യു.ജി./പി.ജി. പ്രൈവറ്റ് രജിസ്ട്രേഷൻ; അപേക്ഷ തീയതി നീട്ടി
മഹാത്മാഗാന്ധി സർവകലാശാല 2020-21 അധ്യയന വർഷത്തിൽ യു.ജി./പി.ജി. പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാനുള്ള തീയതി നീട്ടി.
പിഴയില്ലാതെ ജനുവരി ഏഴുവരെയും 1050 രൂപ പിഴയോടെ ജനുവരി എട്ടുമുതൽ 11 വരെയും 2100 രൂപ സൂപ്പർഫൈനോടെ ജനുവരി 12 മുതൽ 13 വരെയും അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്ട്രേഷൻ പേയ്മെന്റ് സംബന്ധിച്ച അന്വേഷണങ്ങളും പരാതികളും techsupport@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ നൽകണം.
ഫോൺ: 0481-2733681, 2731325, 2733455 (ബി.കോം), 2733427 (എം.എ., എം.കോം, എം.എസ് സി.), 2733365 (ബി.എ., ബി.കോം, എം.കോം). വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
എം.എഫ്.എ. പ്രവേശനം; അപേക്ഷിക്കാം
തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്സിൽ എം.എഫ്.എ. പ്രവേശനത്തിന് അപേക്ഷിക്കാം. ഡിസംബർ 31 വരെ അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കൽ, എഴുത്ത് പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അക്കാദമിക മെരിറ്റിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
എഴുത്ത്, പ്രാക്ടിക്കൽ പരീക്ഷ ജനുവരി നാലിന് നടക്കും. ജനുവരി അഞ്ച്, ആറ് തീയതികളിൽ അഭിമുഖം നടക്കും. റാങ്ക് പട്ടിക ജനുവരി ഏഴിന് പ്രസിദ്ധീകരിക്കും. പ്രവേശനം ജനുവരി 18, 19 തീയതികളിൽ നടക്കും. ജനുവരി 25ന് ക്ലാസുകൾ ആരംഭിക്കും. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ്.സി. സംവരണ വിഭാഗത്തിൽ നാലും എസ്.ടി. സംവരണ വിഭാഗത്തിൽ രണ്ടും സീറ്റൊഴിവുണ്ട്.
മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ബി.എസ് സി. കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഐ.ടി., ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യവിഷയമായുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 24ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481-2731037, 7907460611.
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ എം.എ. ആന്ത്രോപ്പോളജി പ്രോഗ്രാമിൽ എസ്.സി./എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റും ജനറൽ വിഭാഗത്തിൽ രണ്ട് സീറ്റും ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 23ന് രാവിലെ 11.30ന് സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ഓഫീസിൽ എത്തണം.
പരീക്ഷഫലം
2019 സെപ്തംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.വോക് (വിവിധ പ്രോഗ്രാമുകൾ – 2018 അഡ്മിഷൻ, 2016 സ്കീം റഗുലർ, 2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഒന്നിനകം സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
0 Comments