Latest

6/recent/ticker-posts

Header Ads Widget

കലാവിദ്യാര്‍ഥികള്‍ക്ക് കേരള ലളിതകലാ അക്കാദമി സ്‌കോളര്‍ഷിപ്പുകള്‍



കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന 2020-21 ലെ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. 



  • സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂനിവേഴ്സിറ്റികളിലും ചിത്രകല/ശില്‍പകല/ഗ്രാഫിക്സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ./എം.വി.എ., ബി.എഫ്.എ./ബി.വി.എ. കോഴ്സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പ്.
  • എം.എഫ്.എ./എം.വി.എ.യ്ക്ക് 12,000 രൂപ വീതം 6 വിദ്യാര്‍ഥികള്‍ക്കും, ബി.എഫ്.എ./ബി.വി.എ.യ്ക്ക് 10,000 രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ്. 


  • പ്രസ്തുത കോഴ്സുകളില്‍ 2020 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. 
  • സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. 
  • തങ്ങള്‍ക്ക് മറ്റ് യാതൊരുവിധ സ്‌കോളര്‍ഷിപ്പും ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. 
  • ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളര്‍ ഫോട്ടോഗ്രാഫുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. 
  • ഈ കലാസൃഷ്ടികള്‍ യഥാര്‍ത്ഥത്തില്‍ അവരവര്‍ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പുറകുവശത്ത് സ്ഥാപനമേധാവിയോ വിഭാഗത്തിന്റെ തലവനോ സാക്ഷ്യപ്പെടുത്തിയിരിക്കണം. 
  • കൂടാതെ അപേക്ഷകരുടെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അദ്ധ്യാപകന്റെ പ്രത്യേക അഭിപ്രായവും ഉള്‍ക്കൊള്ളിച്ചിരിക്കണം.



b>

  • സ്‌ക്കോളര്‍ഷിപ്പ് നിബന്ധനകളും അപേക്ഷാ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും, അക്കാദമിയുടെ എല്ലാ ഗ്യാലറികളിലും അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org) ലഭിക്കുന്നതാണ്. 
  • അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ 5 രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20 എന്ന വിലാസത്തില്‍ എഴുതുക. 
  • പൂരിപ്പിച്ച അപേക്ഷ അക്കാദമിയില്‍ നവംബര്‍ 16 നകം ലഭിക്കണം






Post a Comment

0 Comments