Latest

6/recent/ticker-posts

Header Ads Widget

ഹൈക്കോടതിയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്: അപേക്ഷ ജനുവരി 4 വരെ



കേരള ഹൈക്കോടതി കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

  • ഏഴ് ഒഴിവുകളാണുള്ളത്. 
  • പരസ്യവിജ്ഞാപനനമ്പർ: 22/2020. 
  • നേരിട്ടുള്ള നിയമനമായിരിക്കും. 
  • ഓൺലൈനായി അപേക്ഷിക്കണം.


യോഗ്യത:

  • പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. 
  • ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ കെ.ജി.ടി.ഇ. ഹയർ യോഗ്യതയുണ്ടായിരിക്കണം. 
  • കംപ്യൂട്ടർ വേഡ് പ്രൊസസിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം അഭിലഷണീയ യോഗ്യത.


പ്രായപരിധി: 

  • 02.01.1984-നും 01.01.2002-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം (രണ്ട് തീയതികളും ഉൾപ്പെടെ). 
  • എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.


തിരഞ്ഞെടുപ്പ്:

  • ഒബ്ജക്ടീവ് പരീക്ഷയുടെയും ടൈപ്പിങ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ. 
  • 75 മിനിറ്റുള്ള പരീക്ഷയിൽ കംപ്യൂട്ടർ പ്രൊഫിഷൻസി (50 മാർക്ക്), ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് (30 മാർക്ക്), ജനറൽ ഇംഗ്ലീഷ് (30 മാർക്ക്) എന്നീ വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും. 
  • ഒബ്ജക്ടീവ് പരീക്ഷയിൽ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവർക്ക് ടൈപ്പിങ് ടെസ്റ്റുണ്ടായിരിക്കും. 
  • ടെസ്റ്റിൽ ടൈപ്പിങ് സ്പീഡും കംപ്യൂട്ടർ പ്രൊഫിഷൻസി ടെസ്റ്റുമായിരിക്കും പരിശോധിക്കുക.


അപേക്ഷാഫീസ്:

  • 500 രൂപ. 
  • എസ്.സി./എസ്.ടി./തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. 
  • ചെലാൻ വഴിയോ ഡെബിറ്റ് കാർഡ്/ക്രൈഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖേനയോ ഫീസടയ്ക്കാം.


അപേക്ഷിക്കേണ്ട വിധം:

  • വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hckrecruitment.nic.inഎന്ന വെബ്സൈറ്റ് കാണുക. 
  • അവസാന തീയതി: ജനുവരി 4

Post a Comment

0 Comments