Latest

6/recent/ticker-posts

Header Ads Widget

കണ്ണൂർ സർവ്വകലാശാല - പി.ജി. ഒന്നാം അലോട്ട്മെന്റ് നിർദ്ദേശങ്ങൾ


2020-21  അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ  ബിരുദാനന്തര ബിരുദപ്രവേശനത്തിനുള്ള  ഒന്നാം അലോട്ട്മെന്റ് വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു.




അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

  • അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത്  തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്.
  • അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഡ്മിഷൻ ഫീസ് SBI collect വഴി നിർബന്ധമായും അടയ്ക്കേണ്ടതാണ്.
  • ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും


അഡ്മിഷൻ ഫീസ്

  • ജനറൽ വിഭാഗത്തിന് 610/- രൂപ
  • എസ്.സി/എസ്.ടി വിഭാഗത്തിന് 550/- രൂപ
  • PG Admission- Admission Fee(General / SEBC), PG Admission- Admission Fee(SC/ST) എന്നീകാറ്റഗറിയിൽ മാത്രം ഓൺലൈനായി ഫീസ് അടക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  • മറ്റ് കാറ്റഗറിയിൽ ഫീസടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.


  • കണ്ണൂർ സർവ്വകലാശാലയിൽ നിന്നല്ലാതെ യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ റെക്കഗ്നീഷൻ ഫീ ആയ 165/- രൂപയും മെട്രിക്കുലേഷൻ ഫീ ആയ 165/- രൂപയും ഉൾപ്പെടെ 330/- രൂപ Admission Miscellaneous എന്ന കാറ്റഗറിയിൽ അടക്കേണ്ടതാണ്.
  • അഡ്മിഷൻ ഫീസ് അടച്ച വിദ്യാർത്ഥികൾ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം 21.10.2020 ന് 5 മണിക്കു മുൻപായി വെബ്സൈറ്റിൽ നൽകി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്.
  •  അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം യഥാസമയം വെബ്‍സൈറ്റിൽ ചേർക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്.
  • ഇങ്ങനെയുള്ള വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല.
  • അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടച്ച് ആ വിവരം നിശ്ചിത സമയത്തിനുള്ളിൽ വെബ്സൈറ്റിൽ ചേർക്കേണ്ടതാണ്.


Post a Comment

0 Comments