Latest

6/recent/ticker-posts

Header Ads Widget

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (KMML) 51 ട്രെയിനി ഒഴിവുകൾ

 



കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ട്രെയിനിയുടെ 51 ഒഴിവുകൾ. 

  • പുരുഷന്മാർക്കാണ് അവസരം. 
  • ഒരു വർഷമാണ് പരിശീലനം.  
  • ശമ്പളം: 21,580–55,730 രൂപ

തസ്തിക, ഒഴിവ്, യോഗ്യത എന്നിവ ചുവടെ നൽകുന്നു 


ജൂനിയർ ഓപ്പറേറ്റർ ട്രെയിനി: 

  • 34 ഒഴിവുകൾ 
  • യോഗ്യത : കെമിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര റഗുലർ ഡിപ്ലോമ/ കെമിസ്ട്രി ബിരുദം (60% മാർക്കോടെ).


ജൂനിയർ ബോയിലർ കം യൂട്ടിലിറ്റി ഒാപ്പറേറ്റർ ട്രെയിനി

  • 2  ഒഴിവുകൾ 
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര റഗുലർ ഡിപ്ലോമ, ഒന്നാം ക്ലാസ്/ രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ എസ്എസ്എൽസി, ഫിറ്റർ ട്രേഡിൽ ഐടിഐ, ഒന്നാം ക്ലാസ്/ രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്.


ജൂനിയർ ടെക്നീഷ്യൻ വെൽഡർ ട്രെയിനി: 

  • 5ഒഴിവുകൾ 
  • യോഗ്യത : എസ്എസ്എൽസിയും വെൽഡർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും. 


ജൂനിയർ ടെക്നീഷ്യൻ ഫിറ്റർ ട്രെയിനി

  • 8   ഒഴിവുകൾ 
  • യോഗ്യത : എസ്എസ്എൽസിയും ഫിറ്റർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും. 


ജൂനിയർ ടെക്നീഷ്യൻ മെഷിനിസ്റ്റ് ട്രെയിനി 

  • 2  ഒഴിവുകൾ 
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര റഗുലർ ഡിപ്ലോമ അല്ലെങ്കിൽ എസ്എസ്എൽസിയും മെഷിനിസ്റ്റ്/ ടർണർ ട്രേഡിൽ ഐടിഐയും. 


പ്രായം: 

  • 26 വയസു കവിയരുത്. 
  • പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. 


സ്റ്റൈപൻഡ്: 

  • 10,000 രൂപ. 
  • വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 21,580–55,730 രൂപ നിരക്കിൽ നിയമനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.


അപേക്ഷാഫീസ്: 

  • 300 രൂപ. 
  • പട്ടികവിഭാഗക്കാർക്ക് ഫീസില്ല. 
  • കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ പേരിൽ ചവറയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം.



അപേക്ഷിക്കേണ്ട വിധം: 

വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം താഴെ വിലാസത്തിൽ നവംബർ 19 ന് അകം അയയ്‌ക്കണം.  

  • HEAD OF DEPARTMENT (P&A/L), 
  • The Kerala Minerals and Metals Ltd, 
  • PB No.4, Sankaramangalam, Chavara, Kollam-691583 

കവറിനു പുറത്ത്  Application for the Post of.... എന്ന്  ബാധകമായത്  എഴുതണം.






Post a Comment

0 Comments