വിവിധ സാഹചര്യങ്ങളില്‍ മാതാവോ പിതാവോ അഥവാ ഇതുവരും മരണമടയുകയും കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാവിന് ആരോഗ്യപരമോ സാമ്പത്തികമോ ആയ കാരണങ്ങളാല്‍ കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കുന്നതിന് സാധിക്കാതെ വരികയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍, അത്തരം കുട്ടികളെ അനാഥാലയങ്ങളില്‍ സംരക്ഷിക്കാതെ സ്വഭവനങ്ങളില്‍ അല്ലെങ്കില്‍ ബന്ധുഭവനങ്ങളില്‍ സംരക്ഷിച്ച് വിദ്യഭ്യാസം നല്‍കുന്നതിന് പ്രതിമാസ ധനസഹായം (ഒറ്റത്തവണയായോ ഗഡുക്കളായോ, 10 മാസത്തേക്ക്) അനുവദിക്കുന്ന പദ്ധതിയാണ് “സ്നേഹപൂര്‍വ്വം”
- 2020-21 അദ്ധ്യായന വർഷത്തെ അപേക്ഷകൾ, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന 08,10,2020 മുതൽ സമർപ്പിക്കാവുന്നതാണ്. .
- സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല,
- ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31,10,2020
സ്കോളർഷിപ്പ് തുക
സ്കോളർഷിപ്പ് തുക പ്രതിവർഷം 3000 / - മുതൽ 10,000 / - വരെയാണ്. വിവിധ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അനുവദിക്കുന്ന പ്രതിവർഷ ധനസഹായത്തിന്റെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു. (ഒരു അദ്ധ്യായന വര്‍ഷം പരമാവധി 10 മാസത്തേക്ക് മാത്രം)
- 5 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കും ഇത് ഓരോ വർഷവും 3000 രൂപയാണ്.
- ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിവർഷം 5000 രൂപ ലഭിക്കും.
- പ്ലസ് ടു അല്ലെങ്കിൽ തുല്യതാ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് 7000 രൂപയാണ്.
- ഡിഗ്രി അല്ലെങ്കിൽ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പായി 10000 രൂപ നൽകുന്നു.
- 1. അച്ഛന്/അമ്മ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞ കുട്ടികളാണ് ഈ പദ്ധതിയുടെ അപേക്ഷകര്‍.
- 2. കുട്ടി പഠിക്കുന്ന വിദ്യഭ്യാസ സ്ഥാപനം സര്‍ക്കാര്‍/എയ്ഡഡ് പദവിയിലുള്ളവയായിരിക്കണം (ഇത്തരം സ്ഥാപനങ്ങളിലെ സ്വാശ്രയ കോഴ്സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് ഈ ധനസഹായത്തിന് അര്‍ഹതയില്ല)
- 3. കുട്ടികള്‍ സ്വന്തം ഭവനങ്ങളിലോ അല്ലെങ്കില്‍ ബന്ധുഭവനങ്ങളിലോ താമസിച്ച് വിദ്യാഭ്യാസം നടത്തുന്നവരായിരിക്കണം (അനാഥാലയങ്ങളിലോ അത്തരത്തിലുള്ളഇതരസ്ഥാപനങ്ങളിലോ താമസിച്ച് പഠിക്കുന്നവര്‍ക്ക് ഈ ധനസഹായത്തിന്അര്ഹതയില്ല)
വരുമാന പരിധി
- അപേക്ഷകന്റെ (വിദ്യാര്‍ത്ഥി) അല്ലെങ്കില്‍ ടിയാന് താമസിക്കുന്ന ബന്ധുവീടിന്റെ കുടുംബം ബി.പി.എല്‍ വിഭാഗത്തില്പ്പെടുന്നതായിരിക്കണം.
- എ.പി.എല്‍ കുടുംബമാണെങ്കില്‍ ഗ്രാമപ്രദേശങ്ങളില്പ്പെടുന്ന കുടുംബമാണെങ്കില്‍ വാര്‍ഷിക കുടുംബവരുമാനം 20,000/- (ഇരുപതിനായിരം) രൂപയിലും നഗരപ്രദേശ ങ്ങളാണെങ്കില്‍ 22,375/- (ഇരുപത്തിരണ്ടായിരത്തി മുന്നൂറ്റി എഴുപത്തിയഞ്ച്) രൂപയിലും കൂടുവാന്‍ പാടുള്ളതല്ല.
- ഇതു തെളിയിക്കുന്നതിനുള്ള വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
- 2020-21 അദ്ധ്യായന വർഷത്തെ അപേക്ഷകൾ, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന 08,10,2020 മുതൽ സമർപ്പിക്കാവുന്നതാണ്.
- ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മൂഖേന അപേക്ഷകൾ ഓൺലൈൻ ആയി അപ്ലോഡ് ചെയ്യേണ്ടതാണ്.
- സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല
- ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31,10,2020
- (മാതാവ്/ പിതാവ് അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതിന്റെ ആധികാരി സര്‍ട്ടിഫിക്കറ്റ്.
- ബി.പി.എല്‍ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ അംഗീകൃത ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കുടുംബവാര്‍ഷിക വരുമാനം നിശ്ചിത പരിധിക്കുള്ളിലാണെന്ന് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്.
- ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ അല്ലെങ്കില്‍ ഷെഡ്യൂള്‍ഡ് ബാങ്കില്‍ (കോര്‍ ബാങ്കിംഗ് സംവിധാനമുള്ളത്) കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും പേരില്‍ ജോയിന്റ് അക്കൗണ്ട് (ഇരുവരും ഒപ്പിട്ടാല്‍ മാത്രം പണം പിന്‍വലിക്കുവാന്‍ പറ്റുന്ന വിധത്തില്‍) തുടങ്ങിയ പാസ്സ്ബുക്കിന്റെ ആദ്യ പേജിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (അതില്‍ രണ്ടുപേരുടേയും പേരുകളും അക്കൗണ്ടു നമ്പറും ബാങ്കിന്റെ ഐ.എഫ്.സി നമ്പറും വ്യക്തമായി തെളിഞ്ഞിരിക്കണം)
- വിദ്യാര്‍ത്ഥിയുടെ ആധാര്‍കാര്‍ഡിന്റെ/ആധാര്‍ രജിസ്ട്രേഷന് നടത്തിയതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
0 Comments