Latest

6/recent/ticker-posts

Header Ads Widget

ODEPC റിക്രൂട്ട്മെന്റ്: ഗൾഫിൽ നഴ്സുമാർക്ക് അവസരം; നൂറിലേറെ ഒഴിവുകൾ

കേരള സർക്കാർ  പ്രൊമോട്ട് ചെയ്യുന്ന ആദ്യത്തെ റിക്രൂട്ട്‌മെന്റ് ഏജൻസിയായ ഓവർസീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്‌സ് (ഒഡെപിസി) ലിമിറ്റഡ്  വിവിധ രാജ്യങ്ങളിൽ നിലവിലുള്ള നഴ്സിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, വിവിധ ഒഴിവുകളിലേക്ക് വിത്യസ്ത വിജ്ഞാപനങ്ങളാണ് 




സൗദിയിൽ നഴ്‌സ്

സൗദി അറേബ്യയിൽ എഎൻഎം/ ബിഎസ്‌സി നഴ്സുമാർക്ക് അവസരം 

  • ഒഴിവുകൾ : സ്ത്രീ– 50 ഒഴിവ്, പുരുഷൻ– 50 ഒഴിവ്). 
  • രണ്ട് വർഷത്തെ കരാർ നിയമനം. 
  • സൗദി പ്രൊമെട്രിക് ലൈസൻസും കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയവും വേണം. 
  • അവസാന തീയതി ഒക്ടോബർ 15



അബുദാബിയിൽ നഴ്സ്

അബുദാബിയിൽ ബിഎസ്‌സി/ പിബിബിഎസ്‌സി നഴ്സുമാർക്ക് അവസരം. 
  • രണ്ട് വർഷത്തെ കരാർ നിയമനം. 
  • പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി. 
  • രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം വേണം. 
  • ഡിഒഎച്ച്/ എച്ച്എഎഡി ജയിച്ചവർക്ക് മുൻഗണന. 
  • പ്രായം 23–35 വയസ്. 
  • അവസാന തീയതി ഒക്ടോബർ 19.



ഖത്തറിൽ നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ്

ഖത്തറിൽ ലബോറട്ടറി ടെക്നീഷ്യൻ (2), റേഡിയോഗ്രഫർ (1), സ്റ്റാഫ് നഴ്സ് (17) തസ്തികകളിൽ അവസരം. 

  • ബിഎസ്‌സി/ ജിഎൻഎം യോഗ്യതയും മൂന്ന് വർഷം പ്രവൃ‍ത്തിപരിചയവുമാണ് സ്റ്റാഫ് നഴ്സിന്റെ യോഗ്യത.
  • ലബോറട്ടറി ടെക്നീഷ്യന് ഡിഎംഎൽടിയും നാല് വർഷം പ്രവൃത്തിപരിചയവും വേണം. 
  • റേഡിയോഗ്രഫർ തസ്തികയിൽ സ്ത്രീകൾക്കാണ് അവസരം. 
  • ഡിഎംആർടിയും നാല് വർഷം പ്രവൃത്തിപരിചയവും വേണം. 
  • അവസാന തീയതി ഒക്ടോബർ 15



Post a Comment

0 Comments