Latest

6/recent/ticker-posts

Header Ads Widget

കേരളാ സ്റ്റേറ്റ് മെരിറ്റ് സ്കോളർഷിപ്പിന് അപേക്ഷക്ഷണിച്ചു

Kerala state merit scholarship


കേരള സംസ്ഥാനത്തിലെ സർവ്വകലാശാലകളോട് ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഗവൺമെന്റ് എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലെയും, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലെയും വിദ്യാർത്ഥികളിൽ നിന്നും 2020-21 അദ്ധ്യയന വർഷത്തേക്കുള്ള കേരളാ സ്റ്റേറ്റ് മെരിറ്റ് സ്കോളർഷിപ്പിനുളള (ഫ്രഷ് റിന്യൂവൽ) ഓൺലൈൻ വഴിയുളള അപേക്ഷകൾ ക്ഷണിച്ചു


അപേക്ഷകൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോളർഷിപ്പ്വെ ബ്സൈറ്റായ www.dcescholarship.kerala.gov.in ൽ  01-12-2020 -ാം തീയതിക്ക് മുമ്പായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.




യോഗ്യതകൾ:

A. അപേക്ഷകർ 2020-21 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്ത സർക്കാർ /എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകൾ, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകൾ ഇവയിലേതെങ്കിലും ഒന്നാം വർഷ ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായിരിക്കണം.

B. 2020 മാർച്ചിലെ യോഗ്യത പരീക്ഷയിൽ 50% നു മേൽ മാർക്ക് നേടിയവരായിരിക്കണം.

  1. ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ബിരുദ പരീക്ഷയിൽ ഐച്ഛിക വിഷയത്തിനും ഐച്ഛിക വിഷയത്തിനും ,സബ്സിഡയറിക്കും കുടി 50% മാർക്ക് ലഭിച്ചിരിക്കണം.
  2. കഴിഞ്ഞ വർഷം അർഹതാ പരീക്ഷ ജയിച്ച് ഈ അക്കാഡമിക് വർഷത്തിൽ ഉപരി പഠനത്തിന് ചേർന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.
  3. പുതുക്കൽ അപേക്ഷ സമർപ്പിക്കുന്നവർ മുൻവർഷം 50% മാർക്കിൽ കുറയാതെയുളളവർ ആയിരിക്കണം.


C. അപേക്ഷകരുടെ രക്ഷാകർത്താവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുടാൻ പാടില്ല.

  • മെരിറ്റ് അടിസ്ഥാനത്തിൽ പോസ്റ്റ് ഇന്റർ സ്റ്റേജിൽ ആർട്സ് വിഭാഗത്തിലെ ആറു വിദ്യാർത്ഥികൾക്കും ,സയൻസ് വിഭാഗത്തിലെ ആറു വിദ്യാർത്ഥികൾക്കും, കൊമേഴ്സ്വി ഭാഗത്തിലെ ആദ്യത്തെ മൂന്ന് വിദ്യാർത്ഥികൾക്കും , പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റേജിൽ ഓരോ വിഭാഗത്തിലെയും ആദ്യത്തെ കുട്ടിക്കും വരുമാന പരിധി നോക്കാതെ കോളർഷിപ്പ് നൽകുന്നതാണ്.





സ്കോളർഷിപ്പ് തുകയും, എണ്ണവും

 ബിരുദം - 

  • കോഴ്സ് : ബി.എ./ബി.എസ്.സി,ബി.കോം മുതലായവ 
  • സ്കോളർഷിപ് തുക - 1250 രൂപ 
  • ലഭ്യമായ സ്കോളർഷിപ്പ് - 300 എണ്ണം 

ബിരുദാനന്തര ബിരുദം

  • കോഴ്സ് : എം.എ. എം.എസ്സ് സി/എം.കോം (പി.ജി.സ്റ്റേജ്)
  • സ്കോളർഷിപ് തുക - 1500 രൂപ 
  • ലഭ്യമായ സ്കോളർഷിപ്പ് - 150 എണ്ണം 




സ്കോളർഷിപ്പുമായി  ബന്ധപ്പെട്ട മറ്റു വിവരങ്ങൾ :

1.  അപേക്ഷകർക്ക് ഐ.എഫ്.എസ്.സി. കോഡുളള നാഷണലൈസ്ഡ് ഷെഡ്യൂൾഡ്/കൊമേഴ്സ്യൽ എന്നിവയിൽ ഏതെങ്കിലും ഒരു ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം

രക്ഷാകർത്താവുമായി ചേർന്നുളള മൈനർ അക്കൗണ്ടുള്ളവർ സ്വന്തം പേരിൽ മാത്രമായുളള മേജർ അക്കൗണ്ടായി മാറ്റേണ്ടതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ അക്കൗണ്ട് ലൈവ് ആയിരിക്കേണ്ടതാണ്.

