Latest

6/recent/ticker-posts

Header Ads Widget

ICAR : അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐകാര്‍) പരീക്ഷയുടെ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) പ്രഖ്യാപിച്ചു. 

  • യു.ജി, പി.ജി പരീക്ഷകളുടെ ഫലം icar.nta.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
  • ഫലത്തിനോടൊപ്പം അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി സെപ്റ്റംബര്‍ 16,17,22,23 തീയതികളിലായാണ് ഐകാര്‍ പ്രവേശന പരീക്ഷ നടത്തിയത്. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അന്തിമ ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യാം. 


എങ്ങിനെ പരിശോധിക്കാം 

  • icar.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
  • ഹോം പേജില്‍ ICAR Result 2020 ലിങ്ക് തെരഞ്ഞെടുക്കാം. 
  • UG, PG, JRF ഏതിന്റെ ഫലമാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കുക. 
  • പുതിയ പേജ് തുറക്കപ്പെടും. അവിടെ ലോഗിന്‍ വിവരങ്ങള്‍ എന്റര്‍ ചെയ്യണം.
  •  ഇത് കഴിയുമ്പോള്‍ ഫലം സ്‌ക്രീനില്‍ തെളിയും. 
  • ഫലം പരിശോധിച്ച് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. 


രാജ്യത്തെ കാര്‍ഷിക സര്‍വകലാശാലകളിലേക്കും കാര്‍ഷിക കോളേജുകളിലേക്കുമുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ICAR. 

  • 75 കാര്‍ഷിക സര്‍വകലാശാലകളുണ്ട്. 
  • യുജി, പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടത്തുക. 
  • എല്ലാ വര്‍ഷവും 15,000 യുജി, 11,000 പിജി, 2500 പിഎച്ച്ഡി സീറ്റുകളിലേക്ക് ഐകാറിലൂടെ പ്രവേശന നല്‍കും. 
  • നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്.


Post a Comment

0 Comments