Latest

6/recent/ticker-posts

Header Ads Widget

നിർധന വിദ്യാർഥികൾക്ക് എൽഐസി സുവർണജൂബിലി സ്കോളർഷിപ്; പ്രതിവർഷം 20,000 രൂപ വരെ




ഓൺലൈൻ അപേക്ഷ 31 വരെ

സമർഥരായ നിർധനവിദ്യാർഥികളുടെ ഉപരിപഠനത്തിന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ നൽകുന്ന സുവർണജൂബിലി സ്കോളർഷിപ്പിന് 31നകം ഓൺലൈനായി അപേക്ഷിക്കാം.

ഇന്ത്യയിലെ സർക്കാർ/സ്വകാര്യ കോളജ്, സർവകലാശാല, സാങ്കേതിക വൊക്കേഷനൽ കോഴ്സുകൾ, എൻസിവിടി ഐടിഐ കോഴ്സുകൾ എന്നിവ പദ്ധതിയിൽപെടും.

  • 60% എങ്കിലും മാർക്കോടെ ഈ വർഷം 12–ാം ക്ലാസ് ജയിച്ചവർക്കാണു യോഗ്യത. 
  • രക്ഷിതാക്കളുടെ വാർഷികവരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്. 

മെ‍‍ഡിക്കൽ, എൻജിനീയറിങ് അഥവാ ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം / ഇന്റഗ്രേറ്റഡ് ബിരുദം / ഡിപ്ലോമ / സർട്ടിഫിക്കറ്റ് നേടാനുള്ള പഠനമാകാം.

  • 60% എങ്കിലും മാർക്കോടെ ഈ വർഷം 10–ാം ക്ലാസ് ജയിച്ച പെൺകുട്ടികൾക്കു മാത്രം, പ്ലസ്ടു (11, 12 ക്ലാസ്) പഠിക്കുന്നതിന്. 
  • രക്ഷിതാക്കളുടെ വാർഷികവരുമാനം 2 ലക്ഷം രൂപ കവിയരുത്.

പിജി പഠനത്തിന് സഹായമില്ല. 

കോഴ്സ് പൂർത്തിയാക്കുംവരെ സഹായം കിട്ടും. 

പ്രതിവർഷം 20,000 രൂപ 3 ഗഡുക്കളായി ബാങ്ക് അക്കൗണ്ടിൽ നൽകും. 

പ്ലസ്ടു പെൺകുട്ടികൾക്ക് 10,000 രൂപ. 

അപേക്ഷകർ കൂടുതലുണ്ടെങ്കിൽ വരുമാനം കുറഞ്ഞവർക്കു മുൻഗണന. 

പ്രഫഷനൽ കോഴ്സുകളിൽ മുൻവർഷത്തെ പരീക്ഷയ്ക്ക് 55% എങ്കിലും മാർക്കുണ്ടെങ്കിലേ സ്കോളർഷിപ് തുടർന്നു നൽകൂ. 

ആർട്സ്, സയൻസ്, കൊമേഴ്സ് കോഴ്സുകളിൽ 50% ആയാലും മതി. 

ഒരു കുടുംബത്തിൽ നിന്ന് ഒരു കുട്ടിക്കേ സഹായം കിട്ടൂ. 

വിലാസം: www.licindia.in.


Post a Comment

0 Comments