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.


പരീക്ഷാഫലം

  • വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2020 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ.ഹിന്ദി (2018 അഡ്മിഷന്‍/സപ്ലിമെന്ററി 2017 അഡ്മിഷന്‍)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.
  • 2020 ജൂലൈയിൽ നടത്തിയ എം.കോം. 2018-2020 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


Post a Comment

0 Comments