Trending

വിദ്യാഭ്യാസ അറിയിപ്പുകൾ


 

📢 സംസ്ഥാന മെഡിക്കൽ റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചു  

മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ നീ​റ്റ്​-​യു.​ജി പ​രീ​ക്ഷ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള സം​സ്ഥാ​ന റാ​ങ്ക്​​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​യു​ർ​വേ​ദ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക്​ പ​ട്ടി​ക​യും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രിച്ചു.

 മെ​ഡി​ക്ക​ലി​ൽ കോ​ഴി​ക്കാ​ട്​ കൊ​ല്ലം ഷാ​ജി ഹൗ​സി​ൽ എ​സ്. ആ​യി​ഷ​ക്കാ​ണ്​ ഒ​ന്നാം റാ​ങ്ക്. പാ​ല​ക്കാ​ട്​ കൈ​രാ​ടി അ​ടി​പ്പെ​ര​ണ്ട കെ.​എ.​കെ മ​ൻ​സി​ലി​ൽ എ. ​ലു​ലു​ ര​ണ്ടാം റാ​ങ്ക്​ നേ​ടി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ KEAM 2020- Candidate Portal എ​ന്ന ലി​ങ്കി​ലൂ​ടെ അ​പേ​ക്ഷ ന​മ്പ​റും പാ​സ്​​വേ​ഡും ന​ൽ​കി ഹോം ​പേ​ജി​ൽ പ്ര​വേ​ശി​ച്ച്​ 'Result' എ​ന്ന മെ​നു ക്ലി​ക്ക്​ ചെ​യ്​​ത്​ റാ​ങ്ക്​ പ​രി​ശോ​ധി​ക്കാം. 

🌀 cee.kerala.gov.in


📢  ബി.എസ്‌സി. നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം)  കോഴ്‌സുകളിൽ അപേക്ഷിക്കാം

ബി.എസ്‌സി. നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം)  കോഴ്‌സുകളിലേക്ക് പറശ്ശിനിക്കടവ്  എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് നടത്തുന്ന 2020-21 വർഷത്തെ ബി.എസ്‌സി. നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം)  കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in ൽ ഓൺലൈനായി ഇന്ന് (നവംബർ 6) മുതൽ നവംബർ 24 വരെ അപേക്ഷിക്കാം.

അപേക്ഷ ഫീസ് പൊതുവിഭാഗത്തിനു 600 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന്  300 രൂപയുമാണ്. ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ഓൺലൈനായോ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഫീസ് അടയ്ക്കാം. വ്യക്തിഗത, അക്കാഡമിക്ക് വിവരങ്ങൾ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.

അപേക്ഷകർ കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ പ്ലസ്ടു/ ഹയർ സെക്കണ്ടറി പരീക്ഷയോ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തിൽ 50% മാർക്കോടെ പാസ്സായിരിക്കണം.

കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.  ഫോൺ: 0471-2560363,364.

🌀 www.lbscentre.kerala.gov.in
📢  ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ വിജയിച്ചിരിക്കണം.

പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും.  പഠനകാലയളവിൽ സ്റ്റൈപന്റ് ലഭിക്കും.  ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

തിരുവനന്തപുരം (0471-2474720), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591) കേന്ദ്രങ്ങളിലാണ് കോഴ്‌സ്.  അപേക്ഷാഫോം 100 രൂപയ്ക്ക് അതത് സെന്ററിൽ നിന്ന് നേരിട്ടും മണിയോർഡറായി 130 രൂപയ്ക്ക് മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേ കോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തിൽ തപാലിലും/ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.  അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) പകർപ്പ് സഹിതം 18 നകം ലഭിക്കണം.  മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം.  ഫോൺ: 04712474720, 2467728. വെബ്‌സൈറ്റ്: www.captkerala.com.   
📢  പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സർക്കാർ നഴ്‌സിംഗ് കോളേജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് www.lbscentre.kerala.gov.in ൽ ഓൺലൈനായി ഇന്ന് (നവംബർ 6) മുതൽ നവംബർ 24 വരെ അപേക്ഷിക്കാം.

