Latest

6/recent/ticker-posts

Header Ads Widget

വ്യോമസേനയിൽ 235 ഓഫിസർ



വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിൽ (ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ) കമ്മിഷൻഡ് ഒാഫിസർ തസ്തികയിലേക്കുള്ള ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

  • എൻസിസി സ്പെഷൽ എൻട്രിയിലേക്കും അവസരമുണ്ട്. 
  • 235 ഒഴിവുകളാണുള്ളത്. 
  • ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. 


ബ്രാഞ്ചുകളും യോഗ്യതയും.


ഫ്ലൈയിങ് ബ്രാഞ്ച്: 

  • പ്ലസ്ടുവിന് ഫിസിക്സിനും മാത്‌സിനും കുറഞ്ഞത് 50 % മാർക്ക് വീതം. 
  • അംഗീകൃത ബിരുദം അല്ലെങ്കിൽ ബിഇ/ ബിടെക് ബിരുദം അല്ലെങ്കിൽ അസോഷ്യേറ്റ് മെംബർഷിപ്പ് ഓഫ് ഇൻസ്‌റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്‌സ് (ഇന്ത്യ)/ എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത (കുറഞ്ഞത് 60 % മാർക്കോടെ).


ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ) ബ്രാഞ്ച്:- 

  • എയ്‌റോനോട്ടിക്കൽ എൻജിനീയർ (ഇലക്‌ട്രോണിക്‌സ്): പ്ലസ്ടുവിന് ഫിസിക്സിനും മാത്‌സിനും കുറഞ്ഞത് 50 % മാർക്ക് വീതം. 
  • നാലു വർഷത്തെ ബിരുദം/ ഇന്റഗ്രേറ്റഡ് പിജി (എൻ‌ജിനീയറിങ്/ ടെക്നോളജി) അല്ലെങ്കിൽ കുറഞ്ഞത് 60 % മാർക്കോടെ അസോഷ്യേറ്റ് മെംബർഷിപ്പ് ഒാഫ് ഇൻസ്‌റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്‌സ് (ഇന്ത്യ)/ എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്‌സിന്റെ ഗ്രാജുവേറ്റ് മെംബർഷിപ്പ് പരീക്ഷാ ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത. 


  • എയ്‌റോനോട്ടിക്കൽ എൻജിനീയർ (മെക്കാനിക്കൽ): പ്ലസ്ടുവിന് ഫിസിക്സിനും മാത്‌സിനും കുറഞ്ഞത് 50 % മാർക്ക് വീതം. 
  • നാലു വർഷത്തെ ബിരുദം/ ഇന്റഗ്രേറ്റഡ് പിജി (എൻ‌ജിനീയറിങ്/ ടെക്നോളജി) അല്ലെങ്കിൽ കുറഞ്ഞത് 60 % മാർക്കോടെ അസോഷ്യേറ്റ് മെംബർഷിപ്പ് ഒാഫ് ഇൻസ്‌റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്‌സ് (ഇന്ത്യ)/ എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത. 


ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ച്:- 


  • അഡ്‌മിനിസ്‌ട്രേഷൻ, ലോജിസ്റ്റിക്സ്: 
  • പ്ലസ്ടു ജയം. 
  • അംഗീകൃത ബിരുദം അല്ലെങ്കിൽ അസോഷ്യേറ്റ് മെംബർഷിപ്പ് ഒാഫ് ഇൻസ്‌റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്‌സ് (ഇന്ത്യ)/ എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത (കുറഞ്ഞത് 60 % മാർക്കോടെ).


  • അക്കൗണ്ട്സ്: 
  • പ്ലസ്ടു ജയം. 
  • ബികോം/ ബിബിഎ/ മാനേജ്മെന്റ് സ്റ്റഡീസ്/ ബിസിനസ് സ്റ്റഡീസ് ബിരുദം (ഫിനാ‍ൻസ് സ്പെഷലൈസേഷൻ)/ സിഎ/ സിഎംഎ/ സിഎസ്/ സിഎഫ്എ/ ബിഎസ്‌സി ഫിനാൻസ് (കുറഞ്ഞത് 60 % മാർക്കോടെ).


എൻസിസി എയർവിങ് സീനിയർ ഡിവിഷൻ സി സർട്ടിഫിക്കറ്റുള്ളവർക്കാണ് എൻസിസി സ്പെഷൽ എൻട്രിയിലേക്ക് അപേക്ഷിക്കാനുള്ള അർഹത.

നിബന്ധനകൾക്കു വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ശാരീരിക യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.


പ്രായം: 

  • ഫ്ലയിങ് ബ്രാഞ്ച് (01.01.2022 ന്): 20–24 വയസ്സ്. 
  • 1998 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ). 
  • ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/നോൺ ടെക്നിക്കൽ ബ്രാഞ്ച്) (01.01.2022 ന്): 20–26 വയസ്സ്. 1996 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ).


തിരഞ്ഞെടുപ്പ്: 

  • എയർ ഫോഴ്‌സ് കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് (AFCAT)- 01/ 2021 മുഖേനയാണു തിരഞ്ഞെടുപ്പ്. 
  • 2021 ഫെബ്രുവരി 20, 21 തീയതികളിൽ ഒാൺലൈൻ പരീക്ഷ നടത്തും.  തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം. 
  • ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചുക്കാർക്ക് എഎഫ്സിഎടിയും എൻജിനീയറിങ് നോളജ് ടെസ്റ്റുമുണ്ടാകും.

അവസാന തിയ്യതി ഡിസംബർ 30

വിശദ വിവരങ്ങൾക്ക് 

Post a Comment

0 Comments