2. ആധാർ നമ്പർ ആധാർ എൻറോൾമെന്റ് നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം.

3. അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.

4. സ്കോളർഷിപ്പ് ഒരു വർഷം ആദ്യം അനുവദിച്ചാൽ ആ കോഴ്സ് തീരുന്നതു വരെ വർഷം തോറും പുതുക്കി നൽകുന്നു. തുടർന്നുള്ള വർഷങ്ങളിൽ സ്കോളർഷിപ്പ്പു തുക്കുന്നതിന് വിദ്യാർത്ഥി അതതു വർഷങ്ങളിൽ പുറപ്പെടുവിക്കുന്ന വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കേണ്ടതാണ്.




അപേക്ഷിക്കേണ്ട രീതി

1. അപേക്ഷകൾ ഓൺലൈനായി 01/12/2020-ാം തീയതിക്ക് മുമ്പായി സമർപ്പിക്കാവുന്നതാണ്. 

  • www.drescholarship.kerala.gov.in എന്ന വെബ്സൈറ്റിൽ sms എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • Apply online- ൽ ക്ലിക്ക് ചെയ്യുക
  • മറ്റു കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് candidate login ചെയ്യുക.
  • അല്ലെങ്കിൽ New registration-ൽ ക്ലിക്ക് ചെയ്ത് submit ചെയ്യുക.
  • സ്കോളർഷിപ്പ് പേജിൽ sms എന്ന Tab-ൽ ക്ലിക്ക് ചെയ്യുക,
  • കുടുംബവാർഷിക വരുമാനം പൂരിപ്പിക്കുക
  • നൽകിയ വിവരങ്ങൾ ശരിയെങ്കിൽ വീണ്ടും submit ക്ലിക്ക് ചെയ്യുക.
  • Print Application gചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ട് എടുത്തിരിക്കണം.

രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ട് ഭാഗം 5 ൽ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ടതാണ്.

2. വിദ്യാർത്ഥി സമർപ്പിക്കുന്ന രേഖകളും , രജിസ്ട്രേഷൻ പ്രിന്റൗട്ടും ഓൺലൈൻ വഴി സ്ഥാപന മേധാവിയോ (പ്രിൻസിപ്പാളോ യൂണിവേഴ്സിറ്റി കളിലെ വകുപ്പ് മേധാവികളോ) അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ പരിശോധിക്കേണ്ടതാണ്. (വെരിഫിക്കേഷൻ )

3. സൂക്ഷ്മ പരിശോധന നടത്തിക്കഴിഞ്ഞ അപേക്ഷകൾ സ്ഥാപനമേധാവി പ്രിൻസിപ്പാളോ | യൂണിവേഴ്സിറ്റികളിലെ വകുപ്പ് മേധാവികളോ ) ഓൺലൈൻ വഴി അംഗീകരിച്ചിരിക്കണം. (അപൂവൽ)

4. ഓൺലൈൻ വഴി അംഗീകരിച്ച അപേക്ഷകളുടെ ഹാർഡ്കോപ്പി അതാതു സ്ഥാപനങ്ങളിൽ തന്നെ സൂക്ഷിക്കേണ്ടതാണ്. കോളേജ് വിദ്യാഭ്യാസ വകു പ്പിന്റെ സ്കോളർഷിപ്പ് ഇൻസ്പെക്ഷൻ ടീമിന്റെ പരിശോധനയ്ക്ക് ഇവ വിധേയ മാക്കേണ്ടതാണ്.




സ്ഥാപന മേധാവിയ്ക്ക് സമർപ്പിക്കേണ്ട രേഖകൾ:

  • 1. അപേക്ഷകരുടെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച രജിസ്ട്രേഷൻ പ്രിന്റൗട്ട്
  • 2. യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരി പകർപ്പ്.
  • 3, എസ്.എസ്.എൽ.സി. മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
  • 4, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ( ഒറിജിനൽ)
  • 5, വരുമാന സർട്ടിഫിക്കറ്റ് (ഒറിജിനൽ)
  • 6. അപേക്ഷകരുടെ സ്വന്തം പേരിലുളള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്(പേര്, അക്കൗണ്ട്ന മ്പർ ബ്രാഞ്ച് കോഡ്  ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം.



Post a Comment

0 Comments