അപേക്ഷ ഫീസ് പൊതുവിഭാഗത്തിനു 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന്  400 രൂപയുമാണ്. ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 24 ന് വൈകിട്ട് അഞ്ച് വരെ ഫീസ് അടയ്ക്കാം. വ്യക്തിഗത, അക്കാഡമിക്ക് വിവരങ്ങൾ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.

അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പ്ലസ്ടു തലത്തിൽ പഠിക്കണം.  കൂടാതെ റഗുലറായി പഠിച്ച ബി.എസ്‌സി നഴ്‌സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്/ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ് 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.  അഡ്മിഷൻ സമയത്ത് കെ.എൻ.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.  കേരളത്തിന് പുറത്ത് പഠിച്ചവർ അതത് സംസ്ഥാനത്തെ നഴ്‌സിംഗ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.  ഉയർന്നപ്രായപരിധി 45 വയസ്സ്.  സർവീസ് ക്വാട്ടയിലുള്ളവർക്ക് 49 വയസ്സ്.

പ്രവേശന പരീക്ഷ നവംബർ 28ന് നടത്തും.  തിരുവനന്തപുരം പാളയത്തെ എൽ.ബി.എസ് സെന്ററിന്റെ ഹെഡ്ക്വാർട്ടേഴ്‌സിലാണ് പ്രവേശന പരീക്ഷ.  പ്രവേശന പരീക്ഷയുടെയും നഴ്‌സിംഗ് സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ എൽ.ബി.എസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് കേന്ദ്രീകൃത അലോട്ട്‌മെന്റ് മുഖേന പ്രവേശനം നടത്തും.  ഫോൺ: 0471-2560363,364. 

🌀 www.lbscentre.kerala.gov.in
📢  THIRUVANANTHAPURAM കാര്‍ത്തികപ്പളളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പുതുതായി അനുവദിച്ച ബി.കോം ഫിനാന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

 അപേക്ഷകര്‍  ഒരു ആഴ്ചയ്ക്കകം അപേക്ഷിക്കണം.  കോളേജ് സീറ്റായ 50% ത്തിലേക്ക് യൂണിവേഴ്‌സിറ്റി വെബ്ബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.  നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൈറ്റില്‍ കയറി തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ട്.  ഒഴിവുളള ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ (www.ihrd.ac.in. www.keralauniversity.ac.in, caskarthikapallyihrd.ac.in) സൈറ്റില്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു


📢  ആർ.സി.സിയിൽ അപ്രന്റീസ് ട്രയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ വിവിധ ഗ്രാജുവേറ്റ് എൻജിനിയറിങ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു._* 16ന് വൈകിട്ട് നാല് വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാഫോമും www.rcctvm.gov.in ൽ ലഭിക്കും.


📢  കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനമായി 10000 രൂപ

സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിലും എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനമായി 10000 രൂപ വീതം നൽകാൻ പട്ടികജാതി വികസന വകുപ്പ്  തീരുമാനിച്ചു.

2018 ഡിസംബറിൽ  ആലപ്പുഴ വെച്ച് നടന്ന കലോത്സവത്തിലെ വിജയികൾക്കാണ് സമ്മാനം ലഭിക്കുക. 212 വിദ്യാർഥികൾ പ്രോത്സാഹന സമ്മാനത്തിന് അർഹരായിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളിൽ കലാവാസന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കുട്ടികളുടെ കലാപ്രകടനങ്ങൾ പൊതുജനങ്ങൾക്കു കൂടി കാണാൻ പറ്റുന്ന തരത്തിൽ ഒരു പരിപാടി  സംഘടിപ്പിച്ചുകൊണ്ട് തുക വിതരണം ചെയ്യാനാണ് സർക്കാർ ഉദ്ദേശിച്ചത്. പക്ഷെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഇത് സാധ്യമല്ലാത്തതിനാൽ കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക നൽകുക. ഇതിനായി 21,20,000 രൂപ സർക്കാർ പട്ടികജാതി വികസന വകുപ്പിന് അനുവദിച്ചു.Post a Comment

Thank You for Messege, We will back you soon....

Previous Post Next Post