Latest

6/recent/ticker-posts

Header Ads Widget

കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ




ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2020: ഒന്നാം ഘട്ട അലോട്ട്‌മെന്റ് നവംബര്‍ 3 ന്

  • കേരളസര്‍വകലാശാലയുടെ 2020 – 21 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുളള ഒന്നാംഘട്ട അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ (www.admissions.keralauniversity.ac.in) നവംബര്‍ 3 ന് പ്രസിദ്ധീകരിക്കും. 
  • അപേക്ഷകര്‍ക്ക് അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. 
  • അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ അഡ്മിഷന്‍ വെബ്‌സൈറ്റിൽ ലോഗിന്‍ ചെയ്ത് നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശദാംശങ്ങള്‍ വെബ്‌സൈറ്റി ) നവംബര്‍ 5 ന് വൈകുന്നേരം 5 മണിക്കകം ഓണ്‍ലൈനായി ഒടുക്കി അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. 
  • ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം ലഭ്യമാകുന്ന വിവരങ്ങള്‍ അടങ്ങിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

  • മേൽ പറഞ്ഞ രീതിയിൽ സര്‍വകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാകും. അവരെ അടുത്ത അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. 
  • അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടര്‍ന്നുളള അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതിനായി സര്‍വകലാശാല ഫീസ് മേൽപ്പറഞ്ഞ രീതിയിൽ അടയ്‌ക്കേണ്ടതാണ്.
  • ഒന്ന്, രണ്ട് ഘട്ടം അലോട്ട്‌മെന്റുകളി അലോട്ട്‌മെന്റ് ലഭിച്ചവര്‍ രണ്ടാഘട്ട അലോട്ട്‌മെന്റ് പ്രസിദധീകരിച്ചതിനു ശേഷം മാത്രം കോളേജുകളിൽ ഹാജരായാൽ മതി. 
  • തങ്ങള്‍ക്ക് ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ സര്‍വകലാശാല ഫീസ് ഒടുക്കി അലോട്ട്‌മെന്റ് ഉറപ്പാക്കിയ ശേഷം ആവശ്യമെങ്കിൽ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ നവംബര്‍ 5 ന് വൈകിട്ട് 5 മണി വരെ നീക്കം ചെയ്യാവുന്നതാണ്
  • ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്‌മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും ഇങ്ങനെയുളളവര്‍ പുതിയ അലോട്ട്‌മെന്റിൽ ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്.


ടൈംടേബിള്‍

  • 2020 നവംബറി നടത്തുന്ന ഒന്നും രണ്ടും വര്‍ഷ ബി.ബി.എ. (ആന്വൽ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി (റെഗുലര്‍, ഇംപ്രൂവ്‌മെന്റി, സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

പരീക്ഷാഫീസ്

  • ഡിസംബര്‍ 7 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ.എ .എ .ബി/ബി.കോം.എ .എ .ബി./ബി.ബി.എ.എ .എ .ബി. പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 
  • പിഴ കൂടാതെ നവംബര്‍ 6 വരെയും 150 രൂപ പിഴയോടെ നവംബര്‍ 11 വരെയും 400 രൂപ പിഴയോടെ നവംബര്‍ 13 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ

പരീക്ഷാഫലം

  • 2020 ജൂണിൽ നടത്തിയ എം.എസ്.സി. കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ് (2018-2020) (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


Post a Comment

0 Comments