Latest

6/recent/ticker-posts

Header Ads Widget

നീറ്റ്‌ ഫലം പ്രസിദ്ധീകരിച്ചു ; ആദ്യ 50ല്‍ 4 മലയാളികള്‍



ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റിന്റെ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. 

മലയാളിയായ എസ്‌ ഐഷ ദേശീയതലത്തിൽ പന്ത്രണ്ടാം റാങ്ക്‌ നേടി.

ആദ്യ അമ്പത്‌ റാങ്കിൽ നാല്‌ മലയാളി. എ ലുലു, സനീഷ്‌ അഹമ്മദ്‌, ഫിലമോൻ കുര്യാക്കോസ്‌ എന്നിവർ യഥാക്രമം 22, 25, 50 റാങ്ക് നേടി. 




ഒഡിഷ സ്വദേശി  ഷോയ്‌ബ്‌ അഫ്‌താബും ഡൽഹി സ്വദേശി അകാങ്ക്‌ഷ സിങ്ങും ഒന്നും രണ്ടും റാങ്ക്‌ നേടി. ഇരുവരും നൂറ്‌ ശതമാനം മാർക്ക് (720) സ്വന്തമാക്കി.

എൻടിഎയുടെ വെബ്‌സൈറ്റ്‌ തകരാറിലായതോടെ വൈകിയാണ്‌ ഫലം പ്രസിദ്ധീകരിച്ചത്‌.  അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിച്ചു.  

  • സംശയങ്ങൾക്ക്‌:  8076535482
  • ഹെൽപ്പ്‌ലൈൻ: 012703859909  
  • ഇമെയിൽ: neetug-nta@nic.in





Post a Comment

0 Comments