Latest

6/recent/ticker-posts

Header Ads Widget

നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ (NTSE 2020-21) അപേക്ഷ 15 മുതൽ

ntse exam 2021

കേരളത്തിലെ സർക്കാർ / എയ്ഡഡ് / അംഗീകൃത സ്കൂളിലോ കേന്ദ്രീയ / നവോദയ വിദ്യാലയത്തിലോ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായുള്ള നാഷനൽ ടാലന്റ് സെർച് എക്സാമിനു (എൻടിഎസ്ഇ) പ്രാഥമിക വിജ്ഞാപനമായി.

സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നതപഠനം വരെ സ്കോളർഷിപ്പ് ലഭിക്കാൻ അവസരം മൊരുക്കുന്ന നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ (എൻ.റ്റി.എസ്.ഇ.) പരീക്ഷ ഡിസംബർ 13ന്  നടക്കും. അപേക്ഷ ഈ മാസം 15 മുതൽ ആരംഭിക്കും  

  • പത്താം ക്ലാസ്  വിദ്യാർത്ഥികൾക്ക് എൻ.റ്റി.എസ്.ഇ. സംസ്ഥാനതല പരീക്ഷക്ക് അപേക്ഷിക്കാം 
  • സംസ്ഥാനതല എൻ.റ്റി.എസ്.ഇ. പരീക്ഷാ വിജയികളെ ഉൾപ്പെടുത്തി ദേശീയ തല പരീക്ഷ നടത്തി അതിൽ വിജയിക്കുന്നവർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

സംസ്ഥാനതലത്തിലും, തുടർന്ന് മികവുള്ളവർ ദേശീയതലത്തിലും മത്സരിക്കുന്ന പ്രതിഭാനിർണയപരീക്ഷയിലൂടെ പിഎച്ച്ഡി തലം വരെ സ്കോളർഷിപ് നേടാൻ കഴിയും. 
ഓപ്പൺ ഡിസ്റ്റൻസ് ലേണിങ്‌ വഴി, 18 വയസ്സിൽ താഴെയുള്ള, ആദ്യമായി പത്തിൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഒൻപതിൽ നേടിയിരിക്കേണ്ട മിനിമം മാർക് എത്രയെന്ന് പിന്നീട് അറിയിക്കും. സാമർഥ്യം തെളിയിക്കുന്നവർക്ക് വിവിധ ഘട്ടങ്ങളിലായി ദേശീയതലത്തിൽ 2000 സ്കോളർഷിപ്പുകൾ നൽകും. ഇതിൽ ജാതിസംവരണം പാലിക്കും.



യോഗ്യത :

  • ഒൻപതാം ക്ലാസിൽ ഭാഷേതര വിഷയങ്ങൾക്കായി 55% ൽ കുറയാത്ത മാർക്ക് ലഭിച്ചിരിക്കണം .
  • സർക്കാർ എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങി മറ്റ് അംഗീകൃത സ്കൂളുകളിൽ പത്താംക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം 
  • ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് (ODL) വഴി രജിസ്റ്റർ ചെയ്ത് പതിനെട്ട് വയസ്സിന് താഴെ പത്താംക്ലാസിൽ ആദ്യ തവണ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം
  • 11, 12 ക്ലാസുകളിൽ പഠിക്കുമ്പോൾ 1250 രൂപ, ബിരുദത്തിനും പിജി ബിരുദത്തിനും 2000 രൂപ എന്ന ക്രമത്തിലാണു പ്രതിമാസ സ്കോളർഷിപ്. പിഎച്ച്ഡി തലത്തിലെത്തുമ്പോൾ യുജിസി മാനദണ്ഡപ്രകാരവും.


പരീക്ഷ : 13.12.2020
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് : 15.10.2020

പരീക്ഷ 2 ഘട്ടങ്ങളിൽ
കേരളത്തിലെ സ്ക്രീനിങ് ടെസ്റ്റ് ഡിസമ്പർ പതിമൂന്നിന്
രണ്ടു പേപ്പറുകൾ. ഓരോന്നിലും 100 ഒബ്ജെക്ടീവ് ചോദ്യങ്ങൾ, 120 മിനിറ്റ് വീതം.

1) മാനസികശേഷി
2) സ്കൊളാസ്റ്റിക് ആപ്റ്റിറ്റ്യൂ‍ഡ് ടെസ്റ്റ്. 
ഇതിൽ സോഷ്യൽ സയൻസ്, മാത്‌സ്, സയൻസ് വിഷയങ്ങൾ. നെഗറ്റീവ് മാർക്കില്ല. 
ഈ പരീക്ഷയിൽ മികവുള്ള 220 പേരെ 2021 മേയ് മാസത്തിലെ ദേശീയതലത്തിലെ രണ്ടാം ഘട്ട പരീക്ഷയിലേക്കു തിരഞ്ഞെടുക്കും. 
പേപ്പറുകളുടെ ഘടന ആദ്യഘട്ടത്തിലേതു തന്നെ. 
ഇതിന്റെ വിശദാംശങ്ങൾ നൽകുന്ന ‘ലേൺ എബൗട്ട് ദ് ടെസ്റ്റ്’ എന്ന പുസ്തകം www.ncert.nic.in എന്ന സൈറ്റിൽ വരും.




ആവശ്യമായ രേഖകൾ 
ഓൺലൈൻ ആയി അപേക്ഷിക്കുന്നതിന് താഴെ ചേർത്ത രേഖകൾ നിശ്ചിത ഫോർമാറ്റിൽ  കരുതേണ്ടതാണ്.
  • ഫോട്ടോ
  • ആധാർകാർഡ്
  • അംഗപരിമിതിയുള്ളവർ അത് തെളിയി ക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
  • ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • ഒ.ബി.സി. വിഭാഗത്തിൽ റിസർവേഷന് അർഹതയുള്ളവർ കേന്ദ്ര സർക്കാരിന്റെ മാനദണ്ഡമ നുസരിച്ചുള്ള നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ്
  • EWS സംവരണത്തിന് അർഹ തയുള്ളവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
വിദേശത്തു 10ൽ പഠിക്കുന്ന കുട്ടികൾക്ക് ആദ്യഘട്ട പരീക്ഷയെഴുതാതെ രണ്ടാം ഘട്ടത്തിൽ നേരിട്ടെഴുതാൻ അനുമതി കിട്ടും. 

കേരളത്തിലെ ആദ്യഘട്ട പരീക്ഷ സംബന്ധിച്ച വിശദമായ അറിയിപ്പ് www.scert.kerala.gov.in എന്ന സൈറ്റിൽ ഒക്ടോബർ 15ന് വരും. 

സംശയ പരിഹാരത്തിന് ഫോൺ : 0471-2346113

കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറക്ക് ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ് 





Post a Comment

0 Comments