Latest

6/recent/ticker-posts

Header Ads Widget

ആറാം ക്ലാസ്സുകാർക്ക് നവോദയ സ്കൂളുകളിൽ പ്രവേശനം നേടാം


നവോദയ സ്കൂളുകളിൽ ആറാം ക്ലാസ്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

  •  അപേക്ഷ ഡിസംബർ 15 വരെ
  • പ്രവേശനപരീക്ഷ ഏപ്രിൽ 10ന് 

  • നവോദയ സ്കൂളുകളിൽ ആറാം ക്ലാസ് പ്രവേശനത്തിനു ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. 
  • അംഗീകൃത സ്‌കൂളിൽ ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് അവസരം. 
  • കേരളത്തിലെ 14 ജില്ലകളിലും ഓരോ സ്കൂളുണ്ട്. 
  • സ്കൂൾ നിലകൊള്ളുന്ന ജില്ലയിലെ കുട്ടികളെ മാത്രമേ പരിഗണിക്കൂ. 
  • ഏപ്രിൽ പത്തിനാണു പ്രവേശനപരീക്ഷ

നവോദയ സ്കൂളുകളുടെ പ്രത്യേകതകൾ 

  • സിബിഎസ്‌ഇ സിലബസനുസരിച്ച് 12–ാം ക്ലാസ് വരെ പഠിക്കാം. 
  • സ്‌കൂൾ ക്യാംപസിൽ താമസിച്ചുപഠിക്കണം. 
  • പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്‌തകങ്ങൾ എന്നിവ സൗജന്യം. 
  • 9–12 ക്ലാസ് വിദ്യാർഥികൾ മാത്രം 600 രൂപ പ്രതിമാസ ഫീസ് നൽകണം. 
  • ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർ, പെൺകുട്ടികൾ, പട്ടികവിഭാഗക്കാർ എന്നിവർ ഈ ഫീസും നൽകേണ്ട

എങ്ങിനെ അപേക്ഷിക്കാം 
  • അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.navodaya.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. 
  • ഇന്റർനെറ്റ് കൈകാര്യം ചെയ്യാൻ പ്രയാസമുളളവർക്ക് നവോദയ സ്കൂളുകളിൽ അപേക്ഷാ സമർപ്പണത്തിനു സൗജന്യസഹായം ലഭിക്കും.


പ്രായം 
  • ജനനം 2008 മേയ് ഒന്നിനു മുൻപോ 2012 ഏപ്രിൽ 30നു ശേഷമോ ആകരുത്. 
  • പട്ടികവിഭാഗക്കാരടക്കം ആർക്കും പ്രായത്തിൽ ഇളവില്ല. 

പ്രവേശനം ആർക്കൊക്കെ 
  • ഗ്രാമീണ വിദ്യാർഥികൾക്ക് 75 % ക്വോട്ടയുണ്ട്. 
  • 3, 4, 5 ക്ലാസ് പഠനം ഗ്രാമപ്രദേശങ്ങളിൽ നടത്തിയവരെയാണ് ഇതിൽ പരിഗണിക്കുന്നത്. 
  • ഈ ഘട്ടത്തിൽ ഒരു ദിവസമെങ്കിലും നഗരപ്രദേശങ്ങളിൽ പഠിച്ചവരെ പരിഗണിക്കില്ല.
  • മൂന്നിലൊന്നു സീറ്റ് പെൺകുട്ടികൾക്കാണ്.
  • ഓരോ സ്കൂളിലും 80 സീറ്റുകളിലേക്കാവും പ്രവേശനം. 
  • ഭിന്നശേഷിക്കാർക്ക‌ു കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം.
  • പട്ടികജാതി / വർഗ സംവരണം ജില്ലയിലെ ജനസംഖ്യയ്ക്ക് ആനുപാതികം. 
  • എട്ടാം ക്ലാസ് വരെ പഠനം മലയാളം മീഡിയത്തിലാണ്; തുടർന്ന് മാത്‌സും സയൻസും ഇംഗ്ലിഷിലും, സോഷ്യൽ സയൻസ് ഹിന്ദിയിലും. 
  • എട്ടാം ക്ലാസ് വരെ പഠനം മലയാളം മീഡിയത്തിലാണ്; തുടർന്ന് മാത്‌സും സയൻസും ഇംഗ്ലിഷിലും, സോഷ്യൽ സയൻസ് ഹിന്ദിയിലും


പ്രവേശനപരീക്ഷ 
  • രണ്ടു മണിക്കൂർ പരീക്ഷയിൽ 80 ഒബ്‌ജെക്റ്റീവ് ചോദ്യം, 100 മാർക്ക്.
  • മാനസികശേഷി: 40 ചോദ്യം, 50 മാർക്ക്, 60 മിനിറ്റ്
  • അരിത്‌മെറ്റിക്: 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്
  • ഭാഷ: 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്
  •  തെറ്റിനു മാർക്ക് കുറയ്‌ക്കില്ല. 
  • അഞ്ചാം ക്ലാസിൽ കുട്ടി പഠിച്ച ഭാഷയിൽ പരീക്ഷയെഴുതാം. 
  • ഈ പരീക്ഷയിൽ ഒരു പ്രാവശ്യം മാത്രമേ എഴുതാൻ അനുവാദമുള്ളൂ. 


Post a Comment

0 Comments