Latest

6/recent/ticker-posts

Header Ads Widget

കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ



സേവനങ്ങൾ ലഭ്യമല്ല

  • പരീക്ഷ കൺട്രോളറുടെ കാര്യാലയം, ഇ ജി1, ഇ എക്സ് സി2, സെക്ഷനുകളിൽ നവംബർ 11,12,13 തീയതികളിൽ സേവനങ്ങൾ ലഭ്യമായിരിക്കില്ല.


താത്കാലിക പ്രവേശനം നൽകാം

  • കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസം വഴി ബിരുദം നേടിയ വിദ്യാർത്ഥികൾ കണ്സോളിഡേറ്റഡ് ഗ്രേഡ് കാർഡും പ്രൊവിഷണൽ സെര്ടിഫിക്കറ്റും ഹാജരാക്കാത്തതിനാൽ ഡിപ്പാർട്മെന്റുകളിലോ കോളേജുകളിലോ പ്രവേശനം നിഷേധിക്കരുത്. 
  • മറ്റ് രേഖകൾ കൃത്യമാണെങ്കിൽ സെര്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിച്ച് താത്കാലിക പ്രവേശനം നൽകാം.


സംവരണ ഒഴിവുകൾ

  • കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവധ പഠന വകുപ്പുകളിൽ എം.എ ഹിസ്റ്ററി, എം.എസ് സി സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), എം എൽ ഐ എസ് സി (മാസ്റ്റർ ഇഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എൽ.എൽ.എം കോഴ്സുകളിലേക്ക് സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. 
  • വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അതത് പഠന വകുപ്പിൽ എത്തിച്ചേരുക. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.


സീറ്റൊഴിവ്

  • കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ഐ.ടി പഠനവകുപ്പുകളിൽ എം.സി.എയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നവംബർ 13ന് രാവിലെ 10.30 മാങ്ങാട്ടുപറമ്പ് ഐ.ടി പഠന വകുപ്പിൽ അഭിമുഖത്തിന് ഹാജരാകുക.


ഹാൾ ടിക്കറ്റ്

  • നവംബർ 16ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം എഡ് മെയ്‌ 2020, നവംബർ 17ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് ഏപ്രിൽ 2020 (റെഗുലർ/സപ്ലിമെൻററി) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.


പി.എച്ച്ഡി പ്രവേശനം

  • കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവിധ പഠനവകുപ്പുകളിലും ഗവേഷണ കേന്ദ്രങ്ങളിലും നവംബർ 25 വരെ ഓൺലൈനായി പി.എച്ച്ഡിക്ക് അപേക്ഷിക്കാം. പ്രിൻറ് ഔട്ട് നവംബർ 28ന് മുമ്പായി റിസേർച്ച് ഡയറക്ടറേറ്റിൽ സമർപ്പിക്കുക. 
  • കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.


Post a Comment

0 Comments