Latest

6/recent/ticker-posts

Header Ads Widget

നാളെ അവസാന തിയ്യതി : +2 യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാരിൽ LD ക്ലർക്ക്, ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ ട്രി ഓപ്പറേറ്റര്‍ ആവാം | തുടക്ക ശമ്പളം 25,500 രൂപ മുതൽ | 5000+ ഒഴിവുകൾ


 

+2 യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാരിൽ LD ക്ലർക്ക്, ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ ട്രി ഓപ്പറേറ്റര്‍ ആവാം | തുടക്ക ശമ്പളം 25,500 രൂപ മുതൽ | 5000+ ഒഴിവുകൾ


സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2020 വർഷത്തെ കംബൈൻഡ് ഹയർ സെക്കണ്ടറി ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.


കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പു കളിലേക്ക്, +2 യോഗ്യതയുള്ളവർക്ക് വേണ്ടി നടത്തുന്ന പരീക്ഷയാണിത്.


വിദേശകാര്യ വകുപ്പ്, കേന്ദ്ര സെക്രട്ടറിയേറ്റ്, സെൻട്രൽ വിജിലൻസ് വകുപ്പ്, സെൻട്രൽ എക്സൈസ്, സി.ബി.ഐ, തപാൽ വകുപ്പ് തുടങ്ങി കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.


പരീക്ഷ പാസാകുന്നവര്‍ക്ക് എല്‍.ഡി ക്ലാര്‍ക്ക്, ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികളിലാകും നിയമനം. തപാൽ വകുപ്പിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത്.


  • കേരളത്തിൽ ഉൾപ്പെടെ 5000+ ൽ അധികം ഒഴിവുകൾ ഉണ്ട് 
  • ഏതെങ്കിലും വിഷയത്തിൽ പന്ത്രണ്ടാം ക്ലാസ് (10+2) ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം   

തിരഞ്ഞെടുക്കപ്പെട്ടാൽ ₹25,500 മുതൽ ₹81,100 വരെ ശമ്പളവും മറ്റു കേന്ദ്ര സർക്കാർ അനുകുല്യങ്ങളും ലഭിക്കും.


അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക 

https://ssc.nic.in/


ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഡിസംബര്‍ 26

Post a Comment

0 Comments