Latest

6/recent/ticker-posts

Header Ads Widget

ബിരുദധാരികൾക്ക് സൈന്യത്തിലെത്താം...CDSലൂടെ


യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന കമ്പൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. അവിവാഹിതരായ ബിരുദ/എൻജിനിയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.
 
  • വിവിധ അക്കാദമികളിലായി ആകെ 345 ഒഴിവുകളാണുള്ളത്. 
  • 17 ഒഴിവുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം.
  • പരീക്ഷ 2021 ഫെബ്രുവരി ഏഴിന് നടക്കും. 

ഒഴിവുകൾ
  • ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി-100
  • ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമി-26
  • ഹൈദരാബാദിലെ എയർ ഫോഴ്സ് അക്കാദമി-32
  • ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി-187
  • ചെന്നൈയിലെ 170 ഒഴിവുകൾ പുരുഷന്മാർക്കും 17 ഒഴിവുകൾ വനിതകൾക്കും ഉള്ളതാണ്. 
  • എൻ.സി.സി. സി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ചില കോഴ്സുകളിൽ സംവരണമുണ്ട്.

യോഗ്യത

  • മിലിട്ടറി അക്കാദമി, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിൽ ബിരുദമാണ് യോഗ്യത. 
  • നേവൽ അക്കാദമിയിലേക്ക് അപേക്ഷിക്കാൻ എൻജിനിയറിങ് ബിരുദം വേണം. 
  • എയർഫോഴ്സ് അക്കാദമിയിലേക്കുള്ള യോഗ്യത ബിരുദമോ എൻജിനിയറിങ് ബിരുദമോ ആണ്. 
  • എയർഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്ന ബിരുദധാരികൾ ഫിസിക്സും ഗണിതവും വിഷയങ്ങളായി പന്ത്രണ്ടാംക്ലാസിൽ പഠിച്ചിരിക്കണം.
  • അവസാന വർഷ/സെമസ്റ്ററിൽ പഠിക്കുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും നിബന്ധനകളോടെ അപേക്ഷിക്കാം.

പ്രായപരിധി

  • മിലിട്ടറി അക്കാദമി, നേവൽ അക്കാദമി എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കുന്നവർ 1998 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം. 
  • എയർഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 1998 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചിരിക്കണം. 
  • ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 1997 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം. 
  • പരിശീലനകാലയളവിൽ വിവാഹംകഴിക്കാനും പാടില്ല. 
  • അവിവാഹിതകളായ വനിതകൾക്കൊപ്പം ബാധ്യതകളില്ലാത്തതും പുനർവിവാഹംചെയ്യാത്തവരുമായ വിധവകൾ, ബാധ്യതകളില്ലാത്തതും പുനർവിവാഹംചെയ്യാത്തവരുമായ വനിതകൾ എന്നിവർക്കും അപേക്ഷിക്കാം.

പരീക്ഷ
  • 41 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. 
  • കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. ഒ.എം.ആർ. ഷീറ്റിലാണ് പരീക്ഷ. 
  • ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാകുമുണ്ടാകുക. 
  • തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് മാർക്ക് നഷ്ടപ്പെടും.

അപേക്ഷ

  • www.upsconline.nic.in വഴി അപേക്ഷിക്കാം. 
  • അപേക്ഷിക്കുമ്പോൾ ഏതൊക്കെ അക്കാദമികളിലേക്കാണ് പ്രവേശനം ആഗ്രഹിക്കുന്നത് എന്നതിന്റെ മുൻഗണനാക്രമം നൽകണം. 
  • വനിതകൾ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി മാത്രം തിരഞ്ഞെടുത്താൽമതി. 

അവസാന തീയതി: നവംബർ 17

Post a Comment

0 Comments