Latest

6/recent/ticker-posts

Header Ads Widget

Inspire Scholarship ന് അപേക്ഷ ക്ഷണിച്ചു.


ബിരുദതലത്തിൽ ശാസ്ത്രവിഷയങ്ങൾ പഠിക്കാൻ നൽകുന്ന ആകർഷകമായ ഇൻസ്പയർ സ്കോളർഷിപ്പിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അപേക്ഷ ക്ഷണിച്ചു. 


  • ‘ഇന്നൊവേഷൻ ഇൻ സയൻസ് പർസ്യൂട്ട് ഫോർ ഇൻസ്പയേർഡ് റിസർച്ച്’ (ഇൻസ്പയർ) എന്ന പദ്ധതിയുടെ ഭാഗമായ ‘സ്കോളർഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ’ ആണ് വർഷം 80,000 രൂപ സ്കോളർഷിപ്പായി നൽകുന്നത്.
  • മത്സരപ്പരീക്ഷയില്ല. 
  • അടിസ്ഥാന സയൻസ് വിഷയങ്ങളിൽ ബാച്‌ലർ, മാസ്റ്റർ ബിരുദ കോഴ്സുകൾ ചെയ്യുന്ന 10,000 വിദ്യാർഥികൾക്ക് 80,000 രൂപ വാർഷിക സ്കോളർഷിപ് നൽകും. 
  • ഇതിൽ 60,000 രൂപ രൂപ വിദ്യാർഥിക്കും, ബാക്കി മെന്റർഷിപ്പിനുമാണ്



ആർക്കൊക്കെ അപേക്ഷിക്കാം 


  • സയൻസ് ബിരുദ വിദ്യാർഥികൾ 
  • 2020 -ൽ 12-ാം ക്ലാസ് പരീക്ഷ ജയിച്ചിരിക്കണം. 2020-21 ൽ കോളേജിൽ/സർവകലാശാലയിൽ/സ്ഥാപനത്തിൽ നാച്വറൽ/ബേസിക് സയൻസ് വിഷയമെടുത്ത് ത്രിവത്സര ബി.എസ്‌സി./ബി.എസ്‌സി. (ഓണേഴ്സ്), നാലുവർഷ ബി.എസ്., അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി./എം.എസ്. പ്രോഗ്രാമിൽ ഒന്നിൽ പഠിക്കുകയാകണം. 
  • ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, അസ്ട്രോഫിസിക്സ്, അസ്ട്രോണമി, ഇലക്‌ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രോപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, അറ്റ്മോസ്‌ഫറിക് സയൻസസ്, ഓഷ്യൻ സയൻസസ് എന്നിവയിലൊന്നാകണം പഠിക്കേണ്ടത്‌. 
  • ജെ.ഇ.ഇ. / നീറ്റ് / കെ.വി.പി.വൈ
  • ജെ.ഇ.ഇ. മെയിൻ/അഡ്വാൻസ്ഡ്, നീറ്റ് എന്നിവയിലൊന്നിൽ കോമൺ മെറിറ്റ് പട്ടികയിൽ 10,000-നുള്ളിൽ റാങ്ക് നേടിയവരും  പരിഗണിക്കും. 
  • ഐസർ, നൈസർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്കുമുണ്ട് അർഹത. 
  • കെ.വി.പി.വൈ. ഫെലോസ്‌, എൻ.ടി.എസ്.ഇ. സ്കോളർമാർ, ഇന്റർനാഷണൽ ഒളിമ്പ്യാഡ് മെഡലിസ്റ്റുകൾ, ജഗദീശ് ബോസ് നാഷണൽ സയൻസ് ടാലന്റ് സർച്ച് സ്കോളർമാർ എന്നിവരും അപേക്ഷിക്കാൻ അർഹരാണ്. 


പ്രായം: 

  • 17-22 പരിധികളിൽ.  


സ്കോളർഷിപ്പ്

  • +2 മെറിറ്റ് അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ ടോപ്പേർസിനാണ് സ്കോളർഷിപ്പ് ലഭിക്കുക. 
  • ആകെ  10000 പേർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.
  • 2020-ൽ പ്ലസ്ടു പരീക്ഷയിൽ തന്റെ ബോർഡിൽ മുന്നിലെത്തിയ ഒരുശതമാനം വിദ്യാർഥികളിൽ ഉൾപ്പെട്ടിരിക്കണം
  • വർഷം 80,000 രൂപയാണ് സ്കോളർഷിപ്പായി കിട്ടുക. 
  • 60,000 രൂപ പണമായി നൽകും. 
  • 20,000 രൂപ സമ്മർ ടൈം അറ്റാച്ച്മെന്റ് ഫീ ആണ്. 
  • സമ്മർ ടൈം റിസർച്ച് പ്രോജക്ടിൽ പങ്കെടുക്കുന്നവർക്കേ ഇത് അനുവദിക്കൂ. 
  • ബിരുദത്തിനു ശേഷം എം.എസ്./എം.എസ്‌സി. തലത്തിലേക്കു പഠിക്കാൻ രണ്ടു വർഷത്തേക്ക് തുടർന്നും സ്കോളർഷിപ്പ് ലഭിക്കും. 
  • പരമാവധി അഞ്ച് വർഷം വരെ സ്കോളർഷിപ്പ് കിട്ടാം. 





സ്കോളർഷിപ്പ് കട്ട്ഓഫ് 2020 

  •  ഇൻസ്പയർ ഷീ സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാർക്കാണ് കട്ട്ഓഫ്. 
  • 2020-ൽ പ്ലസ്ടു പരീക്ഷയിൽ തന്റെ ബോർഡിൽ മുന്നിലെത്തിയ ഒരുശതമാനം വിദ്യാർഥികളിൽ ഉൾപ്പെട്ടിരിക്കണം. 

മുൻ വർഷത്തെ സ്‌കോളർഷിപ്പ് കട്ട്ഓഫ്

പ്രചോദനം-സ്കോളർഷിപ്പ്-കട്ട്ഓഫ്_ട്യൂട്ട എംവി


അപേക്ഷിക്കേണ്ട അവസാന തീയതി 31 ഡിസംബർ


Notification

CLICK HERE

Apply Online

CLICK HERE

Official website

www.online-inspire.gov.in




Post a Comment

0 Comments