Latest

6/recent/ticker-posts

Header Ads Widget

മാർക് നിബന്ധനയില്ലാതെ പ്ലസ് വണ്ണിന് ചേരാം; സ്‌കോള്‍-കേരളയിൽ രെജിസ്ട്രേഷൻ ആരംഭിച്ചു



സ്‌കോൾ-കേരള മുഖേനയുള്ള ഹയർ സെക്കണ്ടറിതല കോഴ്‌സുകളിൽ 2020-22 ബാച്ചിലേക്ക് ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സ്‌കോള്‍-കേരള മുഖേനയുള്ള ഹയര്‍ സെക്കന്‍ഡറിതല കോഴ്സുകളില്‍ 2020-22 ബാച്ചിലേക്ക് ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍, സ്പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് III) വിഭാഗങ്ങളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 12 മുതൽ  ആരംഭിച്ചു

  • എസ്.എസ്.എൽ.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
  • ഉയർന്ന പ്രായപരിധി ഇല്ല.





രെജിസ്ട്രേഷൻ 3 തരം 
  • 1️⃣  ഓപ്പൺ റെഗുലർ
  • 2️⃣  പ്രൈവറ്റ് രജിസ്‌ട്രേഷൻ
  • 3️⃣  സ്‌പെഷ്യൽ കാറ്റഗറി (പാർട്ട്  III)

1️⃣  ഓപ്പൺ റെഗുലർ
  • ഓപ്പൺ റെഗുലർ വിഭാഗത്തിൽ സയൻസ് ഗ്രൂപ്പിൽ ഉൾപ്പെടെ പ്രാക്ടിക്കൽ ഉള്ള, തെരഞ്ഞെടുത്ത സബ്ജക്റ്റ് കോമ്പിനേഷനുകളിൽ രജിസ്റ്റർ ചെയ്യാം.
  • തെരഞ്ഞെടുത്ത സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളുകളാണ് പഠനകേന്ദ്രങ്ങളായി അനുവദിക്കുക.
  • സ്വയംപഠനസഹായികളും, ലാബ് സൗകര്യവും, പൊതു അവധി ദിവസങ്ങളിൽ സമ്പർക്ക ക്ലാസ്സുകളും ഈ വിഭാഗം വിദ്യാർത്ഥികൾക്ക് ലഭിക്കും.


2️⃣  ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷൻ
  • ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗത്തിൽ തെരഞ്ഞെടുത്ത കോമ്പിനേഷനുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങളിൽ പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാം.

3️⃣  സ്‌പെഷ്യൽ കാറ്റഗറി (പാർട്ട്  III)
  • സ്‌പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ, ഹയർ സെക്കൻഡറി കോഴ്‌സ് ഒരിക്കൽ വിജയിച്ച വിദ്യാർത്ഥിക്ക് മുൻ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാതെ പുതിയൊരു സബ്ജക്റ്റ് കോമ്പിനേഷൻ (പാർട്ട്  III) തെരഞ്ഞെടുത്ത് നിബന്ധനകളോടെ അപേക്ഷ സമർപ്പിക്കാം.



ഫീസ് വിവരങ്ങൾ 
  • പിഴ കൂടാതെ നവംബർ അഞ്ച് വരെയും 60 രൂപ പിഴയോടെ 12.11.2020  വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.*
  • ഇന്റർനെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രഡിറ്റ് കാർഡ് മുഖേന ഫീസടക്കാം.
  • ഇപ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്ക് ഒറ്റ ഘട്ടമായി ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും
  • ഓഫ് ലെയിൻ പെയ്‌മെന്റ് മോഡ്
  • പോസ്റ്റ് ഓഫീസ് വഴിയുള്ള പെയ്‌മെന്റ് തെരഞ്ഞെടുക്കുന്നവർ രജിസ്‌ട്രേഷൻ രണ്ട് ഘട്ടങ്ങളായാണ് പൂർത്തീകരിക്കേണ്ടത്.
  • ഓഫ് ലെയിൻ പെയ്‌മെന്റിൽ ഫീസടയ്ക്കുന്നതിന് ജനറേറ്റ് ചെയ്ത് ലഭ്യമാകുന്ന ചെലാൻ ഉപയോഗിച്ച് സംസ്ഥാനത്തെ ഏതെങ്കിലുമൊരു പോസ്റ്റ് ഓഫീസിൽ ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്.




അപേക്ഷിക്കേണ്ട വിധം 

  • ഈ വർഷം അപേക്ഷകൾ ജില്ലാ ഓഫീസുകളിൽ നേരിട്ട് സ്വീകരിക്കില്ല.
  • സ്കോൾ കേരള  വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം 
  • ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേഡ് തപാൽ മാർഗ്ഗം അയക്കണം    


അന്വേഷണങ്ങൾക്ക് : 0471-2342950,  2342271 



🌐 www.scolekerala.org


Post a Comment

0 Comments