Latest

6/recent/ticker-posts

Header Ads Widget

പ്ലസ്ടു കഴിഞവർക്ക് കേന്ദ്ര സർക്കാർ ജോലി: കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രാഫർ : ആയിരത്തിലധികം ഒഴിവുകൾ


സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (SSC) സ്റ്റെനോഗ്രാഫർ  ഗ്രേഡ് സി & ഡി എക്സാമിനേഷന് അപേക്ഷ ക്ഷണിച്ചു. 

 • കേന്ദ്ര സർക്കാരിന്റെ വിവിധ  ഡിപ്പാർട്ട്മെൻറുകളിൽ നിയമനം  ലഭിക്കുന്ന പരീക്ഷയാണിത്. 
 • ഒഴിവുകളുടെ എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും. ആയിരത്തിലധികം ഒഴിവുകളാണ്പ്രതീക്ഷിക്കുന്നത്. 
 • ഇതിൽ ബോർഡർ റോഡ്സ് ഒാർഗനൈസേഷനിലെ ഒഴിവിലേക്ക് പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
 സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2020 വിശദാംശങ്ങൾ 

 • പോസ്റ്റിന്റെ പേര്: സ്റ്റെനോഗ്രാഫർ 
 • ഓർഗനൈസേഷന്റെ പേര്: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC)
 • തൊഴിൽ തരം: കേന്ദ്ര സർക്കാർ
 • ജോലി സ്ഥാനം: ഇന്ത്യയിലുടനീളം
 • ആപ്ലിക്കേഷൻ മോഡ്: ഓൺ‌ലൈൻ
 • അവസാന തീയതി: 04.11.2020


യോഗ്യത: 
പ്രായപരിധി

 • സ്റ്റെനോഗ്രാഫർ ഗ്രേഡ് സി- 18 മുതൽ 30 വയസ്സ് വരെ
 • സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി- 18-27 വർഷം
 • 01.08.2020 അടി സ്ഥാനമാക്കിയാണ് പ്രായം കണക്കുക്കാക്കുന്നത്. 
വയസ്സിളവ്
 • എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വർഷം  
 • ഒ.ബി.സി. വിഭാഗത്തിന് 3 വർഷ വും ഭിന്നശേഷി ജനറൽ വിഭാഗത്തിന് 10 വർഷം  
 • ഭിന്നശേഷി ഒ.ബി.സി. വിഭാഗത്തിന് 13 വർഷം  
 • ഭിന്നശേഷി എസ്.സി. എസ്.ടി. വിഭാഗത്തിന് 15 വർഷവും വയസ്സിളവ് ലഭിക്കും. 
പ്രധാന തീയതി

 • 10.10.2020 മുതൽ 04.11.2020 - ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതികൾ
 • 04.11.2020 (23:30) - അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
 • 06.11.2020 (23:30) - ഓൺലൈൻ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി
 • 08.11.2020 (23:30) - ഓഫ്‌ലൈൻ ചലന്റെ ജനറേഷന്റെ അവസാന തീയതി
 • 10.11.2020 - ചലാൻ മുഖേന പണമടയ്ക്കുന്നതിനുള്ള അവസാന തീയതി
 •  29.03.2021 മുതൽ 31.03.2021 - കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ തീയതി


തിരഞ്ഞെടുപ്പ് രീതി 

 1. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ
 2. നൈപുണ്യ പരിശോധന

 • കംപ്യൂട്ടർ ബേസ്ഡ് പരീക്ഷയായിരിക്കും. 
 • 29.08 2021 മുതൽ 31.03.2021 വരെയായിരിക്കും പരീക്ഷ. 
 • കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപൂരം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് പരിക്ഷാകേന്ദ്രം. 
 • മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. 
 • തിരഞ്ഞെടു ത്തുകഴിഞ്ഞാൽ പിന്നീട് മാറ്റാൻ കഴിയില്ല. 

