ഹയർ സെക്കൻഡറി പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം ഒക്ടോബർ 19 മുതൽ 23 വരെ
സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കുന്നതെങ്ങനെ?
- അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന *Supplementary Allot Results* ലിങ്കിൽ നിന്നും സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കാം.
- ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളിൽ ലഭിച്ച 1,09,320 അപേക്ഷകളിൽ 1,07,915 അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിച്ചു.
- അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്മെന്റിന് പരിഗണിച്ചില്ല.
- സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് പരിഗണിച്ചിട്ടുള്ളത്.
അഡ്മിഷൻ എങ്ങിനെ ..??
- പ്രവേശനം 19 മുതൽ 23 വരെ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.
- അലോട്ട്മെന്റ് വിവരങ്ങൾ https://www.hscap.kerala.gov.in ലെ Candidate Login – SWS ലെ Supplementary Allot Results എന്ന ലിങ്കിൽ ലഭിക്കും.
- കാൻഡിഡേറ്റ് ലോഗിനിലെ Supplimentary Allot Results എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ നിർദ്ദിഷ്ഠ തീയതിയിലും സമയത്തും പ്രവേശനത്തിന് സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.
- പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്ന് പ്രിന്റ് പ്രവേശന സമയത്ത് നൽകും.
- അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
മെറിറ്റ്/സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചു. ഇനി സ്കൂൾ/വിഷയം മാറ്റാൻ സാധിക്കുമോ?
- മെറിറ്റ്/സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക് ജില്ലയിലോ മറ്റ് ജില്ലകളിലേക്കോ സ്കൂൾ/കോമ്പിനേഷൻ മാറ്റം വേണമെങ്കിൽ ഒക്ടോബർ 27 മുതൽ അപേക്ഷിക്കാവുന്നതാണ്.
- ഒന്നാം ഓപ്ഷനിൽ പ്രവേശനം ലഭിച്ചവർക്കും സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിന് അപേക്ഷിക്കാവുന്നതാണ്
- നിർദ്ദേശങ്ങൾ ഒക്ടോബർ 27ന് പ്രസിദ്ധീകരിക്കും.
സ്കൂൾ കോംമ്പിനേഷൻ ട്രാൻസ്ഫർ എപ്പോൾ ??
- ജില്ല/ ജില്ലാന്തര സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി അലോട്ട്മെന്റിനുശേഷമുള്ള ഒഴിവ് ഒക്ടോബർ 27ന് പ്രസിദ്ധീകരിക്കും.
- ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ സ്പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം കിട്ടിയതെങ്കിലും ട്രാസ്ഫറിന് അപേക്ഷിക്കാം.
- ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേക്കോ സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer എന്ന ലിങ്കിൽ അപേക്ഷിക്കാം.
- ജില്ല/ ജില്ലാന്തര സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനെ സംബന്ധിച്ചുള്ള വിശദനിർദ്ദേശങ്ങൾ ഒക്ടോബർ 27ന് പ്രസിദ്ധീകരിക്കും.
- ജില്ല/ ജില്ലാന്തര സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷം ഒഴിവുണ്ടെങ്കിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ
സ്നേഹപൂർവം സ്കോളർഷിപ്പ് പദ്ധതി
ഒന്നാം ക്ലാസ് മുതൽ ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ
Post-metric Scholarship (Minority)
Pro. Joseph Mundassery Scholarship
ബീഗം ഹസ്രത്ത് മഹല് സ്കോളര്ഷിപ്പ്
Admission എടുക്കാൻ കരുതേണ്ട രേഖകൾ ??
- അലോട്ട്മെന്റ് സ്ലിപ്പ്
- ടി.സി
- സ്വഭാവ സർട്ടിഫിക്കറ്റ്
- SSLC ബുക്ക്
- നീന്തൽ സർട്ടിഫിക്കറ്റ് (ഒറിജിനൽ )
- ക്ലബ്ബ് സർട്ടിഫിക്കറ്റ് (ഒറിജിനൽ )
- രാജ്യ പുരസ്ക്കാർ / ജെ.ആർ.സി/ എൻ.സി.സി/ ആർട്സ്&സ്പോർട്സ് (ഇവയെല്ലാം നമ്മൾ അപേഷയിൽ കൊടു ത്തിട്ടുണ്ടെങ്കിൽ മാത്രം ) എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ .
- സ്പോർട്സ് ക്വാട്ടയിലുള്ളവർ സ്കോർ ഷീറ്റ് കൊണ്ട് വരണം.
- CBSE കുട്ടികൾ അവരുടെ പഞ്ചായത്ത്, താലൂക്ക് എന്നിവ തെളിയിക്കുന്ന രേഖകൾ
- ജനറൽ വിഭാഗത്തിലെ മുന്നോക്കത്തിലെ പിന്നോക്കക്കാർകായി അപേക്ഷിച്ചവർ അതിന്റെ വരുമാന സർട്ടിഫിക്കറ്റ്
സപ്ലിമെന്ററി അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചില്ല. എന്ത് ചെയ്യും?
- ആദ്യ സപ്ലിമെന്ററിഅലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർക്കായി സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ നടത്തിയ ശേഷം ഒഴിവുകൾ ഉണ്ടെങ്കിൽ രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് നടത്തുന്നതാണ്
0 Comments