Latest

6/recent/ticker-posts

Header Ads Widget

PSC Recruitment 2020: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 41 സിവിൽ എൻജിനീയർ



അസിസ്റ്റൻറ് എൻജിനീയർ (സിവിൽ) റിക്രൂട്ട്മെന്റ് 2020

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 41 സിവിൽ എൻജിനീയർ ഒഴിവിലേക്കുള്ള നിയമന വിജ്ഞാപനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഔദ്യോഗികമായി നോട്ടിഫിക്കേഷൻ പുറത്തിറക്കി 


  • അസാധാരണ ഗസറ്റ് തീയതി:01-10-2020
  • അവസാന തീയതി: 04.11.2020 രാത്രി 12 മണിവരെ

  • വിജ്ഞാപനം: ജനറൽ റിക്രൂട്ട്മെൻറ് (സംസ്ഥാനതലം)
  • കാറ്റഗറി നമ്പർ: 125/2020
  • തസ്തിക: അസിസ്റ്റൻറ് എൻജിനീയർ (സിവിൽ)
  • വകുപ്പ്:  തദ്ദേശ സ്വയംഭരണ വകുപ്പ്
  • നിയമന രീതി :  നേരിട്ടുള്ള നിയമനം
  • ശമ്പളം: 30 500-83000 രൂപ





ഒഴിവുകളുടെ എണ്ണം: 

  • ആകെ ഒഴിവുകൾ: 41
  • 3% ഒഴിവുകൾ ചലന വൈകല്യമുള്ളവർ/ സെറിബ്രൽ പാൾസി ബാധിച്ചവർ, ശ്രവണ വൈകല്യമുള്ളവർ, കാഴ്ച ശക്തി കുറഞ്ഞവർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നഭിന്നശേഷിയുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു.



പ്രായം: 

  • 18-36. 
  • ഉദ്യോഗാർഥികൾ 01.01.2002-നും 02.01.1984-നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉമപ്പെടെ).
  • എസ്.സി./എസ്.ടി., മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.


യോഗ്യതകൾ: 

  • സിവിൽ എൻജിനീയറിങ്ങിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത. അല്ലെങ്കിൽ
  • ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യയിൽ നിന്നുള്ള സിവിൽ എൻജിനീയറിങ്ങിലുള്ള അസോസിയേറ്റ് മെമ്പർഷിപ്പ്.


പ്രൊബേഷൻ:

  •  ഈ തസ്തികയിലേക്ക് നിയമിതനാകുന്ന ഓരോ ഉദ്യോഗാർഥിയും ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്നുവർഷത്തിനുള്ളിൽ രണ്ടുവർഷം പ്രൊബേഷനിലായിരിക്കും


അപേക്ഷാ ഫീസ്:

  • കേരള പി‌എസ്‌സി റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല



അപേക്ഷിക്കേണ്ടവിധം
  • കേരള പി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020 ലെ നിങ്ങളുടെ യോഗ്യത പരിശോധിക്കുക.
  • കേരള പി‌എസ്‌സി ഔ ദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔ ദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റ തവണ രജിസ്ട്രേഷൻ അനുസരിച്ച് അപേക്ഷകർ രജിസ്റ്റർ ചെയ്യണം. 

  • >
  • കേരള പി‌എസ്‌സി വൺ ടൈം രജിസ്ട്രേഷൻആവശ്യമുള്ള രേഖകൾ:
  1. ഫോട്ടോ
  2. ഒപ്പ് 
  3. എസ്.എസ്.എൽ.സി.
  4. +2 (തുല്യ സർട്ടിഫിക്കറ്റ്)
  5. ബിരുദവും മറ്റ് ഉയർന്ന സർട്ടിഫിക്കറ്റുകളും
  6. ഉയരം (CM)
  7. ആധാർ കാർഡ്
  8. മൊബൈൽ നമ്പർ
  9. ഇമെയിൽ ഐഡി (ഓപ്ഷണൽ
  • രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം



Post a Comment

0 Comments