Latest

6/recent/ticker-posts

Header Ads Widget

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ



പുനഃപരീക്ഷക്ക് അവസരം

  • കോവിഡിന്റെ പശ്ചാത്തലത്തി കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന വിവിധ പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത കോവിഡ്-19 സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികള്‍, വിദേശത്ത് തങ്ങേണ്ടി  വന്നവര്‍, ക്വാറന്റൈനിലുള്ളവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് സര്‍ക്കാരിന്റെ സാക്ഷ്യപത്രമോ അനുബന്ധ രേഖകളോ ഹാജരാക്കിയാ പുനഃപരീക്ഷക്ക് അവസരം ലഭ്യമാകും. പുനഃപരീക്ഷയുടെ വിശദാംശങ്ങള്‍ പിന്നീട് നൽകുന്നതാണ്.




കോണ്‍വൊക്കേഷന്‍ മാറ്റി

  • നവംബര്‍ 11-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കാലിക്കറ്റ് സര്‍വകലാശാല സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ 19-ലേക്ക് മാറ്റി വെച്ചു. നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടിയതിനാലാണിത്.


പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം

  • നാലിന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. (സി.യു.സി.ബി.എസ്.എസ്.) എസ്.ഡി.ഇ. ഏപ്രിൽ 2020 പരീക്ഷക്ക് ഐ.ഇ.എസ്. എഞ്ചിനീയറിംഗ് കോളേജ് ചിറ്റിലപ്പള്ളി പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ SKASBS0232 മുതൽ SKASBS0361 വരെയുള്ളവര്‍ പാവറട്ടി സെന്റ്‌ജോസഫ് കോളേജിലും SKASBS0362 മുതൽ SKASBS0480വരെയുള്ളവര്‍ പൂവത്തൂര്‍ മദര്‍ കോളേജിലും ആണ് പരീക്ഷ എഴുതേണ്ടത്. 
  • തൃശൂര്‍ ഡിവൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരീക്ഷക്ക് ഹാള്‍ടിക്കറ്റ് ലഭിച്ചവര്‍ പോങ്ങം കൊരട്ടി നൈപുണ്യ ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരീക്ഷക്ക് ഹാജരാകണം. 
  • കുന്ദമംഗലം ഗവണ്‍മെന്റ് കോളേജിലെ പരീക്ഷാ കേന്ദ്രം ആര്‍.ഇ.സി. ജി.വി.എച്ച്.എസ്.എസിലേക്ക് മാറ്റിയിരിക്കുന്നു.

പരീക്ഷാ ഫലം

  • ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി (സി.ബി.എസ്.എസ്.) നവംബര്‍ 19 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭിക്കും




രണ്ടാം സെമസ്റ്റര്‍ പി.ജി. പുതുക്കിയ ടൈംടേബിള്‍

  • അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി. (സി.ബി.സി.എസ്.എസ്.) ഏപ്രിൽ 2020 പരീക്ഷകള്‍ നവംബര്‍ 6-ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റിൽ.


പരീക്ഷാ തീയതിയി മാറ്റം

  • അഫിലിയേറ്റഡ് കോളേജ് രണ്ടാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി, എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് റഗുലര്‍ (സി.ബി.സി.എസ്.എസ്. – 2019 സ്‌കീം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (സി.യു.സി.എസ്.എസ്. 2016 മുത 2018 വരെയുള്ള പ്രവേശനം) നവംബര്‍ 11-ന് നിശ്ചയിച്ച പരീക്ഷകള്‍ 16-ലേക്ക് മാറ്റിയിരിക്കുന്നു.




Post a Comment

0 Comments