Latest

6/recent/ticker-posts

Header Ads Widget

കേരളത്തിൽ എം.എസ്.സി ഫോറൻസിക് സയൻസ് പഠനം; പ്രവേശനത്തിന് CUSAT അപേക്ഷ ക്ഷണിച്ചു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കേരള പോലീസ് അക്കാദമി യുടെ സഹകരണത്തോടെ  ആരംഭിക്കുന്ന എം.എസ്.സി ഫോറൻസിക് സയൻസ് കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 
🅒Mujeebulla KM



  • കേരള പോലീസ് അക്കാദമി സ്പോൺസർ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ (5), ഭിന്നശേഷി (1), ഇ ഡബ്ലിയു എസ് (2), ട്രാൻസ്ജെൻഡർ (2)  വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ളവ കൂടാതെ 15 സീറ്റുകളിലേക്കാണ്  പ്രവേശനം നടത്തുക. 
  • ആകെ 25 സീറ്റ് (15 ജനറലും 10 സൂപ്പർ ന്യൂമറിയും)
  • രണ്ടു വർഷം ദൈർഘ്യമുള്ള കോഴ്സിന് നാല് സെമസ്റ്ററു കളാണുള്ളത്. 




യോഗ്യത: 

  • അംഗീകൃത സർവ്വകലാശാലയിൽ നിന്ന്  55% ൽ കുറയാത്ത മാർക്ക്/ഗ്രേഡോടെ താഴെ പറയുന്ന ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സംവരണവിഭാഗത്തിൽ പെട്ടവർക്ക് നിയമാനുസൃ ത ഇളവ് ലഭിക്കും
  • ബി.എസ് സി/ബി.വോക് ഫോറൻസിക് സയൻസ്, 
  • ബി.വോക് അപ്ലൈഡ് മൈക്രോ ബയോളജി & ഫോറൻസിക് സയൻസ്, 
  • ബിഎസ്സി സുവോളജി
  • ബിഎസ്സി ബോട്ടണി
  • ബിഎസ്സി കെമിസ്ട്രി
  • ബിഎസ്സി ഫിസിക്സ്
  • ബിഎസ്സി  മൈക്രോബയോളജി
  • ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി
  • ബിഎസ്സി ബയോകെമിസ്ട്രി
  • ബിഎസ്സി മെഡിക്കൽ ബയോടെക്നോളജി
  • ബിഎസ്സി ബയോടെക്നോളജി/ജനറ്റിക്സ്
  • ബിഎസ്സി കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി 
  • ബി.ടെക്. കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി
  • ബി.സി.എ. 

 .



 അപേക്ഷാ ഫീസ്:

  • ജനറൽ,ഒ.ബി.സി. വിഭാഗത്തിലുള്ളവർക്ക് 1100 രൂപ
  • എസ്.സി/എസ്.ടി. വിഭാഗത്തിൽ പെട്ടവർക്ക് 500 രൂപ

  • നിലവിൽ കുസാറ്റിലെ മറ്റു പി.ജി. കോഴ്സുകൾക്ക് അപേക്ഷിച്ചിട്ടുള്ളവർക്കും പുതിയ കോഴ്സിന് അപേക്ഷിക്കാം.
  • അവസാന തീയതി ഒക്ടോബർ 26

വിശദ വിവരങ്ങളും അപേക്ഷാ ഫോമും താഴെ ലിങ്കിൽ ക്ലിക് ചെയ്ത്  പരിശോധിക്കുക 



Post a Comment

0 Comments