Trending

വിദ്യഭ്യാസ അറിയിപ്പുകൾ📢 സൈക്യാട്രിക് നഴ്‌സിംഗ്: അപേക്ഷ ക്ഷണിച്ചു 

 • കോഴിക്കോട് ഇംഹാൻസിൽ [Institute of Mental Health and Neurosciences (IMHANS)] പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്‌സിംഗ് 2020-21 കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 
 • യോഗ്യത ജനറൽ നഴ്‌സിംഗ്/ബി.എസ്‌സി നഴ്‌സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ബിരുദം.
 • അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 30. 
 • അപേക്ഷ ഫോം ഇംഹാൻസ് ഓഫീസിൽ നിന്ന് നേരിട്ടും www.imhans.ac.in എന്ന വെബ്‌സൈറ്റ് വഴിയും ലഭിക്കും. 
 • ഫോൺ: 9745156700, 9605770068.
 • 🌀www.imhans.ac.in 
📢 പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം 

 • തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സർക്കാർ നഴ്‌സിംഗ് കോളേജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് www.lbscentre.kerala.gov.in ൽ ഓൺലൈനായി നവംബർ 21 വരെ അപേക്ഷിക്കാം. 
 • അപേക്ഷ ഫീസ് പൊതുവിഭാഗത്തിനു 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന്  400 രൂപയുമാണ്. ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. 
 • വ്യക്തിഗത, അക്കാഡമിക്ക് വിവരങ്ങൾ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്ലോഡ് ചെയ്യണം.
 • അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പ്ലസ്ടു തലത്തിൽ പഠിക്കണം.  കൂടാതെ റഗുലറായി പഠിച്ച ബി.എസ്സി നഴ്‌സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്/ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡൈ്വഫറി കോഴ്‌സ് 50% മാർക്കോടെ വിജയിച്ചിരിക്കണം.
 • അഡ്മിഷൻ സമയത്ത് കെ.എൻ.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.  
 • കേരളത്തിന് പുറത്ത് പഠിച്ചവർ അതത് സംസ്ഥാനത്തെ നഴ്‌സിംഗ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.  
 • ഉയർന്നപ്രായപരിധി 45 വയസ്സ്.  സർവീസ് ക്വാട്ടയിലുള്ളവർക്ക് 49 വയസ്സ്.
 • പ്രവേശന പരീക്ഷ നവംബർ 28ന് നടത്തും.  
 • തിരുവനന്തപുരം പാളയത്തെ എൽ.ബി.എസ് സെന്ററിന്റെ ഹെഡ്ക്വാർട്ടേഴ്‌സിലാണ് പ്രവേശന പരീക്ഷ.  പ്രവേശന പരീക്ഷയുടെയും നഴ്‌സിംഗ് സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ എൽ.ബി.എസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് കേന്ദ്രീകൃത അലോട്ട്‌മെന്റ് മുഖേന പ്രവേശനം നടത്തും.  
 • ഫോൺ: 0471-2560363,364.
 • 🌀www.lbscentre.kerala.gov.in 
📢 സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

 • കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഒഴിവുവരുന്ന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 
 • വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ എന്നീ വിവരങ്ങൾ സഹിതം ഡിസംബർ 28ന് വൈകിട്ട് അഞ്ചിന് മുൻപായി പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ(ഏകോപനം)വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിലെ അല്ലെങ്കിൽ  gadcdn6@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം.
 • വൈകിക്കിട്ടുന്ന അപേക്ഷ പരിഗണിക്കുന്നതല്ല.
 • കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനുള്ള പ്രൊഫോർമയ്ക്കും www.gad.kerala.gov.in സന്ദർശിക്കുക.
📢  വി.എച്ച്.എസ്.ഇ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഡിസംബർ 18 മുതൽ

 • വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഡിസംബർ 18 മുതൽ ആരംഭിക്കും.
 •  റഗുലർ വിഭാഗം വിദ്യാർഥികൾ ഫീടച്ച് അപേക്ഷകൾ നവംബർ 18 നകവും രണ്ടാം വർഷ അന്തിമ പരീക്ഷയിൽ യോഗ്യത നേടാത്ത പ്രൈവറ്റ് വിഭാഗം വിദ്യാർഥികൾ ഫീസടച്ച് ചെലാൻ സഹിതം അപേക്ഷ നവംബർ 19 നകവും പഠനം നടത്തിയ സ്‌കൂളുകളിൽ നൽകണം.  
 • പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വി.എച്ച്.എസ്.ഇ പരീക്ഷാകേന്ദ്രങ്ങളിലും vhsems.kerala.gov.in ലും ലഭിക്കും.


📢  ആയുർവേദ പാരാമെഡിക്കൽ കോഴ്‌സ്: സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

 • ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുർവേദ പാരാ മെഡിക്കൽ കോഴ്‌സുകളുടെ (ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്‌സിംഗ്) സപ്ലിമെന്ററി പരീക്ഷ ഡിസംബർ, ജനുവരി മാസങ്ങളിൽ തിരുവനന്തപുരം/ തൃപ്പൂണിത്തുറ/ കണ്ണൂർ സർക്കാർ ആയുർവേദ കോളേജുകളിൽ നടക്കും.
 • ഒരു വിഷയത്തിന് 110 രൂപയാണ് ഫീസ്.  ഈ മാസം 23 വരെ ഫൈനില്ലാതെ ഫീസടയ്ക്കാം.  25 രൂപ ഫൈനോടുകൂടി 30 വരെ ഫീസടയ്ക്കാം. 
 •  അപേക്ഷാഫോറം www.ayurveda.kerala.gov.in ൽ ലഭിക്കും.  
 • അപേക്ഷാഫീസ് '0210-03-101-98 Exam fees and other fees' എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ കേരളത്തിലെ ഏതെങ്കിലും സർക്കാർ ട്രഷറിയിൽ അടയ്ക്കാം.  
 • പൂരിപ്പിച്ച അപേക്ഷ വിദ്യാർഥി കോഴ്‌സ് പഠിച്ച സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർക്ക് 30ന് വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം.  ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ നേരിട്ട് അപേക്ഷ സ്വീകരിക്കില്ല.  പരീക്ഷാ ടൈംടേബിൾ എല്ലാ ആയുർവേദ കോളേജുകളിലും ആയുർവേദ പാരാമെഡിക്കൽ സ്ഥാപനങ്ങളിലും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.
📢  ഫാർമസി (ഹോമിയോ) സർട്ടിഫിക്കറ്റ് കോഴ്‌സ് റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം.

 • സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.  പരീക്ഷ ഈ മാസം 30 ന് ആരംഭിക്കും.
 • രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ.  അപേക്ഷാഫോറം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ ട്രസ്റ്റിൽ നിന്നും 16 മുതൽ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ പിഴയില്ലാതെ 20ന് വൈകിട്ട് അഞ്ച് വരെയും 10 രൂപ പിഴയോടെ 24 വൈകിട്ട് അഞ്ച് വരെയും സ്വീകരിക്കും.  
 • അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിന് 200 രൂപ എന്ന നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ മാറാവുന്ന ഡി.ഡി ഉള്ളടക്കം ചെയ്യണം.  പൂരിപ്പിച്ച അപേക്ഷകളും ഡിഡിയും നിശ്ചിത തിയതിക്കകം പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം.  
 • അപേക്ഷ www.ghmct.org ൽ ലഭിക്കും.  
 • കോഴിക്കോട്, തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളാണ് പരീക്ഷാകേന്ദ്രങ്ങൾ.📢  കഥാപ്രസംഗ കോഴ്‌സ്: പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

 • 2020 ഡിസംബറിൽ നടക്കുന്ന കഥാപ്രസംഗം സർട്ടിഫിക്കറ്റ് പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.
Post a Comment

Thank You for Messege, We will back you soon....

Previous Post Next Post