സിലബസ്:

 •  മൂന്ന് പാർട്ടിലായിരിക്കും പരീക്ഷ. 
 • രണ്ട് മണിക്കൂർ പരീക്ഷയിൽ പാർട്ട് ഒന്നിൽ ജനറൽ ഇൻറലിജൻസ് ആൻഡ് റീസണിങ്ങിൻറ 50 ചോദ്യങ്ങളും (50 മാർക്ക്) പാർട്ട് രണ്ടിൽ ജനറൽ അവയർനസിന്റെ 50 ചോദ്യങ്ങളും (50 മാർക്ക്) ഉണ്ടാകും. 
 • പാർട്ട് മൂന്നിൽ ഇംഗ്ലീഷ് ലാംഗ്വേജ് ആൻ ഡ് കോംപ്രിഹെൻഷൻ, 100 മാർക്കിനുള്ള 100 ചോദ്യങ്ങളു ണ്ടായിരിക്കും 
 • തെറ്റുത്തരത്തിന് 0.25 മാർക്ക് നെഗറ്റീവ് ഉണ്ട്. 
 • ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിൽ ഇംഗ്ലീ ഷ്, ഹിന്ദി ഭാഷകളിൽ ചോദ്യങ്ങഉണ്ടാകും. 

 • വിശദമായ സിലബസ് വിജ്ഞാപനത്തിനൊപ്പം നൽകിയിട്ടുണ്ട്. 
 • കംപ്യൂട്ടർ ബേസ്ഡ് പരീ ക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ ക്ക് സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും.


സ്കിൽ ടെസ്റ്റ്: 

 • ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിലാണ് ടെസ്റ്റ്. 
 • ഓൺലൈൻ അപേക്ഷാസമർപ്പണ  സമയത്ത് ഭാഷ തിരഞ്ഞെടുക്കണം. 
 • സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി യിൽ മിനിറ്റിൽ 80 വാക്ക് വേഗം ഉണ്ടായിരിക്കണം. 
 • സ്റ്റെനോഗ്രാഫർ ഗ്രേഡ് സി-യിൽ മിനിറ്റിൽ 100 വാക്ക് വേഗം ഉണ്ടായിരിക്കണം. 
 • കമ്മിഷൻ റിജണൽ ഒാഫീസിലോ മറ്റ് സെൻററിലോ ആയിരി ക്കും ടെസ്റ്റ്.


അപേക്ഷാ ഫീസ്

 • ജനറൽ : Rs. 100 / - (നൂറ് രൂപ
 • എസ്.ടി./ ഭിന്ന ശേഷി ക്കാർ/ വിമു അടർ/ വനിതകൾ എന്നിവർക്ക്ഫീസില്ല.
 • നെറ്റ് ബാങ്കിങ്ഡി, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം. എസ്.ബി.ഐ. ബ്രാഞ്ച് മു ഖേന ചെല്ലാൻ വഴിയും ഫീസ്അ ടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: 

www.ssc.nic.in എന്ന വെബ്സൈറ്റ് വഴിവൺ ടൈം രജിസ്ട്രേഷൻ ചെയ്ത് വേണം അപേക്ഷിക്കാൻ. 

 • അപേ ക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ ജെ.പി.ഇ.ജി. ഫോർമാറ്റിൽ 20-50 കെ.ബി. സൈസിൽ 3.5 വീതിയിലും 1.5 ഉയരത്തിലും അപ്ലോഡ് ചെ യ്യണം. 
 • ഫോട്ടോ വിജ്ഞാപനത്തിയതിക്ക് മൂന്ന് മാസം മുൻപ്ഉള്ളതാകരുത്. 
 • ഫോട്ടോ എടുത്തതിയതി ഫോട്ടോയിൽ രേഖപ്പെടുത്തിയിരിക്കണം. 
 • അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി:നവംബർ 4.


വിശദവിവരങ്ങൾക്ക്  താഴെ നോട്ടിഫിക്കേഷൻ പരിശോധിക്കുക 👇👇Notification

Apply Online