Latest

6/recent/ticker-posts

Header Ads Widget

പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്പറിനുള്ള അപേക്ഷ 27 മുതൽ ; വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ.

 


പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്പറിനുള്ള അപേക്ഷ  27 മുതൽ  ; വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ.



  • സപ്ലിമെൻററി അലോട്ട്മെൻറിനുശേഷമുള്ള വേക്കൻസി ലിസ്റ്റ് ട്രാൻസ്ഫർ അലോട്ട്മെന്റിനായി  പ്രസിദ്ധീകരിച്ചു 
  • ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ , സ്പോർട്സ് ക്വാട്ടയിലോ പ്രവേശനംനേടിയ വിദ്യാർത്ഥികൾക്ക് മാത്രമേ ട്രാൻസ്ഫറിന് അപേക്ഷിക്കാൻ അർഹതയുള്ളൂ. 
  • ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്‌ഫെറിന് അപേക്ഷിക്കാൻ അര്ഹതയുണ്ട്.
  • വിഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർക്ക് അധിക സീറ്റ് സൃഷ്ടിച്ച് അലോട്ട്മെൻറ് അനുവദിച്ചിട്ടുള്ളതിനാൽ വിദ്യാർത്ഥികൾക്ക്  ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സാധിക്കുകയില്ല. 

  • മാറ്റം ആവശ്യപ്പെടുന്ന സ്കൂളോ കോമ്പിനേഷനോ വിദ്യാർത്ഥി ആദ്യം സമർപ്പിച്ചഅപേക്ഷയിൽ ഓപ്ഷനായി ആവശ്യപ്പെട്ടിരിക്കണമെന്നില്ല. 
  • ഒന്നിലധികം സ്കൂളുകളിലേയ്ക്കുംകോമ്പിനേഷനുകളിലേയ്ക്കും മാറ്റത്തിനായി ഓപ്ഷനുകൾ നൽകാവുന്നതാണ്. 
  • മുൻഗണനക്രമത്തിലാണ് ഓപ്ഷനുകൾ നൽകേണ്ടത്. 
  • മാറ്റം ലഭിച്ചാൽ പ്രവേശനം നേടാൻ താൽപ്പര്യമുള്ളസ്കൂളുകളും കോമ്പിനേഷനുകളും മാത്രം വിദ്യാർത്ഥികൾ ഓപ്ഷനായി നൽകുക. 
  • സ്കൂൾ മാറ്റം ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്കൂളിലേയ്ക്ക് മാറണം. 



പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾ

  • സ്കൂൾ കോമ്പിനേഷൻ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ഒഴിവുകളിലേയ്ക്കും വിദ്യാർത്ഥികൾഅപേക്ഷ നൽകിയിട്ടുള്ള പക്ഷം മാറ്റം അനുവദിക്കും. 
  • അതായത് വിദ്യാർത്ഥി മാറ്റം ആഗ്രഹിക്കുന്നഏതൊരു സ്കൂളിലേയ്ക്കും നിലവിൽ ഒഴിവുകളില്ലെങ്കിലും അപേക്ഷ നൽകാവുന്നതാണ്. 
  • പ്രസ്തുതസ്കൂളിൽ നിന്നും ഏതെങ്കിലും വിദ്യാർത്ഥി സ്കൂൾ മാറ്റത്തിലൂടെ പോകുന്ന ഒഴിവു വന്നാൽ ആഒഴിവിലേയ്ക്ക് മുകളിൽ സൂചിപ്പിച്ച അപേക്ഷ പരിഗണിക്കും.




എങ്ങനെ അപേക്ഷിക്കാം ?

  • ജില്ലയ്ക്കകത്തോ , മറ്റ്ജി ല്ലയിലേയ്ക്കോ സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിന് കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/Combination Transfer" എന്ന ലിങ്കിലൂടെ ഓൺലൈനായിസമർപ്പിക്കാവുന്നതാണ്. 
  • കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/Combination Transfer" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന ഓപ്ഷനുകൾ ചേർക്കാനുള്ള ബോക്സിൽ വിദ്യാർത്ഥി മാറ്റത്തിനായി ഉദ്ദേശിക്കുന്ന സ്കൂളുകളും കോമ്പിനേഷനുകളും മുൻഗണനാ ക്രമത്തിൽ സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക.

  • സ്കൂൾ ട്രാൻസ്പറും കോമ്പിനേഷൻ ട്രാൻസ്ഫറും ഒരുമിച്ചായിരിക്കും പ്രോസസ് ചെയ്യുന്നത്. 

  • ജില്ല/ജില്ലാന്തര സ്കൂൾ  കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള ഓപ്പൺ വേക്കൻസി വിവരങ്ങൾ 2020 ഒക്ടോബർ 27 ന് രാവിലെ 10  മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്.
  • സ്കൂൾ/കോമ്പിനേഷൻ ടാൻസറിനുള്ള അപേക്ഷകൾ കാൻഡിഡേറ്റ് ലോഗിനിലൂടെ 2020 ഒക്ടോബർ 27 ന് രാവിലെ 10 മണിമുതൽ 2020 ഒക്ടോബർ 30 ന് വൈകിട്ട് 5 മണിവരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ് 


ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് ഇനിയും അപേക്ഷിക്കാം 

  • സ്കൂൾ/കോമ്പിനേഷൻ മാറ്റങ്ങൾ അനുവദിച്ച ശേഷം നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ 2020 നവംബർ 2 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
  • ഈ ഒഴിവുകളിലേയ്ക്ക് നേരത്തേ അപേക്ഷ നൽകാൻ കഴിയാതിരുന്ന മറ്റെല്ലാവർക്കും പുതിയ അപേക്ഷകൾ നൽകാം. 
  • അപേക്ഷ നൽകിയിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് വീണ്ടും പരിഗണിക്കപ്പെടുന്നതിനായി അപേക്ഷ പുതുക്കി നൽകാം. 
  • അപേക്ഷ പുതുക്കുന്നതിനോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഓപ്ഷനുകളും പുതുക്കി നൽകാം. 
  • രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനെ സംബന്ധിക്കുന്ന കൂടുതൽ നിർദ്ദേശങ്ങൾ പിന്നാലെ പുറപ്പെടുവിക്കുന്നതാണ്.




സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള ഓപ്പൺ വേക്കൻസി വിവരങ്ങൾ 2020ഒക്ടോബർ 27 ന് രാവിലെ 9 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. 

സ്കൂൾ കോമ്പിനേഷൻട്രാൻസ്പറിനുള്ള അപേക്ഷകൾ കാൻഡിഡേറ്റ് ലോഗിനിലൂടെ 2020 ഒക്ടോബർ 27 ന് രാവിലെ 10മണി മുതൽ 2020 ഒക്ടോബർ 30 ന് വൈകിട്ട് 5 മണിവരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

Instructions 

Website



Post a Comment

0 Comments