Latest

6/recent/ticker-posts

Header Ads Widget

പ്ലസ് വണ്‍ ഏകജാലകം: ഒഴിഞ്ഞുകിടക്കുന്നത് 43,528 സീറ്റുകൾ


പ്ലസ് വൺ പ്രവേശനത്തിന് സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് പൂർത്തിയായപ്പോൾ ഒഴിഞ്ഞുകിടക്കുന്നത് 43,528 സീറ്റുകൾ. 

  • ഈ സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 
  • ഇതുവരെ അപേക്ഷിക്കാത്തവർ, അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർ, സേ പരീക്ഷ വിജയിച്ചവർ, അപേക്ഷയിൽ തെറ്റുസംഭവിച്ചതിനാൽ പ്രവേശനം ലഭിക്കാത്തവർ എന്നിവർക്കു മാത്രമേ അപേക്ഷിക്കാനാവൂ.




  • സയൻസ് കോമ്പിനേഷന് 21,541-ഉം കൊമേഴ്സിന് 12,468-ഉം ഹ്യൂമാനിറ്റീസിന് 9339-ഉം ഒഴിവുകളാണുള്ളത്. 
  • ആദ്യഘട്ട അലോട്മെന്റിൽ ഉൾപ്പെട്ടിട്ടും ഇഷ്ടവിഷയങ്ങൾ ലഭിക്കാതെ കിട്ടിയ വിഷയങ്ങളിൽ ചേർന്ന കുട്ടികൾ സപ്ലിമെന്ററി പ്രവേശനത്തിൽ ഉൾപ്പെടില്ല.
  • പ്രവേശനം കിട്ടാതെ പുറത്തുനിൽക്കുന്നവരെക്കാൾ മാർക്കുള്ളവരായിരുന്നിട്ടും ഇവർക്ക് മാറ്റം അനുവദിക്കാത്തത് മെറിറ്റ് അട്ടിമറിക്കുന്നതിനു സമമാണെന്ന് പരാതിയുണ്ട്


ഒഴിവുള്ള സീറ്റുകൾ ജില്ല തിരിച്ച് 

  • തിരുവനന്തപുരം-2391
  • കൊല്ലം-2662
  • പത്തനംതിട്ട-2783
  • കോട്ടയം-3270
  • ഇടുക്കി-1979
  • ആലപ്പുഴ-2968
  • എറണാകുളം-4074
  • തൃശ്ശൂർ-4100
  • പാലക്കാട്-3068
  • മലപ്പുറം-5318
  • കോഴിക്കോട്-4511
  • വയനാട്-1219
  • കാസർകോട് 1679


Also Read: സപ്ലിമെൻററി അലോട്ട്മെൻറിനുള്ള സ്കൂൾ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 


Post a Comment

0 Comments